ഭാര്യ ചെയ്തതിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു; വിരാടിന് വിനയായി; പ്രെെവറ്റ് ജെറ്റിനെക്കുറിച്ച് മറന്നോ?
ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് ക്രിക്കറ്റർ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ അനുഷ്ക അമ്മയായ ശേഷം കരിയറിൽ നിന്ന് മാറി നിൽക്കുകയാണ്. മേഡ് ഫോർ ഈച്ച് അദർ എന്ന പ്രയോഗത്തിന് ഏറ്റവും കൂടൂതൽ അർഹർ അനുഷ്കയും വിരാടുമാണെന്ന് ആരാധകർ പറയുന്നു. ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലായത്. 2017 ൽ വിവാഹവും നടന്നു. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് അനുഷ്കയും വിരാടും.
മക്കളുടെ ഫോട്ടോ ഇതുവരെ താരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മക്കൾ എല്ലാ കുട്ടികളെയും പോലെ സാധാരണ ജീവിതം നയിക്കട്ടെ എന്നാണ് ഇവർ പറയുന്നത്. മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവുമുണ്ട്. ലോകമെമ്പാടും ആരാധകരുള്ള താരമാണ് വിരാട് കോലി. എന്നാൽ ഭാര്യക്കും മക്കൾക്കുമൊപ്പം സ്വകാര്യ ജീവിതം നയിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്.

ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും ഇവർക്കുണ്ട്. പലപ്പോഴും ആരാധകരെ ഇകഴ്ത്തിക്കൊണ്ട് താര ദമ്പതികൾ സംസാരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ജനശ്രദ്ധ കൊണ്ടാണ് ഇന്ന് ഈ ഉയരത്തിലെത്തിയത്. ഇതേ ജനശ്രദ്ധയെ കുറ്റം പറയുന്നതെന്തിനെന്നും വിമർശകർ ചോദിക്കാറുണ്ട്. ഏറ്റവും കൂടുതൽ വിമർശനം കേൾക്കാറുള്ളത് അനുഷ്കയ്ക്കാണ്. സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്തും അനുഷ്ക പല സഹപ്രവർത്തകർക്കും സ്വീകാര്യയായുരുന്നില്ല.
കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് അനുഷ്കയ്ക്ക്. ഡിപ്ലോമാറ്റിക്ക് അല്ലാത്തവർ ബോളിവുഡിൽ നിലനിന്നത് അപൂർമായാണ്. താൻ ഒന്നിലേറെ തവണ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് അനുഷ്കയും പറഞ്ഞിട്ടുണ്ട്. അനുഷ്കയ്ക്കുള്ള ഈ ഇമേജിന് പ്രധാന കാരണം സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പുകളാണ്. അനുഷ്കയ്ക്കൊപ്പം എയർപോർട്ടിലെ വരിയിൽ നിൽക്കവെയുണ്ടായ അനുഭവം ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മുംബെെ എയർപോർട്ടിൽ വെച്ച് അനുഷ്ക ഫോട്ടോ എടുക്കാൻ വന്നവരെ ശകാരിച്ചു. അസിസ്റ്റന്റ്സ് നടിയുടെ ബാഗ് പിടിച്ച് പിറകിലുണ്ട്. അവർക്ക് പിറകിലായിരുന്നു ഞാൻ. ഫോണിൽ മുംബെെ എയർപോർട്ടിനെക്കുറിച്ച് നടി കുറ്റം പറഞ്ഞ് കൊണ്ടിരുന്നു. വളരെ മോശം പെരുമാറ്റമായിരുന്നു നടിയുടേതെന്നും അന്നത്തെ കുറിപ്പിൽ ആരോപിച്ചു. ഇത് വലിയ തോതിൽ വൈറലായി.

പിന്നീടാെരിക്കൽ അനുഷ്കയും വിരാടും സദുദ്ദേശത്തോടെ ചെയ്ത പ്രവൃത്തിയും ഇവർക്ക് വിനയായി. മുംബെെയിലെ ട്രാഫിക്കിനിടെ ഒരാൾ കാറിൽ നിന്നും പ്ലാസ്റ്റിക് കുപ്പി റോഡിലിട്ടു. ഇത് കണ്ട തൊട്ടടുത്ത കാറിലുള്ള അനുഷ്ക ഇയാളോട് ദേഷ്യപ്പെട്ടു. വിരാട് കോലി ഇത് റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കുപ്പി റോഡിലിട്ട ആളുടെ മുഖം മറച്ചിരുന്നില്ല. സ്വന്തം പിആറിന് വേണ്ടിയാണ് അനുഷ്ക ഇങ്ങനെ ചെയ്തതെന്ന് അന്ന് കുറ്റപ്പെടുത്തൽ വന്നു.
സ്വകാര്യതയ്ക്ക് ഇത്ര പ്രാധാന്യം നൽകുന്നവർ എന്തുകൊണ്ട് ആ വ്യക്തിയുടെ മുഖം മറച്ചില്ല എന്നും ചിലർ ചോദിച്ചു.
പ്രെെവറ്റ് ജെറ്റ് ഉള്ളയാളാണ് വിരാട്. ഇതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലേയെന്നും അന്ന് ചോദ്യം വന്നു.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ള നടിമാരിൽ ഒരാളാണ് അനുഷ്ക. മികച്ച സിനിമകളുടെ ഭാഗമായിട്ടും എന്തുകൊണ്ട് നടി സ്വീകാര്യയായില്ല എന്ന ചോദ്യം ഉയർന്ന് വരാറുണ്ട്.


Click it and Unblock the Notifications











