സുശാന്ത് നടിയുമായി ചുംബിക്കുന്നത് കണ്ടതോടെ താന്‍ കരഞ്ഞു! നടനോടുള്ള അടുപ്പം കുറഞ്ഞതിനെ പറ്റി അങ്കിത
പവിത്ര രിസ്ത എന്ന സീരിയലിലൂടെ ഇന്ത്യയിലാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് അങ്കിത ലോഖണ്ഡെ. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ കാമുകി എന്ന ലേബലിലാണ് നടി ആദ്യം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് സുശാന്തുമായി അങ്കിത വേര്‍പിരിയുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.
നിലവില്‍ ഭര്‍ത്താവ് വിക്കിയുടെ കൂടെ ബിഗ് ബോസ് ഹിന്ദിയുടെ പതിനേഴാം സീസണില്‍ മത്സരിക്കുകയാണ് നടി. റിയാലിറ്റി ഷോ യിലേക്ക് പോയത് മുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അങ്കിത നടത്തിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുശാന്തിനെ കുറിച്ചുളള കഥകളായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിലൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

മുന്‍കാമുകനായിരുന്ന സുശാന്തിനെ കുറിച്ച് സംസാരിക്കുന്ന അങ്കിതയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. സുശാന്ത് നായകനായ സിനിമയില്‍ അദ്ദേഹം ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചത് കണ്ട് താന്‍ കരഞ്ഞുവെന്നും അത്രത്തോളം പോസസ്സീവ് ആയിരുന്നു താനെന്നും പറയുകയാണ് നടി. മാത്രമല്ല ഇക്കാര്യത്തില്‍ സുശാന്ത് തന്നോട് ക്ഷമ പറഞ്ഞതിനെ കുറിച്ചും നടി സൂചിപ്പിച്ചു.
2013 ല്‍ സുശാന്ത് നായകനായി അഭിനയിച്ച ചിത്രമാണ് ശുദ്ധ ദേശീ റോമാന്‍സ്. ചിത്രത്തില്‍ നായികയായി അഭിനയിച്ച പരിനീതി ചോപ്രയുമായി സുശാന്തിന്റെ ഇന്റിമേറ്റ് സീനും ഉണ്ടായിരുന്നു. 'അന്ന് യഷ് രാജ് സ്റ്റുഡിയോ സുശാന്ത് മുഴുവനുമായി ബുക്ക് ചെയ്തു.
സിനിമ കാണാന്‍ താനും അദ്ദേഹവും മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സിനിമ കണ്ടാല്‍ ഞാന്‍ അസ്വസ്ഥയാവുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ സിനിമ മുഴുവന്‍ ഞാന്‍ കണ്ടു. മാത്രമല്ല ചില സീനുകളില്‍ ഞാനെന്റെ നഖം ഇരിക്കുന്ന സീറ്റില്‍ മാന്തിപ്പിടിച്ചാണ് അത് കണ്ടത്. മാത്രമല്ല അതിന് ശേഷം വീട്ടില്‍ പോയിട്ട് ഒത്തിരി കരയുകയും ചെയ്തു.
സുശാന്തിന്റെ ഇന്റിമേറ്റ് സീനുകള്‍ കണ്ടതിന് ശേഷം എനിക്ക് അദ്ദേഹവുമായി അടുക്കാന്‍ സാധിച്ചില്ല. സുശാന്ത് അടുത്ത് വരുമ്പോള്‍ എന്റെ മനസിലേക്ക് ഈ രംഗങ്ങള്‍ നിറയും. അതോടെ ഞാന്‍ അദ്ദേഹത്തെ തള്ളി മാറ്റും. നമ്മുടെ കാമുകന്‍ മറ്റൊരു സ്ത്രീയെ ചുംബിക്കുന്നത് കാണുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അങ്കിത പറയുന്നു.

മറ്റൊരാളുടെ കരിയറിന്റെ ഇടയിലേക്ക് വരാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ അത് കാണുന്നത് സഹിക്കാന്‍ പറ്റില്ല. പികെ എന്ന സിനിമയില്‍ അനുഷ്‌ക ശര്‍മ്മയുടെ കൂടെയും സുശാന്തിന്റെ ഇന്റിമേറ്റ് സീനുകളുണ്ടായിരുന്നു. അതും എന്നെ അസ്വസ്ഥയാക്കി. പികെ കാണുമ്പോള്‍ ഞാന്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു എന്നും അങ്കിത വ്യക്തമാക്കി.
അതേ സമയം എന്റെ മാത്രം കുഴപ്പമല്ലെന്നും താന്‍ അങ്ങനൊരു സീനില്‍ അഭിനയിച്ചാല്‍ ഭര്‍ത്താവ് വിക്കിയ്ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും നടി സൂചിപ്പിച്ചു. താനൊരു പാട്ട് സീനില്‍ അഭിനയിച്ചപ്പോള്‍ നടനെ കോളറില്‍ പിടിച്ച് അടുത്തേക്ക് കൊണ്ട് വരുന്നൊരു സീന്‍ ഉണ്ടായിരുന്നു. അയാളെ അങ്ങനെ പിടിച്ചത് ശരിയായില്ലെന്നാണ് വിക്കി പറഞ്ഞത്. മാത്രമല്ല അദ്ദേഹം ഒരിക്കലും താന്‍ അഭിനയിക്കുന്ന സെറ്റിലേക്ക് വരാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
2009 ലായിരുന്നു അങ്കിതയും സുശാന്ത് സിംഗും പരിചയപ്പെടുന്നത്. അക്കാലത്തെ ടെലിവിഷന്‍ പരമ്പരയില്‍ സൂപ്പര്‍ഹിറ്റായ പവിത്ര രിസ്ത എന്ന സീരിയലിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ശേഷം താരങ്ങള്‍ പ്രണയത്തിലാവുകയും ചെയ്തു. ആറ് വര്‍ഷത്തോളം താരങ്ങള്‍ അടുപ്പത്തിലായെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു.


Click it and Unblock the Notifications











