അനുഷ്‌കയുടെ ബീച്ച് ഫോട്ടോയ്ക്ക് വിരാടിന്റെ സമ്മാനം! സൂര്യന്‍ ചുംബിച്ച് അനുഗ്രഹിച്ചെന്ന് താരവും!
പ്രണയിച്ച് വിവാഹിതരായ താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി ബ്രേക്കെടുത്തിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. ഇന്‍സ്റ്റഗ്രാമിലൂടെ അനുഷ്‌ക പങ്കുവെച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുവെന്നായിരുന്നു താരത്തിന്റെ കമന്റ്. ഫോട്ടോയ്ക്ക് കീഴിലായാണ് വിരാട് കോലിയും കമന്റുമായെത്തിയത്. ലവ് സിംപലായിരുന്നു അദ്ദേഹം ഭാര്യയ്ക്കായി നല്‍കിയത്.
ബിക്കിനി ചിത്രമായിരുന്നു അനുഷ്‌ക പോസ്റ്റ് ചെയ്തത്. സണ്‍ഗ്ലാസ് വെച്ച് നിറപുഞ്ചിരിയോടെയായിരുന്നു താരം പോസ് ചെയ്തത്. ചിത്രം പുറത്തുവന്നതിന് പിന്നാലെയായി ആദ്യം കമന്റുമായെത്തിയതും വിരാടായിരുന്നു. ഇവരുടെ സ്‌നേഹത്തെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അനുഷ്‌കയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീറോയായിരുന്നു അനുഷ്‌കയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. വിരാടിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലേക്ക് എത്തിയിരിക്കുകയാണ് അനുഷ്‌കയും.

വിവാഹം കഴിഞ്ഞതിന് പിന്നാലെയായി നിരവധി സിനിമകളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്നും അതിനിടയില്‍ ഒരുപാട് ജോലി ചെയ്യുന്നതായി തോന്നിയതിന് ശേഷമാണ് ഇടവേളയെക്കുറിച്ച് ചിന്തിച്ചതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. വിരാടിനെ കാണുന്നതും കുറവായിരുന്നു. രണ്ടുമാസം സിനിമയില്‍ നിന്നും മാറി നില്‍ക്കാനായി തീരുമാനിച്ചത് അതിന് ശേഷമായിരുന്നു. ഈ സമയത്ത് തിരക്കഥയൊന്നും വായിക്കില്ലെന്ന് താന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അനുഷ്‌ക പറയുന്നു. അനുഷ്‌ക ശര്‍മ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications











