twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'റിതേഷിനൊപ്പമുളള കൈവിട്ടുപോയ ആ നിമിഷം'! ചിത്രങ്ങള്‍ പങ്കുവെച്ച് അനുപം ഖേര്‍

    By Prashant V R
    |

    ലോക് ഡൗണ്‍ കാലത്ത് സിനിമാ താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടില്‍ നിന്നുളള വിശേഷങ്ങളും പഴയകാല ഓര്‍മ്മകളും പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുളളത്. തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ലോക് ഡൗണ്‍ സമയം ബോളിവുഡ് താരം അനുപം ഖേറിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹതാരം റിതേഷ് ദേശ്മുഖിനൊപ്പമുളള ഒരു പഴയകാല ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

    anupamkher-riteshdeshmukh

    2006ല്‍ ഇരുവരും ഒന്നിച്ച അപ്‌നാ സപ്‌നാ മണി മണി എന്ന സിനിമയിലെ രംഗമാണ് അനുപം ഖേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം രസകരമായ ഒരു കുറിപ്പും നടന്റെതായി വന്നിരുന്നു. ഹിന്ദി സിനിമയിലെ എന്റെ കൈയ്യില്‍ നിന്നും പോയ ചില നിമിഷങ്ങളാണിത്. ഒപ്പമുളളത് എന്റെ നല്ല സുഹൃത്തും കഴിവുറ്റ നടനുമായ റിതേഷ് ദേശ്മുഖാണ്. അപ്‌നാ സപ്‌നാ മണി മണി എന്ന സിനിമയില്‍ നിന്നും. അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച അടിക്കുറിപ്പില്‍ പറയുന്നു.

    ഈ നരച്ച മുടിയ്ക്കും വയറ്റിലെ പാടുകള്‍ക്കും വിലയില്ലേ? ശ്രദ്ധേയമായി കനിഹയുടെ ഹ്രസ്വചിത്രംഈ നരച്ച മുടിയ്ക്കും വയറ്റിലെ പാടുകള്‍ക്കും വിലയില്ലേ? ശ്രദ്ധേയമായി കനിഹയുടെ ഹ്രസ്വചിത്രം

    സംഗീത് ശിവനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. അനുപം ഖേറിനും റിതേഷ് ദേശ്മുഖിനുമൊപ്പം സുനില്‍ ഷെട്ടി, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അപ്‌നാ സപ്‌നാ മണി മണി എന്ന ചിത്രത്തിന് പുറമെ ക്യാ കൂള്‍ ഹെ ഹം, ഹെ ബേബി തുടങ്ങിയ സിനിമകളിലും അനുപം ഖേറും റിതേഷ് ദേശ്മുഖും ഒന്നിച്ചഭിനയിച്ചിരുന്നു.

    ആര്യയെ വെമ്പാലയെന്ന് വിളിച്ച് ഫുക്രുവും! വൈറലായി നടിയുടെ മറുപടിആര്യയെ വെമ്പാലയെന്ന് വിളിച്ച് ഫുക്രുവും! വൈറലായി നടിയുടെ മറുപടി

    ബോളിവുഡില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് അനുപം ഖേര്‍. ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിലൂടെ മലയാളത്തിലും തിളങ്ങിയിരുന്നു താരം. മോഹന്‍ലാലും ജയപ്രദയുമായിരുന്നു അനുപം ഖേറിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. അഭിനേതാവിന് പുറമെ നിര്‍മ്മാതാവ്, സംവിധായകന്‍ അധ്യാപകന്‍ എന്നീ നിലകളിലും തിളങ്ങിയ താരമാണ് അനുപം ഖേര്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളും അനുപം ഖേര്‍ തന്റെ കരിയറില്‍ നേടിയിരുന്നു.

    പ്രസവത്തിന് ശേഷം നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ശരണ്യാ മോഹന്‍പ്രസവത്തിന് ശേഷം നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ശരണ്യാ മോഹന്‍

    Read more about: anupam kher riteish deshmukh
    English summary
    Anupam Kher falling in love with Riteish Deshmukh on Apna Sapna Money Money Becomes A viral now
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X