പായലിന്‌റെ പീഡന ആരോപണങ്ങള്‍ നിഷേധിച്ച്‌ അനുരാഗ് കശ്യപ്! എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് സംവിധായകന്‍

By Prashant V R

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. പായലിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. തന്നെ നിശബ്ദനാക്കാനാണ് നടി ശ്രമിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു അനുരാഗ് കശ്യപിനെതിരെ പായല്‍ഘോഷ് ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. എബിഎന്‍ തെലുഗു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകനെ കുറിച്ച് നടി സംസാരിച്ചത്. അനുരാഗിനെ ആദ്യം കണ്ടതിന് പിന്നാലെ അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും നടി പറഞ്ഞിരുന്നു.

payalghosh-anuragkashyap

കൂടാതെ തങ്ങളുടെ കൂടിക്കാഴ്ച സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീ വിമോചനത്തെപറ്റിയും പുരുഷാധിപത്യത്തെ കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഗിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പായല്‍ ഘോഷിന്റെ ട്വീറ്റ് വന്നത്. ഇതിന് പിന്നാലെ മറുപടിയുമായി അനുരാഗ് കശ്യപ് രംഗത്തെത്തുകയായിരുന്നു.

"കൊളളാം എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും അവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. അനുരാഗ് കശ്യപ് പറയുന്നു. എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയില്‍ നിങ്ങള്‍ എന്റെ കലാകാരന്‍മാരെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അനുരാഗ് കശ്യപ് പായലിന് മറുപടിയായി ട്വിറ്ററില്‍ കുറിച്ചു.

Read more about: anurag kashyap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X