For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധികയ്ക്കൊപ്പം ക്രിക്കറ്റ് കളിച്ച് കോലി, ടെറസില്‍ വൻ പോരാട്ടം, ജയിച്ചത് ആരെന്ന് ആരാധകര്‍

  |

  ലോകമെമ്പാടും ആരാധകരുള്ള താരദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും. പെർഫക്ട് കപ്പിൾസ് എന്നാണ് അറിയപ്പെടുന്നത്. ഏറെ ചർച്ച വിഷയമായ പ്രണയമായിരുന്നു ഇവരുടേത്. സിനിമകഥയ്ക്ക് സമാനമായി വേർ പിരിയലിന്റെ വക്കിൽ നിന്ന് വീണ്ടും ജീവിതം പടുത്ത് ഉയർത്തുകയായിരുന്നു ഇവർ. പ്രണയത്തിലായിരുന്നപ്പോൾ പിണക്കവും വഴക്കുമായിരുന്നെങ്കിൽ ജീവിതം ആരംഭിച്ചപ്പോൾ മറ്റൊരു അനുഷ്കയേയും കേലിയേയുമായിരുന്നു കണ്ടത്. അധികം നാൾ ഒന്നിച്ച് പോകില്ലെന്നുള്ള പാപ്പരാസികളുടെ വിധിയെഴുത്തു പൊളിച്ചു കൊണ്ടായിരുന്നു പിന്നീടുള്ള കുടുംബ ജീവിതം

  സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു അനുഷ്ക വിവാഹിതയായത്. പിന്നീട് നടി സിനിമയിൽ അധികം സജീവമായിരുന്നില്ല. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. കുടുംബജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമായിരുന്നു. ലോക്ക് ഡൗൺ ജീവിതം ആഘോഷമാക്കുകയാണ് അനുഷ്ക -കോലി ദമ്പതിമാർ. മറ്റുള്ളവർ പാചക പരീക്ഷണങ്ങളിലും മറ്റും മുഴുകുമ്പോൾ അനുഷ്ക അൽപം വ്യത്യസ്തയാകുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുഷ്കയുടെ ലോക്ക് ഡൗൺ വിനോദമാണ്....

  വീടിന്റെ ടെറസിൽ ക്രിക്കറ്റ് കളിക്കുന്ന അനുഷ്കയുടേയും കോലിയുടേയും വീഡിയോ വൈറലായിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് താരങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലർ തന്റെ പ്രണയിനിയ്ക്കൊപ്പം ക്രിക്കറ്റ് പരിശീലിക്കും എന്ന് കുറിച്ചു കൊണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. അനുഷ്കയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. പിന്നീട് കോലിയും.ഫീല്‍ഡറായി മറ്റൊരാളും ഇവര്‍ക്കൊപ്പമുണ്ട്. താരങ്ങളുടെ ക്രിക്കറ്റ് കളി വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് താരങ്ങൾക്ക് ലഭിക്കുന്നത്.

  അഭിനയത്തിൽ സജീവമല്ലെങ്കിലും നിർമ്മാണ മേഖലയിൽ അനുഷ്ക സജീവമാണ്. ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ സിനിമ നിർമ്മാതാവാണ് അനുഷ്ക ശർമ.

  കഴിഞ്ഞ ദിവസം അനുഷ്കയെ അഭിനന്ദിച്ചു കൊണ്ട് കോലി രംഗത്തെത്തിയിരുന്നു. അനുഷ്ക നിര്‍മ്മിച്ച സീരിസായ പാതാള്‍ ലോക് കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിൽ എത്തിയത്.. മികച്ച പ്രതികരണമാണ് സീരിസിന് എങ്ങു നിന്നും ലഭിക്കുന്നത്. നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു കോലി കുറിച്ചത്. സീരീസ് കാണുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയതമയെ കുറിച്ചുള്ള താരത്തിന്റെ കുറിപ്പ്.

  കോലിയുടെ ഏറ്റവും വലിയ ആരാധികയാണ് അനുഷ്ക. വിവാഹത്തിന് മുൻപും തന്റെ തിരക്കുകൾ മാറ്റിവെച്ച് കോലിയുടെ മത്സരം കാണാൻ അനുഷ്ക എത്താറുണ്ട്. വിവാഹ ശേഷവും തൻരെ കരിയർ പോലും ഉപേക്ഷിച്ചിട്ട് ഭർത്താവിന്റെ യാത്രകളിൽ അനുഷ്കയും അനുഗമിക്കാറുണ്ട്. കോലി ബാറ്റേന്തുന്ന ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഗ്യാലറിയിൽ മുൻനിരയിൽ തന്നെ അനുഷ്ക ഉണ്ടാകാറുണ്ട്. തിരക്കുകൾക്കിടയിലും ഇരുവരും തങ്ങളുടേതായ സമയം കണ്ടെത്താറുണ്ട്. കോലി ഒപ്പം ഉണ്ടെങ്കിൽ താൻ ചുറ്റുമുള്ള ലോകം തന്നെ മറക്കും എന്ന് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാം സ്റ്റോറി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. നെഞ്ചിൽ അനുഷ്കയുടെ ചിത്രവുമായി നിൽക്കുന്ന കോലിയുടെ സ്കെച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷവും ഇരുവരും തമ്മിലുള്ള സ്വര ചേർച്ചകളെ കുറിച്ചുള്ള നിരവധി കഥകൾ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കാറുണ്ടായിരുന്നു. ഇതിനെല്ലാം കൂടിയുള്ള മറുപടിയാണ് കോലിയുടെ പോസ്റ്റ്.അതിമനോഹരമായ കൃത്യമായ ചിത്രമെന്നുള്ള അടിക്കുറിപ്പോടെയാണ് കോലി ചിത്രം പങ്കുവെച്ചത്.

  വീഡിയോ

  Read more about: anushka sharma virat kohli
  English summary
  Anushka Sharma And Virat Kohli as they play cricket at home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X