മണിക്കൂറിന് 5 ലക്ഷം; ഫ്രീ ആയി ഉപദേശം കൊടുത്ത് മടുത്തു; അനുരാഗ് കശ്യപിന്റെ വൈറല്‍ പോസ്റ്റ്

സ്ഥിരം ബോളിവുഡ് സിനിമകളുടെ പാറ്റേണില്‍ നിന്ന് മാറി വ്യത്യസ്തമായ രീതിയില്‍ സിനിമയെ സമീപിച്ച സംവിധായകന്‍ ആണ് അനുരാഗ് കശ്യപ്. സംവിധായകനായി മാത്രമല്ല, നിര്‍മാതാവുകൂടിയായ അനുരാഗ് ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. സിനിമയില്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയും തെന്നിന്ത്യന്‍ സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അനുരാഗ് കശ്യപ്.

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആനിമല്‍ സിനിമയെ അനുകൂലിച്ച് സംസാരിച്ച സംഭവവും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഇനിമുതല്‍ പുതിയ സിനിമയിലേക്ക് വരാനും മറ്റും താത്പര്യമുള്ള പുതിയ ആളുകളെ കണ്ട് സംസാരിക്കുന്നതിന് തനിക്ക് പണം തരേണ്ടി വരുമെന്നാണ് അനുരാഗ് കശ്യപിന്റെ പ്രഖ്യാപനം.

anurag

പുതിയ ആളുകളെ ഉപദേശിച്ച് ഒരുപാട് സമയം ഇതിനകം കളഞ്ഞുവെന്നാണ് അനുരാഗ് കശ്യപ് പുതിയ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. അത്രയും പണം തനിക്ക് വേണ്ടി ചെലവഴിക്കാന്‍ താത്പര്യപ്പെടുന്നവര്‍ മാത്രം തന്റെ അരികിലേക്ക് വന്നാല്‍ മതിയെന്നും അനുരാഗ് കശ്യപ് പറയുന്നു.

' എപ്പോഴത്തെയും പോലെ പുതിയ ആള്‍ക്കാരെ സഹായിക്കാന്‍ ശ്രമിച്ച് എന്റെ കുറേ സമയം പാഴായി. കലാപരമായി കഴിവുള്ളവരാണെന്ന് വിശ്വസിക്കുന്ന ഇത്തരം ആളുകളെ വെറുതെ സഹായിച്ച് എന്റെ സമയം കളയുന്ന പരിപാടി ഞാന്‍ നിര്‍ത്തുകയാണ്. ഇപ്പോള്‍ എനിക്ക് കൃത്യമായ റേറ്റ് ഉണ്ട്. എന്നെ കാണാന്‍ ഉദ്ദേശിക്കുന്നവര്‍ 10-15 മിനുട്ട് വരെയാണ് കാണാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞാന്‍ ഒരു ലക്ഷം രൂപ ഈടാക്കും. അര മണിക്കൂര്‍ നേരത്തേക്കാണ് എന്നെ കണ്ട് സംസാരിക്കേണ്ടതെങ്കില്‍ രണ്ട് ലക്ഷം രൂപയും ഒരു മണിക്കൂറിന് അഞ്ച് ലക്ഷം രൂപയും തരേണ്ടി വരും. ആളുകളെ കണ്ട് സമയം നഷ്ടപ്പെടുത്തി എനിക്ക് മതിയായി,' അനുരാഗ് കശ്യപ് പോസ്റ്റ് ചെയ്തു.

ഇത്രയും വലിയ തുക നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുമെങ്കില്‍ മാത്രം എന്നെ വിളിക്കുക. അല്ലെങ്കില്‍ മാറി പോവണം. എല്ലാ പണവും മുന്‍കൂര്‍ ആയി തന്നെ അടയ്ക്കണമെന്നും പോസ്റ്റില്‍ അനുരാഗ് പറയുന്നു.

താന്‍ ഇത് സീരിയസ് ആയിട്ട് പറയുന്നതാണെന്നും ഇതിന്റെ പേരില്‍ ആരും തന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യേണ്ടതില്ലെന്നും ഫോട്ടോയുടെ ക്യാപ്ഷനായി അനുരാഗ് പറയുന്നു. പണം അടച്ചാല്‍ നിങ്ങള്‍ക്ക് സമയം തരും. ഞാന്‍ ചാരിറ്റിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എളുപ്പഴിക്ക് ശ്രമിക്കുന്ന ആളുകളെ കൊണ്ട് താന്‍ മടുത്തുവെന്നും അനുരാഗ് പോസ്റ്റില്‍ പറയുന്നു.

anurag

അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ ഈ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. ' അച്ഛന് അയച്ചു തരാന്‍ എനിക്ക് മെയില്‍ വഴിയും മെസേജ് ആയും സ്‌ക്രിപ്റ്റ് അയച്ചു തരുന്നവര്‍ക്കൊക്കെ ഈ പോസ്റ്റ് ഞാന്‍ ഇപ്പോള്‍ തന്നെ ഫോര്‍വേഡ് ചെയ്തു കൊടുക്കാം,' എന്നാണ് ആലിയയുടെ കമന്റ്. അനുരാഗിന്റെ പോസ്റ്റിനെതിരെ നിരവധി പേര്‍ പ്രതികരിച്ച് രംഗത്തെത്തുന്നുണ്ട്. 'അപ്പോള്‍ നിങ്ങള്‍ പണക്കാരെ മാത്രമേ പരിഗണിക്കുകയുള്ളു?,' എന്നാണ് ഈ പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

പുതിയ സിനിമകളൊന്നു കമ്മിറ്റ് ചെയ്തിട്ടില്ലാത്ത അനുരാഗ് കശ്യപിന്റെ അവസാന ചിത്രങ്ങള്‍ ഓള്‍മോസ്റ്റ് പ്യാര്‍ വിധ് ഡി ജെ മൊഹബത്ത്, കെന്നെഡി എന്നിവയാണ്.

More from Filmibeat

Read more about: anurag kashyap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X