അമിതാഭ് ബച്ചന് പിന്നാലെ അനുപം ഖേറിന്റെ കുടുംബത്തിനും കോവിഡ്! ഞെട്ടലോടെ ആരാധകര്‍
ബോളിവുഡ് താരം അനൂപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. അനൂപം ഖേറിന്റെ മാതാവ് ദുലരി, സഹോദരന്‍ രാജു, സഹോദരന്റെ ഭാര്യ റീമ, അവരുടെ മക്കള്‍ വൃന്ദ തുടങ്ങിയവര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചിരിക്കുന്നത്. അനൂപം ഖേറിന്റെ അമ്മയെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുളളവരെല്ലാം സമ്പര്‍ക്ക വിലക്കില്‍ തുടരുകയാണ്.

അതേസമയം തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അനൂപം ഖേര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയ്ക്ക് സുഖമില്ലായിരുന്നെന്നും വിശപ്പിലായ്മ ഉണ്ടായിരുന്നെന്നും നടന്‍ പറഞ്ഞു. തുടര്‍ന്ന് രക്തപരിശോധന നടത്തിയിരുന്നു. പിന്നാലെ സിടി സ്‌കാനു ശേഷമാണ് അമ്മയ്ക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥീരികരിച്ചത്.
ക്ലിപ്പിന്റെ അവസാനത്തില്‍ പിന്തുണ നല്‍കിയതിനും പെട്ടെന്നുളള നടപടിക്കും ഡോക്ടര്‍മാര്‍ക്കും ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനും അനുപം ഖേര്‍ നന്ദി പറഞ്ഞു. കൂടാതെ സഹോദരന്റെ വീട് ശുചിത്വവല്‍ക്കരിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥീരികരിച്ചിരുന്നു.
ഇരുവരും തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്. നാനാവതി അശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയായിരുന്നു ബച്ചന്റെ പരിശോധനാ ഫലം പുറത്തുവന്നത്. ഇവര്‍ക്ക് പിന്നാലെ ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും ഇന്ന് വൈറസ് ബാധ സ്ഥീരികരിച്ചിരുന്നു. അതേസമയം അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നത്.
രാജ്യത്ത് നിലവില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി കേസുകളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബോളിവുഡിന്റെ ആസ്ഥാനമായ മുംബൈയിലും സ്ഥിതി രൂക്ഷമാണ്. കോവിഡിനെ ചെറുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടെയിലും വൈറസ് വ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു,


Click it and Unblock the Notifications











