അനുപം ഖേർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ചു!! കാരണം ടിവി ഷോ
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും പ്രശംസ്ത നടൻ അനുപം ശേഖർ രാജിവെച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറ്റ് ജോലി തിരക്കുകൾ കൊണ്ടാണ് ചെയ്ർമാൻസ്ഥാനം രാജിവെച്ചതെന്നു അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷമാണ്( 2017) അനുപം ശേഖർ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേയ്ക്ക് വരുന്നത്. ഒരു കൊല്ലം പിന്നിടുമ്പോഴണ് അദ്ദേഹത്തിന്റെ രാജിയും.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻസ്ഥാനത്ത് ഇരിക്കാൻ സാധിച്ചത് വലിയെരു ബഹുമതിയായിട്ടാണ് കാണുന്നത്. ഈ കാലയളവിനുള്ളിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റർ പോസ്റ്റിനോടൊപ്പം രാജി കത്തും ട്വീറ്റ് ചെയ്തിട്ടുണ്ട്. അനുപം ശേഖർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായിരിക്കെ അദ്ദേഹത്തിന്റെ ചില പ്രസ്താവന വിവാദമായിരുന്നു.

നിലവിൽ അമേരിക്കൻ ടെലിവിഷൻ പരിപാടിയായ ന്യൂ ആംസ്റ്റർഡാമിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിലാണ് അനുപം ശേഖർ ഇപ്പോഴുള്ളത്. ഇതിനാൽ അദ്ദേഹത്തിന് ഇന്ത്യയിൽ അധികം നിൽക്കാൻ സാധിക്കുകയില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജി നൽകിയിരിക്കുന്നത്.


Click it and Unblock the Notifications











