»   » പ്രേക്ഷക മനം കവര്‍ന്ന അങ്കമാലി ഡയറീസ് നായകന്‍ ബോളിവുഡിലേക്ക്? സംവിധാനം കരണ്‍ ജോഹര്‍???

പ്രേക്ഷക മനം കവര്‍ന്ന അങ്കമാലി ഡയറീസ് നായകന്‍ ബോളിവുഡിലേക്ക്? സംവിധാനം കരണ്‍ ജോഹര്‍???

By: Karthi
Subscribe to Filmibeat Malayalam

ഈ വര്‍ഷം പുറത്തിറങ്ങിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു അങ്കമാല ഡയറീസ്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരിയാണ് ചിത്രം സംവിധാനം ചെയ്ത്. ചിത്രത്തിനൊപ്പം തന്നെ അതിലെ നായകനേയും പ്രേക്ഷകര്‍ നെഞ്ചേറ്റി. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് നടന്‍ ചെമ്പന്‍ വിനോദായിരുന്നു. 

അങ്കമാലി ഡയറീസിലൂടെ സിനിമയിലേക്ക് എത്തിയ പുതുമുഖ താരങ്ങളെയെല്ലാം തേടിയെത്തിയത് നിരവധി അവസരങ്ങളാണ്. നായിക അന്ന രേഷ്മ മോഹന്‍ലാലിന്റെ നായികയായപ്പോള്‍ അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറിന് മോഹന്‍ലാല്‍ ചിത്രം ഉള്‍പ്പെടെ രണ്ട് ചിത്രങ്ങളില്‍ അവസരം ലഭിച്ചു. നായകനായ പെപ്പയെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് ഏറെ ശ്രദ്ധയോടെയാണ് പുതിയ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

പെപ്പെ ബോളിവുഡിലേക്ക്

അങ്കമാലി ഡയറീസിലെ പെപ്പയെ അവതരിപ്പിച്ച ആന്റണി വര്‍ഗ്ഗീസ് ബോളിവുഡ് ചിത്രത്തില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്കമാലി ഡയറീസിന് ശേഷം ഒരു ചിത്രത്തില്‍ മാത്രമാണ് ആന്റണി ഇപ്പോള്‍ കരാറായിരിക്കുന്നത്.

കരണ്‍ ജോഹര്‍ ചിത്രം

ആന്റണിയുടെ ബോളിവുഡ് അരങ്ങേറ്റം കിംഗ് സംവിധായകന്‍ കരണ്‍ ജോഹറിനൊപ്പമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ കരണ്‍ ജോഹറിനൊപ്പം ഒരു സ്വകാര്യ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ആന്റണി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണിയുടെ ബോളിവുഡ് അരങ്ങേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

കരണ്‍ ജോഹറുമായി കൂടിക്കാഴ്ച്ച

കരണ്‍ ജോഹറുമൊത്തുള്ള ചിത്രം ആന്റണി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇരുവരും അവിടെ കൂടിക്കാഴ്ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ അഭിനന്ദനം നേടിയ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ സംവിധായകന്റെ ചിത്രത്തിലൂടെ ആന്റണിയുടെ ബോളിവുഡ് അരങ്ങേറ്റം മലയാളി പ്രേക്ഷകരുടെ അഭിമാന നിമിഷമായിരിക്കും.

ആന്റണിയുടെ രണ്ടാമത്തെ സിനിമ

അങ്കമാലി ഡയറീസിന് ശേഷം ആന്റണി നായകനാകുന്ന ചിത്രമാണ് 'സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍'. ഇരുന്നൂറോളം തിരക്കഥകള്‍ കേട്ടതില്‍ നിന്നാണ് ആന്റണി തന്റെ രണ്ടാമത്തെ ചിത്രമായി സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ തെരഞ്ഞെടുത്തത്. ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

അങ്കമാലി ഡയറീസ് ടീം

അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദും സഹനിര്‍മാതാക്കളായി ചിത്രത്തിലുണ്ട്. അങ്കമാലി ഡയറീസിന്റെ മുഖ്യ സഹസംവിധായകനായിരുന്നു ടിനു പാപ്പച്ചനാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

ഫേസബുക്ക് പോസ്റ്റ്

കരണ്‍ ജോഹറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള ആന്റണി വര്‍ഗീന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Ankamali Diaries hero Antony Varghese to bollywood through Karan Johar movie? Antony met Karan Johar in a private birthday party at Mumbai. He share those photo in facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam