ഇനിയാണ് റിയല്‍ കല്യാണം! ദിവസങ്ങളെണ്ണി അന്‍ഷുലയും രോഹിതും! സന്തോഷം പങ്കിട്ട് ബോണി കപൂര്‍
ബോണി കപൂറും കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ആദ്യ ഭാര്യ മോനയെ ഉപേക്ഷിച്ചായിരുന്നു അദ്ദേഹം ശ്രീദേവിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട് അര്‍ജുന്‍ കപൂറും, അന്‍ഷുലയും. തങ്ങളുടെ കുടുംബം തകര്‍ത്ത ശ്രീദേവിയോട് തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരെയും അംഗീകരിച്ചിരുന്നു ഇരുവരും. ശ്രീദേവിയുടെ മക്കളായ ജാന്‍വിയും, ഖുഷിയുമായും യോജിച്ചിരുന്നു. ശ്രീദേവിയുടെ വിയോഗം അറിഞ്ഞപ്പോള്‍ അര്‍ജുനും അന്‍ഷുലയും ഇവരോടൊപ്പമായിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ ആദ്യ വിവാഹം ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവരെല്ലാം. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ അന്‍ഷുലയുടെ വിവാഹത്തിന്റെ ചടങ്ങുകള്‍ തുടങ്ങിയിരുന്നു.
ഡേറ്റിംഗ് ആപ്പിലൂടെയായിരുന്നു അന്‍ഷുലയും രോഹന്‍ തക്കറും പരിചയപ്പെടുന്നത്. ആദ്യ ചാറ്റിംഗില്‍ തന്നെ അത്രയും അടുത്തിരുന്നു ഇവര്‍. പിന്നീടാണ് രോഹന്‍ നേരിട്ടെത്തി ഇഷ്ടം അറിയിക്കുന്നത്. തിരക്കഥാകൃത്ത് കൂടിയായ രോഹന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. പഠനവും മുംബൈയില്‍ തന്നെയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രോഹനും അന്‍ഷുലയും തങ്ങളുടെ പ്രണയം പരസ്യമാക്കിയിരുന്നു. ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സഹോദരിക്ക് ആശംസ അറിയിച്ച് അര്‍ജുന്‍ കപൂര്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും അന്ന് വൈറലായിരുന്നു.

എന്നെ വിട്ട് നീ നിന്റെ വഴിക്ക് പോവാനൊരുങ്ങുകയാണ്. വേദനയോടെയാണെങ്കിലും ഞാനും അത് അംഗീകരിച്ചേ മതിയാവൂ. നിനക്ക് സന്തോഷവും, സമാധാനവും ലഭിക്കുന്നൊരിടത്തേക്കാണ് നീ പോവുന്നത് എന്നുള്ളതില്‍ ഒത്തിരി സന്തോഷമുണ്ട്. എന്റെത്രയുണ്ടാവില്ലെങ്കിലും അവനും എല്ലാം നന്നായി തന്നെ ചെയ്യുമെന്നാണ് കരുതുന്നത്. ഈയൊരു സമയത്ത് അമ്മയെ ശരിക്കും മിസ് ചെയ്യുന്നുണ്ട് ഞാന്‍. നിനക്കും മിസ് ചെയ്യുന്നുണ്ടെന്നറിയാം. നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ അമ്മ നിന്നെ സഹായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അമ്മയുടെ അനുഗ്രഹം എന്നും നമ്മളോടൊപ്പമുണ്ടാവും. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന നിനക്ക് എല്ലാവിധ ആശംസകളും. റോഹനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു അര്‍ജുന്‍ നേരത്തെ കുറിച്ചത്.
ജൂലൈ ആറിനാണ് മകളുടെ വിവാഹം. രണ്ട് കുടുംബക്കാരുടെയും ചടങ്ങുകളോടെയാണ് വിവാഹം നടത്തുന്നത്. വിവാഹം തന്നെ അങ്ങനെയാണല്ലോ. കുടുംബങ്ങളുടെ കൂടിച്ചേരലുകളാണല്ലോ. വിവാഹ ശേഷമായി നടത്തുന്ന പാര്‍ട്ടിയിലേക്ക് സിനിമാലോകത്തുള്ളവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും വരുമെന്നാണ് പ്രതീക്ഷ. മോഡേണ്‍ ഇന്ത്യന്‍ ഡ്രസ് കോഡാണ് റിസപക്ഷന് എന്നുമായിരുന്നു ബോണി കപൂര്‍ പറഞ്ഞത്. ജൂണ്‍ 21ന് രോഹന്റെ വീട്ടുകാരുടെ ചടങ്ങുകളിലൂടെയായിരുന്നു വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയത്. ജാന്‍വിയും, ഖുഷിയുമടക്കം ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
സോഷ്യല്‍മീഡിയയിലൂടെയായി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്‍ഷുലയും രോഹിതും പങ്കുവെക്കുന്നുണ്ട്. കുറേ ഫോട്ടോഗ്രാഫര്‍ക്കിടയില്‍ പോസ് ചെയ്യുന്നൊരു വീഡിയോ ആയിരുന്നു അന്‍ഷുല പങ്കുവെച്ചത്. ഇത്രയും ക്യാമറകളും, ആളുകളുമുണ്ടെങ്കിലും, ഫോണില്‍ ചിത്രമെടുക്കുന്ന ആ വ്യക്തിയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നായിരുന്നു അന്‍ഷുല കുറിച്ചത്. മറ്റുള്ളവര്‍ അസൂയ, സെല്‍ഫിഷ് എന്നൊക്കെ പറഞ്ഞാലും എനിക്ക് ഇത് സ്‌നേഹമാണെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സ്‌നേഹാശംസ അറിയിച്ചത്.


Click it and Unblock the Notifications