twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയങ്കയോട് നിക്ക് ഐ ലവ് യു എന്ന് പറഞ്ഞു! താനും അത് കണ്ടതാണെന്ന് ബോളിവുഡ് നടന്‍ അനുപം ഖേര്‍

    |

    ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന താരവിവാഹങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു പ്രിയങ്ക ചോപ്ര - നിക്ക് ജോന്‍സ് വിവാഹം. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യ ആഴ്ചകളിലായിരുന്നു താരവിവാഹം. വിവാഹദിവസം മുതലിങ്ങോട്ട് താരദമ്പതികള്‍ പുറത്ത് വിടുന്ന ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി തരംഗമാവാറുണ്ട്. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

    ഇതിനിടെ പ്രിയങ്കയുടെ പേരില്‍ പലതരം ഗോസിപ്പുകളും പ്രചരിച്ചു. നിക്കിനെക്കാള്‍ പത്ത് വയസില്‍ കൂടുതല്‍ പ്രായം പ്രിയങ്കയ്ക്ക് ഉള്ളതാണ് പലരെയും ചൊടിപ്പിച്ചത്. പിന്നാലെ ഇരുവരും വിവാഹമോചിതര്‍ ആവുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ തങ്ങള്‍ ഇപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുകയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് നിക്കും പ്രിയങ്കയും.

    priyanka-chopra-anupam-kher

    ബോളിവുഡ് നടന്‍ അനുപം ഖേര്‍ പങ്കുവെച്ചൊരു വീഡിയോ ആണിപ്പോള്‍ തരംഗമാവുന്നത്. കഴിഞ്ഞ ദിവസം നടന്ന ജോനാസ് ബ്രദേഴ്‌സിന്റെ ഹാപ്പിനെസ് ബീയിംഗ് എന്ന സംഗീത പരിപാടിയില്‍ നിക്കിനൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു. ഇവിടെ അനുപം ഖേറും പരിപാടി കാണാന്‍ എത്തിയിരുന്നു.

    സ്റ്റേജില്‍ നില്‍ക്കുന്ന നിക്ക് പ്രിയങ്കയോട് ഐ ലവ് യൂ എന്ന് പറയുന്നത് താനും കണ്ടു എന്നാണ് അനുപം ഖേര്‍ പറയുന്നത്. അത് വളരെ മനോഹരമായിരുന്നെന്നും തനിക്കും അത് ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞിരുന്നു. അതിനൊപ്പം പരിപാടിയ്ക്കിടെയിലെ നിക്കിന്റെയും പ്രിയങ്കയുടെയും ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.

    English summary
    Anupam Kher Talks About Priyanka Chopra And Nick Joans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X