ആറ് മാസത്തിനിടെ ഒരുമിച്ച് ജീവിച്ചത് ആകെ 3 ആഴ്ച, കോലിക്കൊപ്പമുളള ജീവിതത്തെ കുറിച്ച് അനുഷ്ക

ലോകമെമ്പാടും കൈനിറയെ ആരാധകരുളള താരദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും. ഒരു റൊമാന്റിക് ചിത്രത്തെ വെല്ലുന്ന തരത്തിലുള്ള പ്രണയ ചിത്രമായതു കൊണ്ട്തന്നെ പ്രേക്ഷകർക്ക് ഇവരുടെ പ്രണയവും ജീവിതവും ഏറെ പ്രിയപ്പെട്ടതാണ്. സൗഹൃദത്തിൽ നിന്ന് ആരംഭിച്ച ഇവരുടെ ബന്ധം പിന്നീട് പ്രണയത്തിലേയ്ക്ക് വഴി മാറുകയായിരുന്നു. പ്രണയകഥയെ പോലെ തന്നെ ഇവരുടെ ബ്രേക്കപ്പ് കഥകളും വളരെ വേഗം വൈറലാവുകയായിരുന്നു. സാധരണ ബോളിവുഡ് പ്രണയം പോലെ ഇനി ഒരിക്കലും ഒന്നിക്കില്ലെന്ന് എല്ലാവരും വിധിയൊഴുതിയപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് അവരുടെ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ബ്രേക്കപ്പിനെ കുറിച്ചുളള കഥകൾ പ്രചരിക്കവെയായിരുന്നു ഇവരുടെ വിവാഹം.

ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അനുഷ്ക വിവാഹിതയാകുന്നത്. തുടർന്ന് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും നിർമ്മാണ മേഖലയിൽ സജീവമാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും ഇവരുടെ വിശേഷം അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോഴിത കോലിയ്ക്കൊപ്പമുളള ആദ്യ കാല ജീവിതത്തെ കുറിച്ച് അനുഷ്ക ശർമ. അടുത്ത് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭർത്താവിനോടൊപ്പം താമസിച്ചത്

വിവാഹം കഴിഞ്ഞ് ആറ് മാസത്തിനിടെ 21 ദിവസത്തിൽ കൂടുതൽ കോലിയ്ക്കൊപ്പം താമസിച്ചിട്ടില്ലെന്നാണ് അനുഷ്ക പറയുന്നത്. ഇപ്പോഴും ഇതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഏറെ അത്ഭുതമാണെന്നാണ് നടി പറയുന്നത്. ഞാൻ വിരാടിനെ കാണാൻ വിദേശ രാജ്യത്ത് ചെല്ലുമ്പോഴും അദ്ദേഹം എന്നെ കാണാൻ എത്തുമ്പോഴും ജനങ്ങൾ വിചാരിക്കുന്നത് തങ്ങൾ ഹോളിഡേയിലാണെന്നാണ്. എന്നാൽ സത്യത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളിൽ ഒരാൾ അപ്പോൾ ജോലിത്തിരക്കിലായിരിക്കും- അനുഷ്ക അഭിമുഖത്തിൽ പറഞ്ഞു.

ആകെ കിട്ടിയത്

വിരാടിനെ കാണാനായി ഞാൻ വിദേശത്ത് ചെല്ലും. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കും. അത് മാത്രമാണ് രണ്ട് പേർക്കും ഒരുമിച്ച് കിട്ടുന്നത്. അത് ഞങ്ങൾക്ക് രണ്ട് പേർക്കും ഏറെ വിലപ്പെട്ട സമയമാണെന്ന് അനുഷ്ക നൽകിയ അഭിമുഖത്തിൽ പറയുന്നു. ലോക്ക് ഡൗൺ കാലം ഇവർക്ക് മറ്റൊരു രീതിയിൽ അനുഗ്രഹമായിരിക്കുകയാണ് . ഇരുവരും ഒന്നിച്ചാണിപ്പോഴുള്ളത്. എങ്കിലും രാജ്യം നേരടുന്ന മഹാവിപത്തിൽ ആശങ്ക പ്രകടപ്പിക്കുന്നുമുണ്ട്.

Recommended Video

Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam
എന്റേത്  ചെറിയ പ്രശ്നങ്ങൾ

ഇപ്പോൾ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കുറച്ച് മാസങ്ങളിൽ എനിക്ക് നേരിടേണ്ടി വന്ന ചെറിയ കാര്യങ്ങൾ മാത്രങ്ങൾ മാത്രമാണ്. ആളുകൾക്ക് വീട്ടിലേക്ക് പോകാൻ കഴിയുന്നില്ല, ചിലർക്ക് വരുമാനവും വീടും നഷ്ടപ്പെടുന്നു, മറ്റുള്ളവർ നിർഭാഗ്യവശാൽ ഈ രോഗം ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ ഇടപാടുകൾ നടത്തുമ്പോഴും പട്ടിണി നേരിടുന്നുണ്ട്- അഭിമുഖത്തിൽ അനുഷ്ക പറയുന്നു.

  ഞങ്ങളുടെ  ബന്ധം

കോലിയും അനുഷ്കയ്ക്കൊപ്പമുളള ഓരോ നിമിഷവും ആഘോഷമാക്കുകയാണ്. പ്രിയതമക്കൊപ്പമുള്ള നിമിഷത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. പരസ്പരം സ്നേഹിച്ചാണ് ഓരോ ദിവസവും ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളുടെ ബന്ധം എപ്പോഴും സ്നേഹം നിറഞ്ഞതാണ്. അവിടെ സ്നേഹം മാത്രമേയുള്ളുവെന്നും കോലി പറഞ്ഞു.

പ്രണയ വിവാഹം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതു പോലും ഏറെ രഹസ്യമായിട്ടായിരുന്നു. കുടുംബാംഗങ്ങൾക്കും കുറച്ച് സുഹൃത്തുക്കൾക്കും പുറമേ അനുഷ്കയുടെ വെഡ്ഡിങ് പ്ലാനറിനും, മനേജർക്കും സ്റ്റൈലിസ്റ്റിനും മാത്രമേ വിവാഹത്തെ കുറിച്ച് അറിയാമായിരുന്നുളളൂ. വ്യാജ ഈ-മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു അനുഷ്ക ബാക്കിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നതെന്ന് കോലി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X