»   » സോഷ്യല്‍ മീഡിയയില്‍ നാണംകെടുത്തുന്നു, ട്രോളര്‍മാര്‍ എന്താണെന്ന് അനുഷ്‌ക പറഞ്ഞ് തരും!!

സോഷ്യല്‍ മീഡിയയില്‍ നാണംകെടുത്തുന്നു, ട്രോളര്‍മാര്‍ എന്താണെന്ന് അനുഷ്‌ക പറഞ്ഞ് തരും!!

By: Sanviya
Subscribe to Filmibeat Malayalam


ട്രോളര്‍മാര്‍ക്കെതിരെ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രോളുന്നവര്‍ ഭീരുക്കളൊ സ്ത്രീവിരോധികളാകുമെന്നും അനുഷ്‌ക. വിരാട് കോലിയുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയ വഴി ട്രോളിയതിനാണ് താരം പ്രതികരിച്ചത്.

മത്സരങ്ങളില്‍ കോലി ഔട്ടായാല്‍ അതിനെയും ഗാലറിയിലെ അനുഷ്‌കയുടെ സാന്നിധ്യമാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെയൊ തന്റെ സിനിമയിലെയൊ തെറ്റ് ചൂണ്ടിക്കാട്ടിയാണ് ട്രോളുന്നതെങ്കില്‍ തെറ്റില്ല. താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ട്രോളാക്കുന്നതെന്നും അനുഷ്‌ക പറഞ്ഞു.

anushka-sharma

അടുത്തിടെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് ശേഷമാണ് അനുഷ്‌ക സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. അനുഷ്‌കയുടെ പുതിയ ചിത്രമായ ഫില്ലോരിയ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കോലി സന്ദര്‍ശനം നടത്തിയിരുന്നു. അതിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തരകള്‍ വന്നത്.

Read Also: അനുഷ്‌കയ്ക്ക് കോലിയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം

English summary
Anushka Sharma against social media troll.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam