For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പെരുമാറ്റം ഇഷ്ടപ്പെട്ടില്ല, സുശാന്ത് സിങ് എന്നെ പിൻസീറ്റിലിരുത്തി അമിത വേ​ഗ​ത്തിൽ കാറോടിച്ചു'; അങ്കിത ലോഖണ്ഡെ

  |

  ഇന്ത്യൻ സിനിമയ്ക്ക് സംഭവിച്ച വലിയൊരു നഷ്ടമായിരുന്നു സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. ഒരു നടുക്കത്തോടെയാണ് 2020 ജൂൺ 14ആം തിയ്യതി സിനിമാ ലോകവും ആരാധകരും സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗവാർത്ത കേട്ടത്. സുശാന്ത് വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്താതെ ദുരൂഹതകൾ അവശേഷിപ്പിക്കുകയാണ്. പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ കിസ് ദേശ് മേ ഹെ മേരാ ദിൽ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം.

  'കന്നട സിനിമകൾ പകുതി വെന്ത ഭക്ഷണം പോലെ, മാറ്റം കൊണ്ടുവരേണ്ട സമയമായി'; ജയറാമിന്റെ നായിക സുധാ റാണി

  തുടർന്ന് വന്ന പവിത്ര റിഷ്ത സീരിയൽ അഭിനയിച്ചതോടെ സുശാന്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി. കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ശുദ്ധ് ദേശി റൊമാൻസ്, ആക്ഷൻ ത്രില്ലർ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ചവെച്ചത്. ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപ ഹാസ്യ ചിത്രമായ പികെയിലെ സർഫറാസ് യൂസഫ് എന്ന സുശാന്തിന്റെ അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  'അമ്മ ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോഴും സ്റ്റേജിൽ കയറി ആളുകളെ ചിരിപ്പിക്കേണ്ടി വന്നു'; ഭാരതി സിങ് പറയുന്നു!

  കേദാർനാഥ്, ചിച്ചോരെ എന്നീ സുശാന്ത് ചിത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോഴും അതിൽ നായകനായത് സുശാന്ത് സിങാണ്. എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകൻ നീരജ് പാണ്ഡെ തന്നെ ഒരവസരത്തിൽ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. സുശാന്തിന്റെ സിനിമാ ജീവിതം പോലെ തന്നെ അദ്ദേഹത്തിൻ്റെ പ്രണയങ്ങളും ആരാധകർക്ക് സുപരിചിതമാണ്.

  സുശാന്ത് ആദ്യം പ്രണയിച്ചത് മിനി സ്ക്രീൻ‌, ബി​ഗ് സ്ക്രീൻ നായികയായ അങ്കിത ലോഖണ്ഡയെയാണ്. ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ചപ്പോൾ മുതലാണ് പ്രണയം മൊട്ടിട്ടത്. പവിത്ര റിഷ്തയായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ സീരിയൽ. നിമിഷ നേരം കൊണ്ട് സീരിയലും സുശാന്ത്-അങ്കിത ജോഡിയും മിനി സ്ക്രീനിലെ ബെസ്റ്റ് ജോഡിയായി മാറി. സുശാന്ത് സിങിനെ താൻ ആദ്യമായി കണ്ടുമുട്ടിയ സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് അങ്കിത ഇപ്പോൾ. 'ഒട്ടും സുഖകരമായിരുന്നില്ല ഇരുവരുടേയും ആദ്യത്തെ കൂടിക്കാഴ്ച എന്നാണ് അങ്കിത പറയുന്നത്. സുശാന്ത് വളരെ സൗമ്യനാണ്. ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്ന പ്രകൃതം. ഞങ്ങൾക്ക് ഒരു പ്രൊമോ ഷൂട്ടിന് പോകേണ്ടി വന്നു. അന്ന് ഞങ്ങൾ അടുത്ത് പരിചയപ്പെട്ടിട്ടില്ല. സുശാന്ത് ഷൂട്ടിങ് പോകും വഴി എന്നെകൂട്ടാൻ വീടിന് മുമ്പിൽ വന്ന് കാത്തുനിന്നു. പുലർച്ചെ 4 മണി മുതൽ ഞാൻ മേക്കപ്പ് ചെയ്യാൻ തുടങ്ങി. അഞ്ച് മണിയായപ്പോൾ സുശാന്ത് വന്ന് കാത്തുനിൽക്കാൻ തുടങ്ങി.'

  Recommended Video

  RRR വൃത്തികെട്ട സിനിമ: വിനായകന്‍ | FilmiBeat Malayalam

  'പിന്നെയും ഒരു മണിക്കൂർ കൂടി വൈകി ആറ് മണിക്കാണ് ഞാൻ കാറിൽ കേറാൻ എത്തിയത്. അമ്മയും ഒപ്പമുണ്ടായിരുന്നു. കാറിൽ കേറിയതും ഞാൻ പിൻസീറ്റിലിരുന്ന് ഉറങ്ങി. വൈകി വന്നിട്ടും ഒന്നും പറയാതെ പിൻസീറ്റിലിരുന്ന് ഞാൻ ഉറങ്ങിയത് കണ്ട് നായികയാണെന്നതിനാൽ ഞാൻ അഹങ്കാരിയാണന്ന് സുശാന്ത് കരുതി. സുശാന്തിന് ദേഷ്യം വരുന്നുണ്ടായിരുന്നു. ദേഷ്യം വന്ന സുശാന്ത് ഡ്രൈവറെ മാറ്റി കാർ മേടിച്ച് അമിത വേ​ഗതയിൽ അലക്ഷ്യമായി ഓടിക്കാൻ തുടങ്ങി. കാറിന്റെ വേ​ഗത കണ്ട് അമ്മയാണ് എന്നോട് പറഞ്ഞത് നമ്മൾ വൈകിയതിൽ സുശാന്തിന് ദേഷ്യം വന്നിട്ടുണ്ട് എന്ന്. അങ്ങനെ വിചിത്രമായൊരു കണ്ടുമുട്ടലായിരുന്നു എനിക്കും സുശാന്തിനുമിടയിൽ സംഭവിച്ചത്' അങ്കിത പറയുന്നു.

  Read more about: sushant singh rajput
  English summary
  Ankita Lokhande Revealed Her First Meeting With Sushant Singh Rajput Was Weired
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X