For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിൽ ജോലിക്കാരില്ല; അനുഷ്കയുടെയും കോലിയുടെയും വീട്ടിൽ അതിഥികൾ പോയപ്പോഴുള്ള അനുഭവമിങ്ങനെ

  |

  വിനോദ ലോകത്തെ ജനപ്രിയ താര ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമ്മയും. ഏറെനാളത്തെ പ്രണയത്തിനാെടുവിൽ 2017 ലാണ് ഇരുവരും വിവാഹം കഴിച്ചത്. ഇന്ന് ഇരുവർക്കും വാമിക എന്ന മകളുമുണ്ട്. ഏറെ ആരാധകരുള്ള താരങ്ങൾ ആണെങ്കിലും വിരാടും അനുഷ്കയും വളരെ സ്വകാര്യമായ ജീവിതമാണ് നയിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടുന്ന പോസ്റ്റുകൾക്കപ്പുറം സ്വകാര്യ ജീവിതത്തെ പറ്റി ഇരു താരങ്ങളും അധികം സംസാരിക്കാറില്ല.

  ബോളിവുഡിലെ മുൻനിര നടിയാണെങ്കിലും താരങ്ങളുടെ പാർട്ടികളിലോ ആഘോഷങ്ങളിലോ ഒന്നും അനുഷ്കയെ അധികം കാണാറുമില്ല. സ്വകാര്യ ജീവിതത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണെന്നും അധികം സോഷ്യലായ ആളല്ലെന്നും അനുഷ്ക തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. മകൾ വാമികയുടെ ഫോട്ടോ ഇതുവരെ വിരാടും കോലിയും മാധ്യമങ്ങളെ കാണിച്ചിട്ടില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് ബി ടൗൺ മാധ്യമങ്ങൾക്ക് നിർദ്ദേശവുമുണ്ട്.

  Also Read:കുഞ്ഞിനായുള്ള ശ്രമം പാടേ ഉപേക്ഷിച്ചിരുന്നു, ഗര്‍ഭകാലത്ത് ശരീരത്തില്‍ ഒരുപാട് മാറ്റമുണ്ടായി: ബിപാഷ

  മുംബൈയിലാണ് അനുഷ്കയും വിരാടും താമസിക്കുന്നത്. ഇരുവരുടെയും വീട്ടിൽ പോയപ്പോഴുള്ള അനുഭവത്തെ പറ്റി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശരൺദീപ് സിം​ഗ് കഴിഞ്ഞ വർഷം സംസാരിച്ചിരുന്നു. വളരെ സിംപിളായ ജീവിതമാണ് കോലിയുടേതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിരാടിന്റെയും അനുഷ്കയുടെയും വീട്ടിൽ ജോലിക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.

  'അവന്റെ വീട്ടിൽ ജോലിക്കാരില്ല. അവനും ഭാര്യയും ഭക്ഷണം എല്ലാവർക്കും വിളമ്പും. ഇതിൽപരം എന്താണ് നിങ്ങൾക്ക് വേണ്ടത്. വിരാട് നിങ്ങളോടൊപ്പം ഇരിക്കും. സംസാരിക്കും. ഡിന്നറിന് ഒപ്പം വരും. മറ്റ് കളിക്കാർക്ക് കോലിയോട് വളരെ ബഹുമാനമാണ്,' ശരൺദീപ് സ്പോർട്സ്കീടയോട് പറഞ്ഞതിങ്ങനെ. വിരാട് കോലി കളിക്കളത്തിൽ കാണുന്നത് പോലെയല്ലെന്നും വളരെ വിനീതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Also Read: 'നേരത്തെ വിവാഹം കഴിക്കുമെന്ന് കരുതിയില്ല, എല്ലാം അങ്ങനെ സംഭവിച്ചു'; ആലിയ ഭട്ട്

  2012 ലാണ് അനുഷ്കയും വിരാട് കോലിയും പരിചയപ്പെടുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനായി ഒരുമിച്ചെത്തിയപ്പോഴായിരുന്നു പരിചയപ്പെടൽ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2017 ൽ ഇറ്റലിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷം കുടുംബ ജീവിതത്തിന് രണ്ട് പേരും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നുണ്ട്.

  Also Read: നടന്‍ റഹ്മാന്റെ മകള്‍ അമ്മയായി; ആണ്‍കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷ വിവരം പങ്കുവെച്ച് താരപുത്രി റുഷ്ദ റഹ്മാന്‍

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മകൾ ജനിച്ചപ്പോൾ അനുഷ്കയെ പോലെ തന്നെ വിരാട് കോലിയും കരിയറിൽ നിന്ന് ചെറിയ അവധി എടുത്തിരുന്നു. മകൾ ജനിച്ച ശേഷം അനുഷ്ക നാല് വർഷത്തോളം സിനിമയിൽ നിന്ന് മാറി നിന്നു. ചക്ട എക്സപ്രസ് എന്ന സിനിമയിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് താരം.

  സീറോ ആണ് അനുഷ്കയുടെ അവസാനം റിലീസായ സിനിമ. പികെ, ജബ് തക് ഹെ ജാൻ, റബ്നേ ബനാ ദി ജോഡി, സുൽത്താൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു അനുഷ്ക. നടിയുടെ മികച്ച തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: virat kohli anushka sharma
  English summary
  anushka sharma and virat kohli don't have servants at home; sarandeep singh's words goes viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X