തീവ്രവാദിയാവാന്‍ പറ്റില്ല; ഹോളിവുഡിലേക്കുള്ള ചാന്‍സ് നടന്‍ നാന പടേക്കര്‍ നിഷേധിച്ചതിനെ പറ്റി അനുരാഗ് കശ്യപ്

ബോളിവുഡിലെ പ്രമുഖ സംവിധായകനും എഴുത്തുകാരനുമൊക്കെയാണ് അനുരാഗ് കശ്യപ്. അടുത്തിടെയാണ് സിനിമയെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ അനുരാഗ് പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. ഏറ്റവുമൊടുവില്‍ നടന്മാരായ നാന പടേക്കറിനെ കുറിച്ചും അഭിഷേക് ബച്ചനെ പറ്റിയും അനുരാഗ് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ഹോളിവുഡില്‍ നിന്നും വലിയൊരു അവസരം വന്നിട്ട് നാന പടേക്കര്‍ അത് വേണ്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചാണ് അനുരാഗ് വെളിപ്പെടുത്തിയത്. ലിയോനാര്‍ഡോ ഡികാപ്രിയുടെ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തേടി വന്നിട്ടും നാന അത് ഉപേക്ഷിച്ചത് എന്തിനാണെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് അനുരാഗ് കശ്യപ് വെളിപ്പെടുത്തിയത്.

നടന്‍ മാര്‍ക്ക് സ്‌ട്രോങ് അവതരിപ്പിച്ച തീവ്രവാദിയുടെ വേഷമായിരുന്നു നാനയോട് ചെയ്യാൻ പറഞ്ഞത്

ഓസ്‌കാര്‍ ജേതാവും ഹോളിവുഡിലെ പ്രശസ്ത നടനുമായ ലിയോനാര്‍ഡോ ഡികാപ്രിയയുടെ കൂടെ അഭിനയിക്കാനുള്ള അവസരമായിരുന്നു നാന പടേക്കറിന് മുന്‍പൊരിക്കല്‍ ലഭിച്ചത്. എന്നാല്‍ കഥാപാത്രമെന്താണെന്ന് കേട്ടതോടെ അദ്ദേഹമത് വേണ്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

പിന്നീട് നടന്‍ മാര്‍ക്ക് സ്‌ട്രോങ് അവതരിപ്പിച്ച തീവ്രവാദിയുടെ വേഷമായിരുന്നു നാനയോട് ചെയ്യാനായി അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തീവ്രവാദിയാവാന്‍ തയ്യാറല്ലെന്ന് പറഞ്ഞാണ് നാന അതില്‍ നിന്നും പിന്മാറിയതെന്നാണ് അനുരാഗ് പറയുന്നത്.

ഒരു തീവ്രവാദിയായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നാണ് നാന പറഞ്ഞത്

ഹോളിവുഡിലെ പ്രശസ്ത സംവിധായകനായ റിഡ്‌ലി സ്‌കോട്ട് എനിക്കൊരു മെയില്‍ അയച്ചു. നാന പടേക്കറിനെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യണമെന്നുള്ള ആഗ്രഹം പറഞ്ഞ് കൊണ്ടാണ് ആ മെയില്‍ വന്നത്. ഇക്കാര്യം പറയാനായി ഉടന്‍ തന്നെ ഞാന്‍ നാന പടേക്കറുടെ അടുത്ത് എത്തി. വേഷത്തെ കുറിച്ചുള്ള ചോദ്യത്തിന് കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കി. എന്നാല്‍ കാര്യം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു തീവ്രവാദിയായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നാണ് നാന പറഞ്ഞത്.

അഭിനയിക്കാനില്ലെന്ന് പറഞ്ഞ് നാന പടേക്കര്‍ പിന്മാറുകയായിരുന്നു

അങ്ങനെ റിഡ്‌ലി സ്‌കോട്ട്-ലിയോനാര്‍ഡോ കൂട്ടുകെട്ടിലെത്തിയ ചിത്രത്തില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് നാന പടേക്കര്‍ പിന്മാറുകയായിരുന്നു എന്നും അനുരാഗ് വെളിപ്പെടുത്തുന്നു. ഇതേ അഭിമുഖത്തില്‍ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും സംവിധായകന്‍ തുറന്ന് സംസാരിച്ചു.

തുടക്ക കാലത്ത് അഭിഷേക് ബച്ചന്‍ വളരെ ക്രൂരമായി പെരുമാറുന്ന സ്വഭാവക്കാരനായിരുന്നു

തുടക്ക കാലത്ത് അഭിഷേക് ബച്ചന്‍ വളരെ ക്രൂരമായി പെരുമാറുന്ന സ്വഭാവക്കാരനായിരുന്നു. അമിതാഭ് ബച്ചനൊപ്പം ചെയ്ത യുദ്ധ് എന്ന സിനിമ ചിത്രീകരണത്തിനിടയില്‍ നടന്നൊരു സംഭവത്തെ കുറിച്ചും അനുരാഗ് വെളിപ്പെടുത്തി. 'അഭിഷേക് ബച്ചന്‍ വളരെ കഠിനാധ്വാനിയാണ്.

നല്ല സംസ്‌കാരവും നന്നായി ഭക്ഷണം ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്ന ആളആണ്. എന്നാല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ആദ്യ കാലങ്ങളില്‍ വളരെ ക്രൂരനായിരുന്നു. അവന്‍ എല്ലാം ഒരു തമാശയായി കാണുകയും പലതിനെയും കളിയാക്കുകയും ചെയ്തിരുന്നു.

വിമര്‍ശനങ്ങളെ നല്ല രീതിയില്‍ സ്വീകരിക്കുന്ന വ്യക്തിയാണ് അമിതാഭ്

ഓരോ ദിവസം കഴിയും തോറും ആളുകള്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. അങ്ങനെ അഭിഷേകും വളര്‍ന്നു. മന്‍മര്‍സിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ അഭിഷേകും ആദ്യം കണ്ട അഭിഷേകും തമ്മില്‍ വലിയ വ്യത്യാസം വന്നിരുന്നുവെന്നും അനുരാഗ് പറയുന്നു. ഇനി അമിതാഭ് ബച്ചനെ കുറിച്ച് പറയുകയാണെങ്കില്‍ വിമര്‍ശനങ്ങളെ നല്ല രീതിയില്‍ സ്വീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നാണ് സംവിധായകന്‍ പറയുന്നത്.

More from Filmibeat

Read more about: anurag kashyap nana patekar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X