ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം കണ്ടു, ബോളിവുഡ് സംവിധായകന്‍ പറഞ്ഞത്
ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടത്തിന് ഏറ്റവും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. സിനിമാ ലോകത്ത് നിന്ന് പലരും ചിത്രത്തിന്റെ മികവിനെ അഭിനന്ദിച്ച് എത്തിയിരുന്നു. ഒരു റിയലിസ്റ്റിക് ഗാങ്‌സ്റ്റര്‍ ചിത്രം. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകന്‍ രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് കമ്മട്ടിപ്പാടം.
ബോളിവുഡില്‍ ഒട്ടേറെ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ച രാജീവ് രവിയ്ക്ക് ബിവുഡിലും ആരാധകര്‍ ധാരളമാണ്. പലരും സിനിമ കണ്ട് നേരിട്ടും അല്ലാതെയും അഭിനന്ദനം അറിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യാപും കമ്മട്ടിപ്പാടത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നു.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം കണ്ടു, ബോളിവുഡ് സംവിധായകന്‍ പറഞ്ഞത്
അനുരാഗ് കശ്യാപ് ട്വിറ്ററിലൂടെയാണ് കമ്മട്ടിപ്പാടത്തെ പുകഴ്ത്തി പറഞ്ഞത്. അസാധരണമായ ചിത്രം, ചിത്രത്തിലെ അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ ഏറ്റവും മികച്ചതാക്കി ചെയ്തുവെന്നും അനുരാഗ് പറയുന്നു.
ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം കണ്ടു, ബോളിവുഡ് സംവിധായകന്‍ പറഞ്ഞത്
കമ്മടിപട്ടം എന്ന് തെറ്റായി ട്വീറ്റ് ചെയ്ത അനുരാഗ് പിന്നീട് കമ്മാട്ടിപ്പാടം എന്ന് ശരിയായ രീതിയില്‍ ട്വീറ്റ് ചെയ്തു.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം കണ്ടു, ബോളിവുഡ് സംവിധായകന്‍ പറഞ്ഞത്
ബോളിവുഡില്‍ അനുരാഗ് കശ്യാപിന്റെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം കണ്ടു, ബോളിവുഡ് സംവിധായകന്‍ പറഞ്ഞത്
അനുരാഗ് രവി നിര്‍മ്മിച്ച് രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ച ഉട്ത പഞ്ചാബ് ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്.
ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം കണ്ടു, ബോളിവുഡ് സംവിധായകന്‍ പറഞ്ഞത്
അനുരാഗിന്റെ ട്വീറ്റ് കാണൂ...

Click it and Unblock the Notifications