കോഹ്ലി കോഹ്ലി എന്ന് ആര്‍ത്തു വിളിച്ച് ആരാധകര്‍! എല്ലാം കേട്ട് അനുഷ്‌കയുടെ മറുപടി ഇങ്ങനെ! കാണൂ
ബോളിവുഡില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് അനുഷ്‌ക ശര്‍മ്മ. അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. സൂപ്പര്താരങ്ങളുടെ ചിത്രങ്ങളില്‍ നായികയായി അഭിനയച്ചതോടെയായിരുന്നു നടി ബോളിവുഡിലെ മുന്‍നിര താരമായി ഉയര്‍ന്നിരുന്നത്. വിരാട് കോഹ്ലിയുമായുളള വിവാഹ ശേഷവും അനുഷ്‌ക ബോളിവുഡില്‍ സജീവമായി അഭിനയിച്ചിരുന്നു.
രണ്‍ബീര്‍ കപൂറിനൊപ്പമുളള സഞ്ജു എന്ന ചിത്രമായിരുന്നു അനുഷ്‌കയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത് സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സഞ്ജുവിനു ശേഷം വരുണ്‍ ധവാനെപ്പമുളള സൂയി ധാഗ എന്ന ചിത്രമാണ് അനുഷ്‌കയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ അനുഷ്‌ക വിരാട് കോഹലിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

വിരാട് കോഹ്ലിയെക്കുറിച്ച് അനുഷ്‌ക
സൂയി ധഗായുടെ പ്രചാരണ പരിപാടികള്‍ക്കിടെ എത്തിയപ്പോഴായിരുന്നു വിരാട് കോഹ്ലിയെക്കുറിച്ച് അനുഷ്‌ക സംസാരിച്ചത്. ശരത് കഠാരിയ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 28നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ യഷ്രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനുഷ്‌കയ്‌ക്കൊപ്പം ബോളിവുഡിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

വരുണ്‍ ധവാനൊപ്പമുളള സിനിമ
വരുണ്‍ ധവാനാണ് ചിത്രത്തില്‍ അനുഷ്‌ക്കയുടെ നായകനായി എത്തുന്നത്. ചിത്രത്തില്‍ മൗജി എന്ന ടെയിലറുടെ വേഷത്തില്‍ വരുണ്‍ എത്തുമ്പോള്‍ തുന്നല്‍ക്കാരിയായിട്ടാണ് അനുഷ്‌ക എത്തുന്നത്. ഇരുതാരങ്ങളും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സൂയി ധാഗ. ഇവര്‍ക്കൊപ്പം രഘുബീര്‍ യാദവ് എന്ന നടനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിലവില്‍ സൂയി ധാഗയുടെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ് താരങ്ങള്‍.

അനുഷ്‌ക പറഞ്ഞത്
സൂയി ധഗായുടെ പ്രൊമേഷന്‍ പരിപാടിയ്ക്കായി ജയ്പൂരിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ എത്തിയ സമയത്തായിരുന്നു കോഹ്ലിയെക്കുറിച്ച് അനുഷ്‌ക മനസു തുറന്നത്. അനു്ഷ്‌ക സംസാരിക്കുന്നതിനിടയില്‍ കോഹ്ലി കോഹ്ലി എന്ന് അവിടത്തെ വിദ്യാര്‍ത്ഥികള്‍ ആര്‍ത്തുവിളിച്ചിരുന്നു. അനുഷ്‌കയെയും വരുണ്‍ ധവാനെയും കാണാനായി നിരവധി വിദ്യാര്‍ത്ഥികളാണ് സ്‌റ്റേജിനു മുന്നില്‍ തടിച്ചുകൂടിയിരുന്നത്. വിദ്യാര്‍ത്ഥികളുടെ ആരവങ്ങള്‍ക്കിടെയായിരുന്നു അനുഷ്‌കയുടെ മറുപടി വന്നത്.

ഞാനും അദ്ദേഹത്തെ മിസ് ചെയ്യുന്നു
അതെ അതെ, എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഞാനും അതേപോലെ സ്‌നേഹിക്കുന്നു.എല്ലാവരും അദ്ദേഹത്തെ മിസ് ചെയ്യുന്നു. ഞാനും അദ്ദേഹത്തെ മിസ് ചെയ്യുന്നു.. ചിരിച്ചുകൊണ്ട് ആരാധകരുടെ ആരവങ്ങള്‍ക്കിടെ കോഹ്ലിയെക്കുറിച്ച് അനുഷ്‌ക പറഞ്ഞു. അനുഷ്‌കയുടെ സംസാരത്തിനിടെ താനും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്ന് വരുണ്‍ ധവാനും പറഞ്ഞിരുന്നു. സൂയി ധാഗയുടെ പ്രൊമോഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











