വാമികയ്ക്കൊപ്പം അനുഷ്കയും കോലിയും, കുഞ്ഞ് മാലാഖയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് അനുഷ്ക ശർമയും വിരാട് കോലിയും. അമ്മയായതിന് ശേഷം നടി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കോലിയുടേയും അനുഷ്കയുടേയും മകൾ വാമികയുടേയും ചിത്രങ്ങളാണ്. മുംബൈയിലെ കാലിന വിമാനത്താവളത്തിൽനിന്നും പുറത്തു വരുമ്പോഴുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മകളെ നെഞ്ചിലേറ്റി നടക്കുന്ന അനുഷ്കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

anushka-virat

ചെന്നൈയിലെ ഐപിഎൽ മത്സരത്തിനുശേഷം മുംബൈയിൽ എത്തിയതായിരുന്നു ദമ്പതികൾ. മകളുടെ ജനനശേഷം എവിടെ പോയാലും കുഞ്ഞിനെയും അനുഷ്ക ഒപ്പം കൂട്ടാറുണ്ട്. ജനുവരി 11 നാണ് വിരുഷ് ദമ്പതികൾക്ക് കുഞ്ഞ് പിറക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് കുഞ്ഞിനെ കാണാൻ കാത്തിരുന്നത്, എന്നാൽ കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് വാമികയുടെ മുഖം കാണിക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടിട്ടില്ല.

കോലിയാണ് നടി അനുഷ്ക അമ്മയായ വിവരം പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്."ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്," എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തത്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത അനുഷ്ക പ്രസവത്തിന് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ് . നടി തന്നെയായിരുന്നു ഒരു അഭിമുഖത്തിൽ ഇക്കാര്യം പങ്കുവച്ചത്. അഭിനയത്തിൽ നിന്ന് വിട്ടു നിന്നുവെങ്കിലും സിനിമ നിർമ്മാണ മേഖലയിൽ നടി സജീവമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് നടിയുടെ പുതിയ ചിത്രം പുറത്ത് വന്നിരുന്നു. പഴയ അനുഷ്ക ശർമയെ ആയിരുന്നു ആ ചിത്രത്തിൽ കണ്ടത്. ബ്ലൂ ഡെനീം ജീന്‍സിനൊപ്പം ബെയ്ജ് ക്രോപ്പ് ടോപ്പ് ആണ് താരത്തിന്‍റെ വേഷം. നടിയുടെ ഈ ചത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . മെയ് മാസത്തോടെ നടി അഭിനയത്തിൽ സജീവമാകുമെന്നാണ് സൂചന

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X