കുഞ്ഞതിഥി ജനിച്ച സന്തോഷത്തില്‍ ടെലിവിഷന്‍ താരം അനിത; മകനാണ് ജനിച്ചതെന്ന് വെളിപ്പെടുത്തി താരഭര്‍ത്താവും

പ്രമുഖ താരങ്ങളെല്ലാം ഗര്‍ഭിണിമാരാണെന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞ വര്‍ഷം തരംഗമായത്. 2021 തുടങ്ങിയതോടെ എല്ലാവരും കുഞ്ഞതിഥികളെ വരവേറ്റു എന്നുള്ളതായി. ജനുവരിയുടെ തുടക്കത്തില്‍ തന്നെയാണ് വീരാട് കോലിയ്ക്കും അനുഷ്‌ക ശര്‍മ്മയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ പ്രശസ്ത ടെലിവിഷന്‍ താരം അനിത ഹസനന്ദിനിയും ഭര്‍ത്താവ് രോഹിത്തും തങ്ങളുടെ ആദ്യകണ്മണിയെ സ്വീകരിച്ചിരിക്കുയകാണ്.

ഒന്‍പതാം മാസത്തിലെത്തിയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അനിത പുറംലോകത്തെ അറിയിച്ചത്. നിറവയറില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ കുഞ്ഞ് ജനിച്ചെന്ന വിവരം രോഹിത് റെഡ്ഡിയാണ് പുറംലോകത്തെ അറിയിച്ചത്. അനിതയ്‌ക്കൊപ്പം ഹോസ്പിറ്റില്‍ ബെഡില്‍ നിന്നുള്ള ചിത്രമാണ് താരഭര്‍ത്താവ് പുറത്ത് വിട്ടത്.

 anita

'ലവ് യു ബേബി. എക്കാലത്തെയും മികച്ച നിമിഷങ്ങളില്‍ ഒന്നാണിത്' എന്നാണ് ചിത്രത്തിന് രോഹിത് നല്‍കിയ ക്യാപ്ഷന്‍. ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. അനിതയുടെ കവിളില്‍ ഉമ്മ കൊടുക്കുന്നൊരു ഫോട്ടോയും താരം പങ്കുവെച്ചിരിക്കുയാണിപ്പോള്‍. ഇതിന് താഴെ നടിമാരായ സമീറ റെഡ്ഡി, ഹിന ഖാന്‍, തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

പ്രശസ്ത നിര്‍മാതാവ് ഏക്ത കപൂറും താരദമ്പതിമാര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു. ആണ്‍കുട്ടിയാണ് ജനിച്ചത്. ഞാനും ഒരു ആന്റി ആയി. രോഹിത് റെഡ്ഡിയ്ക്കും അനിതയ്ക്കും ആശംസകള്‍ എന്നുമാണ് ഏക്ത എഴുതിയിരിക്കുന്നത്. കുഞ്ഞിന്റെ ഫോട്ടോ കൂടി പുറത്ത് വിടണമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം.

Recommended Video

കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി

നേരത്തെ പ്രണയത്തിലായിരുന്ന അനിതയും രോഹിത്തും 2013 ലാണ് വിവാഹിതരാവുന്നത്. ഈ ലോക്ഡൗണിലാണ് കുഞ്ഞിനെ കുറിച്ചുള്ള ചിന്ത വന്നതെന്ന് അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ആരോടും പറഞ്ഞിരുന്നില്ല. നിറവയറും വെച്ച് ഒന്നിലധികം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനിത എത്തിയിരുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X