സുശാന്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചിരുന്നില്ല! കാരണം പറഞ്ഞ് മുന്‍കാമുകി അങ്കിത

By Prashant V R

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ലോക്ഡൗണ്‍ സമയത്തെ നടന്റെ വിടവാങ്ങല്‍ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എംഎസ് ധോണി, ചിച്ചോരെ പോലുളള സിനിമകളിലൂടെ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു നടന്‍ ജീവിതം അവസാനിപ്പിച്ചത്. സുശാന്തിന്‌റെ വിയോഗത്തിന് പിന്നാലെയാണ് മുന്‍കാമുകിയും നടിയുമായ അങ്കിത ലൊഖാണ്ടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ ആദ്യത്തെ കാമുകിയാണ് അങ്കിത. സുശാന്ത് മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ സമയത്താണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ആറ് വര്‍ഷത്തോളമുളള പ്രണയത്തിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് അങ്കിതയുടെയും മൊഴിയെടുത്തിരുന്നു.

അന്ന് ഊര്‍ജ്ജസ്വലനായ ആളാണ്

അന്ന് ഊര്‍ജ്ജസ്വലനായ ആളാണ് സുശാന്തെന്നും അദ്ദേഹം വിഷാദ രോഗത്തിന് അടിമയാകില്ലെന്നും നടി പറഞ്ഞിരുന്നു. ഒരുപക്ഷേ അദ്ദേഹം അസ്വസ്ഥനായിരിക്കാം. എന്നാലും വിഷാദ രോഗിയായിരിക്കില്ലെന്നും അങ്കിത പറഞ്ഞിരുന്നു. അതേസമയം സുശാന്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് നടിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ചടങ്ങുകളില്‍

അതേസമയം ചടങ്ങുകളില്‍ പങ്കെടുക്കാത്തതിന്റെ കാരണം അങ്കിത പിന്നീട് തുറന്നുപറഞ്ഞിരുന്നു.
സുശാന്തിനെ അവസാനമായി ചലനമറ്റ നിലയില്‍ കാണാന്‍ സാധിക്കാത്തതിനാലാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് എത്താതിരുന്നത് എന്നാണ് അങ്കിത പറഞ്ഞത്. അവസാന കൂടിക്കാഴ്ച ആ രീതിയിലായാല്‍ ജീവിതകാലം മുഴുവന്‍ അത് തന്നെ വേട്ടയാടുമെന്നും നടി പറയുന്നു.

എന്നാല്‍ സംസ്‌കാര

എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ സുശാന്തിന്റെ വീട്ടില്‍ അങ്കിത എത്തിയിരുന്നു. "അദ്ദേഹം പോയി. പക്ഷേ അച്ഛനും സഹോദരിയും അവിടെയുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട് എന്ന് തോന്നിയതിനാലാണ് പോയത്. അങ്കിത പറഞ്ഞു. അന്ന് സുശാന്തിന്റെ പിതാവിനെയും സഹോദരിയെയും സന്ദര്‍ശിച്ച അങ്കിത ഏറെ സമയം അവിടെ ചിലവഴിച്ച ശേഷമായിരുന്നു മടങ്ങിയത.

സുശാന്തുമായി വേര്‍പിരിഞ്ഞ

സുശാന്തുമായി വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും മുന്‍പ് അങ്കിത പറഞ്ഞിരുന്നു. പവിത്രരിഷ്ത എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിച്ചിരുന്ന സമയത്തായിരുന്നു അങ്കിതയും സുശാന്തും പ്രണയത്തിലായത്. തുടര്‍ന്ന് 2016ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

അങ്കിതയുമായി വേര്‍പിരിഞ്ഞതിന്

അങ്കിതയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് സുശാന്ത് റിയ ചക്രബര്‍ത്തിയുമായി അടുപ്പത്തിലായത്. ഏറെ നാള്‍ സുശാന്തിന്റെ ഫ്‌ളാറ്റിലായിരുന്നു റിയ താമസിച്ചിരുന്നത്. എന്നാല്‍ ഇരുവരും പിണങ്ങിയതിന് പിന്നാലെ റിയ സുശാന്തിന്റെ വീടുവിട്ട് ഇറങ്ങുകയായിരുന്നു. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സുശാന്തിന്റെ ഫ്‌ളാറ്റ്. ലോക് ഡൗണ്‍ കാലം സുശാന്തും ജോലിക്കാരും മാത്രമായിരുന്നു ഫ്‌ളാറ്റിലുണ്ടായിരുന്നത്. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ പോലീസ് റിയയെയും ചോദ്യം ചെയ്തിരുന്നു.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X