പ്രകോപിപ്പിക്കാനും ചര്‍ച്ചയാക്കാനുമാണ് സിനിമകള്‍ ചെയ്യാറുളളത്! തുറന്നുപറഞ്ഞ് അനുരാഗ് കശ്യപ്‌

By Midhun

കലാമൂല്യമുളള നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ സംവിധായകനാണ് അനുരാഗ് കശ്യപ്. 2012ല്‍ പുറത്തിറങ്ങിയ ഗ്യാങ്ങ്‌സ ഓഫ് വാസേപ്പൂര്‍ എന്ന സിനിമ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു. നവാസുദ്ദിന്‍ സിദ്ദിഖി,മനോജ് ബജ്പേയി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

ബ്ലാക്ക് ഫ്രൈഡേ, ഉഡ്താ പഞ്ചാബ്,തുടങ്ങിയവയും അനുരാഗ് കശ്യപിന്റെതായി പുറത്തിറങ്ങിയ മികച്ച സിനിമകളായിരുന്നു. അനുരാഗ് കശ്യപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറീസ്. നാല് കഥകള്‍ ഉള്‍പ്പെടുത്തിരിയ്ക്കുന്ന ചിത്രം സോയ അക്തര്‍, ദിബാകര്‍,ബാനര്‍ജി,കരണ്‍ ജോഹര്‍ തുടങ്ങിയവരാണ് അനുരാഗിനൊപ്പം സംവിധാനം ചെയ്തിരിക്കുന്നത്.

lust stories

ആന്തോളജി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് ലസ്റ്റ് സ്റ്റോറീസ് ഒരുക്കിയിട്ടുളളത്. ലസ്റ്റ് സ്‌റ്റോറീസിലെ ഒരു രംഗത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ കഭി ഖുശി കഭി ഗം എന്ന പാട്ട് ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായി മാറിയിരുന്നു. ചിത്രത്തില്‍ കിയാരാ അദ്വാനി എന്ന നടി അഭിനയിച്ച രതിമൂര്‍ച്ച ചിത്രീകരിക്കുന്ന രംഗത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ ലതാ മങ്കേഷ്‌കറിന്റെ പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വലിയ വിവാദങ്ങളായിരുന്നു ബോളിവുഡില്‍ ഉണ്ടായിരുന്നത്. ചിത്രത്തിലെ ലൈംഗികതയെക്കുറിച്ചുളള തുറന്നുപറച്ചിലാണ് പല വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നത്.

anurag kashyp

അതേസമയം വിവാദങ്ങള്‍ക്കെല്ലാം മറുപടിയുമായി സംവിധായകനായ അനുരാഗ് കശ്യപ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രകോപിപ്പിക്കാനും ചര്‍ച്ചയാക്കാനുമാണ് താന്‍ സിനിമകള്‍ ചെയ്യാറുളളതെന്നാണ് വിവാദങ്ങള്‍ക്ക് മറുപടിയായി അനുരാഗ് പറഞ്ഞിരിക്കുന്നത്. നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാരോഗമാണ് ചിലകാര്യങ്ങളെക്കുറിച്ച് അനാവശ്യമായ ലജ്ജ പ്രകടിപ്പിക്കുന്നത്. നമ്മള്‍ ഒന്നിനെയും അപമാനകരമായോ വ്യത്തിക്കേടായോ കാണേണ്ട ആവശ്യമില്ല. പ്രത്യേകിച്ചും ലൈംഗികതയെ. ഇത്തരമൊരു പ്രമേയം മുന്‍നിര്‍ത്തിയാണ് ലസ്റ്റ് സ്‌റ്റോറീസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പല കോണുകളില്‍ നിന്നും പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങള്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണ്, അനുരാഗ് കശ്യപ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X