കോലിയെ പിരിയാതെ അനുഷ്ക! വെസ്റ്റ് ഇന്ഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിനോടൊപ്പം അനുഷ്കയും
വിവാഹത്തിനു ശേഷം സിനിമയിൽ സജീവമല്ല നടി അനുഷ്ക ശർമ. ഭർത്താവ് വിരാട് കോലിയ്ക്കൊപ്പം ക്രിക്കറ്റ് മൈതാനങ്ങളിൽ സ്ഥിര സാനിധ്യമായിരിക്കും അനുഷ്ക. വേൾഡ് കപ്പ് മത്സര വേദിയിൽ ഭർത്താവിനും ഇന്ത്യൻ ടീം അംഗങ്ങൾക്കും പിന്തുണ നൽകി അനുഷ്ക കൂടെയുണ്ടായിരുന്ന . ലോകകപ്പിന് ശേഷം മിയാമീൽ നടക്കുന്ന വെസ്റ്റ് ഇന്ഡീസ് പര്യടനത്തിലും കോലിയ്ക്കൊപ്പം അനുഗമിക്കുകയാണ് താരം. ടീം അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി അനുഷ്ക ശർമ ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാര്‍ത്തയോട് പ്രതികരിച്ച് അനുഷ്‌ക രംഗത്തെത്തിയിരുന്നു. എല്ലാത്തിനും ഒരു വിശദീകരണം നൽകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഇത്തരത്തിലുള്ള വിഷയങ്ങളിൽ വിശദീകരണം ആവശ്യമില്ലെന്ന് അനുഷ്ക പറഞ്ഞു. ഒരു നടി വിവാഹിതയായാല്‍ അടുത്തഘട്ടം ആള്‍ക്കാര്‍ സംസാരിക്കുക അവൾ ഗർഭിണിയാകുന്നതിനെ കുറിച്ചാണ്. ഇത് മര്യാദയല്ല. ഓരോ ആള്‍ക്കാരെയും അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. തോക്കില്‍ കയറി വെടിവയ്‌ക്കേണ്ട ആവശ്യമെന്താണ്. എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. ഞാന്‍ എന്തിനാണ് വിശദീകരിക്കുന്നത്- അനുഷ്‌ക ശര്‍മ്മ പറയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താന്‍ വിവാഹം ചെയ്തത് എന്നും അനുഷ്‌ക ശര്‍മ്മ പറയുന്നു.
നാല് വർഷത്തെ നിീണ്ട പ്രണയത്തിനു ശേഷമാണ് അനുഷ്ക ശർമവിരാട് കോലിയും വിവാഹിതരായത് . ഇവരുടെ പിണക്കവും ഇണക്കവുമൊല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. 2017 ഡിസംബർ 11 നാണ് ഇരുവരും വിവാഹിതരാവുന്നത്. സിനിമയിൽ കത്തി നിന്നിരുന്ന കാലത്തായിരുന്നു കോലി- അനുഷ്ക വിവാഹം. സീറോയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന അനുഷ്കയുടെ ചിത്രം.


Click it and Unblock the Notifications











