മകളുടെ പേര് പറഞ്ഞ് അനുഷ്‌ക ശര്‍മ്മയും വിരാടും, വൈറലായി താരദമ്പതികളുടെ പുതിയ ചിത്രം

By Midhun Raj

അനുഷ്‌ക ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും കുഞ്ഞുണ്ടായ വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. ജനുവരി 11നായിരുന്നു തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്ന വിവരം ഇരുവരും ആരാധകരെ എറിയിച്ചത്. അനുഷ്‌കയ്‌ക്കൊപ്പം നില്‍ക്കാനായി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലെത്തിയിരുന്നു. കുഞ്ഞിന്‌റെ ചിത്രങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും വലിയ ആകാംക്ഷകളോടെയാണ് താരപുത്രിയെ കാണാന്‍ എല്ലാവരും കാത്തിരുന്നത്.

അതേസമയം മകളുടെ വിശേഷം പങ്കുവെച്ചുളള അനുഷ്‌കയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ക്ക് പേരിട്ട സന്തോഷം പങ്കുവെച്ചാണ് വിരാടും അനുഷ്‌കയും ഇത്തവണ എത്തിയത്. വാമിക എന്നാണ് താരദമ്പതികള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേരിടല്‍ ചടങ്ങില്‍ നിന്നുളള ഒരു കുടുംബ ചിത്രം പങ്കുവെച്ചായിരുന്നു അനുഷ്‌ക ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

അനുഷ്‌കയുടെ ചിത്രത്തിന് പിന്നാലെ

അനുഷ്‌കയുടെ ചിത്രത്തിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകവും ആരാധകരുമെല്ലാം എത്തിയിരുന്നു. എന്‌റെ ലോകം ഒറ്റ ഫ്രെയിമില്‍ എന്നാണ് വിരാട് കോഹ്ലി അനുഷ്കയുടെ ചിത്രത്തിന് താഴെ കുറിച്ചത്. പിന്നാലെ ആശംസകളുമായി കാജല്‍ അഗര്‍വാള്‍, വാണി കപൂര്‍, ഹര്‍ദ്ദിക്ക് പാണ്ഡ്യ, സോയ അക്തര്‍, ദിയ മിര്‍സ, ഉള്‍പ്പെടെയുളളവരും എത്തി.

മുന്‍പ് തങ്ങളുടെ

മുന്‍പ് തങ്ങളുടെ കുഞ്ഞിന്‌റെ സ്വകാര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമെന്നും കോലിയും അനുഷ്‌കയും അറിയിച്ചിരുന്നു. പരസ്പര സ്‌നേഹത്തിലും സാന്നിദ്ധ്യത്തിലും ഞങ്ങള്‍ ഇത്രയും കാലം ഒന്നിച്ചുജീവിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ മകള്‍ അത് പുതിയ തലത്തില്‍ എത്തിച്ചിരിക്കുന്നു. സന്തോഷം കണ്ണുനീര്‍, ചിരി, ആനന്ദം അങ്ങനെ ഓരോ വികാരങ്ങളും മിനിട്ടുകള്‍ക്കുളളില്‍ മാറി മാറി അനുഭവിക്കുന്നു.

ഉറക്കം അധികമില്ലെങ്കിലും

ഉറക്കം അധികമില്ലെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുമാണ് നടിയുടെ കുറിപ്പ് അവസാനിക്കുന്നത്. അതേസമയം 2017ലാണ് അനുഷ്‌കയുടെയും കോഹ്ലിയുടെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ജീവിതത്തിലും ഒന്നിച്ചത്.

സിനിമാ ലോകവും ക്രിക്കറ്റ് ലോകവും

സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു അനുഷ്‌കയുടെയും കോഹ്ലിയുടെതുമായി നടന്നത്. അനുഷ്‌കയുടെ പിന്തുണയെ കുറിച്ചെല്ലാം മുന്‍പ് പല അഭിമുഖങ്ങളിലും കോഹ്ലി തുറന്നുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു ഗര്‍ഭിണിയാണെന്ന കാര്യം അനുഷ്‌ക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വിവാഹം കഴിഞ്ഞ ശേഷം ലോക്ഡൗണ്‍ കാലമാണ് തങ്ങള്‍ കൂടുതല്‍ ചെലവഴിച്ചതെന്ന് മുന്‍പ് അനുഷ്‌കയും വിരാടും പറഞ്ഞിരുന്നു. ഈ സമയത്തെല്ലാം കുടുംബത്തിനൊപ്പമാണ് ഇരുവരും കൂടുതല്‍ സമയം ചെലവഴിച്ചത്.

പോസ്റ്റ് കാണാം

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X