ആറ് മാസം മുന്‍പേ ഇവര്‍ പിരിഞ്ഞു; ടൈഗറും ദിഷ പട്ടാനിയും തമ്മിലുള്ള പ്രണയം അവസാനിച്ചതായി റിപ്പോര്‍ട്ട്
ബോളിവുഡ് സിനിമാലോകം ഏറ്റവുമധികം ആഘോഷമാക്കിയിട്ടുള്ള പ്രണയകഥയാണ് നടന്‍ ടൈഗര്‍ ഷെറഫിന്റെയും ദിഷ പട്ടാനിയുടെയും. ടൈഗര്‍ ഷെറഫും ദിഷയും പ്രണയത്തിലാണെന്ന കാര്യം രഹസ്യമായിട്ടുള്ള പരസ്യമായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിച്ചേക്കുമെന്നുമൊക്കെ അഭ്യൂഹങ്ങള്‍ നേരത്തെ വന്നിരുന്നു. എന്നാലിപ്പോള്‍ താരങ്ങള്‍ വേര്‍പിരിഞ്ഞതായിട്ടാണ് പുതിയ കഥ.
ആറ് വര്‍ഷം മുന്‍പേ പ്രണയത്തിലായ താരങ്ങള്‍ ഇക്കഴിഞ്ഞ ആറ് മാസം മുതല്‍ പിരിഞ്ഞ് കഴിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെയും ഔദ്യോഗികമായിട്ടുള്ള സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. മാത്രമല്ല താരങ്ങള്‍ക്കിടയില്‍ വേര്‍പിരിയാന്‍ മാത്രമുള്ള കാരണം എന്താണെന്നതും അജ്ഞാതമായി തുടരുന്നു. എല്ലാ കാലത്തും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് തെളിയിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു.

എന്നാല്‍ ടൈഗര്‍ ഷെറഫിന്റെ സുഹൃത്താണെന്ന് പറഞ്ഞ് ഒരാള്‍ ഇവരുടെ റിലേഷനെ കുറിച്ച് സംസാരിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 'ദിഷയും ടൈഗറും ഇപ്പോള്‍ ഒരുമിച്ചല്ല. അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല, പക്ഷേ ഇരുവരും സിംഗിളായി കഴിയുകയാണിപ്പോള്‍. ടൈഗര്‍ അത് വളരെ കൂളായി കൈകാര്യം ചെയ്യുന്നുണ്ടെന്നും' സുഹൃത്ത് വ്യക്തമാക്കി.
ദിഷയും ടൈഗറും ഇനി ഒരുമിച്ചുണ്ടാവില്ലെന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് സുഹൃത്തുക്കള്‍ പോലും അറിയുന്നത്. അടുത്ത സുഹൃത്തുക്കളോട് പോലും താരങ്ങള്‍ ഇത് ചര്‍ച്ച ചെയ്തിരുന്നില്ല. സിനിമയും അഭിനയവുമായി തന്റെ ജോലിയിലേക്ക് ശ്രദ്ധിച്ചതിനാല്‍ ഈ വേര്‍പിരിയല്‍ ടൈഗറിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും സുഹൃത്ത് പറയുന്നു.

ദിഷയും സിനിമയുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. ഏക് വില്ലന്‍ 2 എന്ന ചിത്രമാണ് ദിഷയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്നത്. ജൂലൈ 29 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ജോണ്‍ എബ്രഹാമാണ് നായകന്‍. അര്‍ജുന്‍ കപൂറും ഈ സിനിമയുടെ ഭാഗമാണ്. അതേ സമയം അടുത്തിടെ ടൈഗര്‍ തന്നെ അച്ചടക്കം പഠിപ്പിച്ചതിനെ പറ്റി ദിഷ പറഞ്ഞത് വൈറലായിരുന്നു. സിദ്ധാര്‍ഥ് കണ്ണനുമായിട്ടുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ബാഗി 2 എന്ന ചിത്രത്തിലൂടെയാണ് ടൈഗര്‍ ഷെറഫും ദിഷ പട്ടാനിയും ഇഷ്ടത്തിലാവുന്നത്. ബാഗി 3 യിലും താരങ്ങള്‍ ഒന്നിച്ചു. എന്തായാലും ഇരുവരും ഒരുമിച്ചുള്ള സിനിമ വരുമോ എന്നും പ്രചരിക്കുന്ന ഗോസിപ്പുകളില്‍ എന്തെങ്കിലും യാഥാര്‍ഥ്യം ഉണ്ടോന്നും വൈകാതെ അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications











