അഭ്യൂഹങ്ങള്‍ക്ക് അവസാനമായി; ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതിമാര്‍, വീഡിയോ പുറത്ത്
കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങി ബോളിവുഡില്‍ നിന്നും താരസുന്ദരിമാരെല്ലാം ഗര്‍ഭിണിമാരാണെന്നുള്ള വാര്‍ത്തകളായിരുന്നു ഈ ദിവസങ്ങളില്‍ വന്നത്. നടിമാര്‍ തന്നെ സന്തോഷ വിവരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. അതുപോലെ നടി അനിത ഹസനന്ദനി ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നടിയെ ബന്ധുക്കളോ ഇക്കാര്യം സ്ഥീരികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ആരാധകരുടെ ഊഹാപോഹങ്ങളും ഗോസിപ്പുകളുമൊക്കെ അവസാനിച്ചിരിക്കുകയാണ്. തങ്ങള്‍ ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് നടി തന്നെ ആരാധകരുമായി പങ്കുവെച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ നിറവയറില്‍ നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കാണിച്ചിരിക്കുകയാണ്. അനിതയ്‌ക്കൊപ്പം ഭര്‍ത്താവ് രോഹിത് റെഡ്ഡിയും ദൃശ്യങ്ങളിലുണ്ട്.

ഭര്‍ത്താവ് രോഹിത് റെഡ്ഡിയുമായി ഡേറ്റിംഗ് ആരംഭിച്ച സമയം മുതല്‍ വിവാഹനിശ്ചയവും, വിവാഹവും, ഒടുവില്‍ ഗര്‍ഭിണിയാകുന്നത് വരെയുള്ള നിമിഷങ്ങളും ഉള്‍പ്പെടുത്തിയുള്ള വീഡിയോ ആയിരുന്നു പുറത്ത് വിട്ടത്. അതിനൊപ്പം നിറവയറില്‍ നില്‍ക്കുന്ന അനിതയുടെ ഫോട്ടോഷൂട്ടും നടത്തിയിരുന്നു. താരദമ്പതിമാര്‍ ഒന്നിച്ചെത്തിയ ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇതോടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് വന്നിരിക്കുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അദാ ഖാന്‍, ഹ്ബിസ് ദൊറാബ്ജി, മാഹി വിജ്, സൗമ്യ ടണ്ടന്‍, അലി ഗോണി, റിദ്ദിമ പണ്ഡിറ്റ്, തുടങ്ങി നിരവധി താരങ്ങളുടം ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.
2013 ലാണ് അനിതയും രോഹിത് റെഡ്ഡിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവരും നാച്ച് ബാലിയേ 9 സീസണില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജനപ്രിയ പരിപാടിയായ യെഹ് ഹായ് മൊഹബാത്തിന്റെ ഭാഗമായിരുന്നു അനിത. അവസാനമായി നാഗിന്‍ 4 ല്‍ നാഗിന്‍ വിശാഖ ഖന്നയായി എത്തിയിരുന്നു. അധികം താമസിക്കാതെ ആദ്യത്തെ കണ്മണി പിറക്കുമെന്നാണ് അറിയുന്നത്.
അനിതയുടെ വീഡിയോ കാണാം


Click it and Unblock the Notifications