സ്വന്തം രക്തത്തിൽ മക്കളില്ല, ഭാര്യയും ഭാര്യയുടെ മുൻ ബന്ധത്തിലെ മകനും തിരക്കിൽ; ആ വിടവുണ്ട്; അനുപം ഖേർ

സിനിമാ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടനാണ് അനുപം ഖേർ. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമായ അനുപം ഖേറിന് ബഹുമാന്യ സ്ഥാനം സിനിമാ ലോകം നൽകുന്നു. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ അനുപം ഖേർ മടിച്ചിട്ടില്ല. നടി കിരൺ ഖേർ ആണ് അനുപം ഖേറിന്റെ ഭാര്യ. 1985 ലായിരുന്നു വിവാഹം. ആദ്യ ഭാര്യ നടി മധുമാലതി കപൂറുമായി പിരിഞ്ഞ ശേഷമാണ് കിരൺ ഖേർ നടന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.

കിരണിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹ ബന്ധത്തിൽ നടിക്ക് ഒരു മകനുമുണ്ട്. ശിഖന്തർ ഖേർ എന്നാണ് മകന്റെ പേര്. സ്വന്തം മകനായി കണ്ടാണ് ശിഖന്തറിനെ അനുപം ഖേർ വളർത്തിയത്. അതേസമയം തന്റെ രക്തത്തിൽ ഒരു മകനോ മകളോ ഇല്ലെന്ന വിഷമം അനുപം ഖേറിനുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടൻ. സുഹൃത്തുക്കളും സഹപ്രവർത്തകരും മക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ കുട്ടിയില്ല എന്ന തോന്നൽ ദൃഡമായിട്ടുണ്ട്.

Anupam Kher  Kirron Kher

ചെറുപ്പക്കാരെ മുന്നോട്ട് നയിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നുണ്ട്. എന്നാൽ സ്വന്തം മക്കൾക്ക് മാത്രം നികത്താൻ പറ്റുന്ന വിടവ് തന്നിലുണ്ടെന്ന് അനുപം ഖേർ തുറന്ന് പറഞ്ഞു. അതേസമയം ഭാര്യയുടെ മുൻ ബന്ധത്തിലെ മകനോട് തനിക്ക് സ്നേഹമുണ്ടെന്നും അനുപം ഖേർ വ്യക്തമാക്കി. എന്നാൽ ഒരു കുഞ്ഞ് വളരുന്നത് കണ്ട് ആ കുഞ്ഞുമായി ആഴത്തിലുള്ള ബന്ധം ഉണ്ടാകുന്നത് സന്തോഷകരമായേനെയെന്നും നടൻ കൂട്ടിച്ചേർത്തു.

ജീവിതത്തിന്റെ പകുതി ഭാ​ഗവും ജോലി ചെയ്യുകയായിരുന്നു. 50-55 വയസായപ്പോൾ ശൂന്യത തോന്നി. ഭാര്യ കിരണിനും മകൻ ശിഖന്തറിനും ഉത്തരവാദിത്തങ്ങൾ കൂടുയതും ഇതിന് കാരണമാണ്. അവർക്ക് തിരക്കായതോടെ തന്റെ തിരക്ക് പിടിച്ച വീട്ടിലെ ജീവിതം ശാന്തമായി. ഇല്ലാത്തതെന്തെന്ന ചിന്ത ഇത് തന്നിൽ കൂട്ടിയെന്നും അനുപം ഖേർ തുറന്ന് പറഞ്ഞു.

Anupam Kher  Kirron Kher

അതേസമയം കുട്ടികളില്ലാത്തതിൽ തനിക്ക് നഷ്ടബോധം ഇല്ലെന്നും അനുപം ഖേർ വ്യക്തമാക്കി. കുഞ്ഞുണ്ടാാകാൻ വേണ്ടി അനുപം ഖേറും കിരണും മെഡിക്കൽ സഹായം തേടിയെങ്കിലും ഇവ വിഫലമായതാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തൻവി: ദ ​ഗ്രേറ്റ് എന്ന എന്ന സിനിമയുടെ റിലീസിനുള്ള തയ്യാറെടുപ്പിലാണ് അനുപം ഖേർ.

നടൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. 2002 ൽ പുറത്തിറങ്ങിയ ഓം ജയ് ജ​ഗദീഷ് ആണ് അനുപം ഖേർ ആദ്യമായി സംവിധാനം ചെയ്ത സിനിമ. കരിയറിൽ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കാലത്താണ് കിരണും അനുപം ഖേറും പരിചയപ്പെടുന്നത്. മുംബെെയിലെ ബിസിനസുകാരനായ ​ഗൗതം ബെറിയാണ് കിരണിന്റെ ആദ്യ ഭർത്താവ്. 1979 ൽ വിവാഹിതരായ ഇരുവരും 1984 ൽ വേർപിരിഞ്ഞു. 2020 ൽ കിരൺ കാൻസർ ബാധിതയായി. ഏറെ നാൾ ഇതിന്റെ ചികിത്സയിലായിരുന്നു കിരൺ ഖേർ.

More from Filmibeat

Read more about: anupam kher
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X