ഇന്ത്യയിലെ കരുത്തരായ വനിതകളില്‍ അനുഷ്‌ക ശര്‍മ്മയും! ബോളിവുഡില്‍ അനുഷ്‌കയ്ക്ക് മാത്രം ഈ നേട്ടം
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരസുന്ദരിയാണ് അനുഷ്‌ക ശര്‍മ്മ. ഫോര്‍ച്യൂണ്‍ ഇന്ത്യ തയ്യാറാക്കിയ ബിസിനസ് രംഗത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ നടി അനുഷ്‌കയുമുണ്ട്. ബിസിനസിലെ മികവ് കൊണ്ട്് സാമൂഹികവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന കരുത്തരായ സ്ത്രീകളുടെ പട്ടികയിലാണ് ബോളിവുഡില്‍ നിന്നും അനുഷ്‌ക ശര്‍മ്മയുടെ പേരും വന്നിട്ടുള്ളത്.
അമ്പത് പേരുടെ പട്ടികയില്‍ മുപ്പത്തിയൊന്‍പതാം സ്ഥാനത്താണ് നടിയുള്ളത്. രസകരമായ കാര്യം ബോളിവുഡില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ ഏക നടിയും അനുഷ്‌കയാണ്. ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും നടിയാണ്. സിനിമാ അഭിനയത്തിന് പുറമേ നിര്‍മാതാവ് കൂടിയാണ് അനുഷ്‌ക.

ഇരുപത്തിയഞ്ചാം വയസിലാണ് അനുഷ്‌ക നിര്‍മാണത്തിലേക്ക് ചുവടുവെക്കുന്നത്. ക്ലീന്‍ സ്ലേറ്റ് ഫിലിംസാണ് അനുഷ്‌കയുടെ നിര്‍മാണ കമ്പനി. എന്‍ എച്ച് 10 എന്ന സിനിമ നിര്‍മ്മിച്ച് ശരാശരി നാല്‍പത് കോടിയ്ക്ക് മുകളില്‍ സിനിമയില്‍ നിന്നും അനുഷ്‌ക സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ നെറ്റ് ഫ്‌ളെക്‌സുമായി ചേര്‍ന്ന് ബുള്‍ബുള്‍ എന്നൊരു വെബ് സീരിസും അനുഷ്‌ക നിര്‍മ്മിച്ചിരുന്നു.
നഷ് എന്ന പേരില്‍ സ്വന്തമായി ഒരു ഫാഷന്‍ വസ്ത്ര ബ്രാന്‍ഡ് അനുഷ്‌കയ്ക്കുണ്ട്. ടി വി എസ് സ്‌കൂട്ടി, നിവിയ, എല്ലെ 18, ബ്രൂ കോഫി, പാന്റീല്‍ തുടങ്ങിയ നിരവധി ഉല്‍പന്നങ്ങളുടെയും കമ്പനികളുടെയും ബ്രാന്‍ഡ് അംബാസിഡറുമാണ് അനുഷ്‌ക. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് അനുഷ്‌കയുടെ ഭര്‍ത്താവ്.


Click it and Unblock the Notifications











