»   » ഒരു കുലപ്പേരും കൂടെ ഉണ്ടായിട്ടില്ല, സ്വന്തം കഴിവുകൊണ്ടാണ് വളര്‍ന്നതെന്ന് അനുഷ്‌ക

ഒരു കുലപ്പേരും കൂടെ ഉണ്ടായിട്ടില്ല, സ്വന്തം കഴിവുകൊണ്ടാണ് വളര്‍ന്നതെന്ന് അനുഷ്‌ക

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച പക്ഷപാതത്തെ കുറിച്ചാണ്. ബോളിവുഡില്‍ ഭൂരിഭാഗം താരങ്ങളും പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയവരാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മോഡലിങിലൂടെയും മറ്റും കയറിപ്പറ്റിയത്. അത്തരക്കാര്‍ക്ക് നിലനില്‍പ് വലിയ വെല്ലുവിളിയാണ്.

ബോളിവുഡില്‍ പക്ഷപാതം അതുകൊണ്ട് തന്നെ വളരെ കൂടുതലാണെന്ന് അടുത്തിടെ പല പ്രമുഖ താരങ്ങളും വെളിപ്പെടുത്തുകയുമുണ്ടായി. അക്കൂട്ടത്തിലിതാ അനുഷ്‌ക ശര്‍മയും.

pic

ഒരു കുലപ്പേരിന്റെയും സഹായത്തോടെയല്ല താന്‍ സിനിമയില്‍ എത്തിയത് എന്ന് അനുഷ്‌ക പറയുന്നു. സ്വന്തം കഴിവുകൊണ്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. ആരും എനിക്ക് അവസരങ്ങള്‍ കൊണ്ടു തന്നിട്ടില്ല എന്നും അനുഷ്‌ക പറഞ്ഞു.

അനുഷ്‌കയെ പിന്തുണച്ച് ഇംത്യാസ് അലിയും എത്തി. അനുഷ്‌കയുടെ ജബ്ബ് ഹറി മെറ്റ് സജല്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇംത്യാസ്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകന്‍. താനും അനുഷ്‌കയും ഷാരൂഖ് ഖാനും കുലപ്പേരോടെ അല്ല സിനിമയില്‍ എത്തിയത് എന്ന് ഇംത്യാസ് അലിയും പറഞ്ഞു.

English summary
Anushka Sharma & Imtiaz Ali Talk About Nepotism! Say They Survived Because Of Talent & Not Surname

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam