ഫീല്‍ഡിംഗിനിടെ അനുഷ്‌കയോട് കോഹ്ലിയുടെ ചോദ്യം, ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
സിനിമ-ക്രിക്കറ്റ് പ്രേമികളുടെയുമെല്ലാം ഇഷ്ട താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ഇരുവരും. വിരുഷ്‌ക ദമ്പതികളുടെ വിവാഹം ബോളിവുഡും ക്രിക്കറ്റ് ലോകവുമെല്ലാം മുന്‍പ് ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്ന അനുഷ്‌ക നിര്‍മ്മാതാവായും തിളങ്ങിയിരുന്നു. അടുത്തിടെയാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്നുളള കാര്യം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കുഞ്ഞുവാവ അടുത്ത വര്‍ഷം ജനുവരിയില്‍ തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നും ഇരുവരും അറിയിച്ചിരുന്നു. തുടര്‍ന്ന് ഐപിഎല്ലിനായി കോഹ്ലിക്കൊപ്പം ദുബായിലേക്ക് അനുഷ്‌കയും പോയിരുന്നു. കോഹ്ലിയുടെ ടീമിന്റെ മിക്ക മല്‍സരങ്ങളിലും പിന്തുണയുമായി അനുഷ്‌കയും ഒപ്പമുണ്ടാവാറുണ്ട്. അതേസമയം വിരുഷ്‌ക ദമ്പതികളുടെതായി പുറത്തിറങ്ങിയ പുതിയൊരു ക്യൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
മല്‍സരത്തിനിടെ ഗ്യാലറിയില്‍ നില്‍ക്കുന്ന അനുഷ്‌കയോട് ആംഗ്യഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്ന വിരാടിന്റെ വീഡിയോ ആണ് തരംഗമായിരിക്കുന്നത്. കഴിച്ചെന്ന് ആംഗ്യത്തിലൂടെ മറുപടി നല്‍കുന്ന അനുഷ്‌കയെയും വീഡിയോയില്‍ കാണാം. കൂടാതെ കളിക്കിടെ വിരാടും അനുഷ്‌കയും ആംഗ്യത്തിലൂടെയും മറ്റും സംസാരിക്കുന്നതിന്റെ വീഡിയോകളും വൈറലാകുന്നുണ്ട്. ബാംഗ്ലൂരും ചെന്നൈയും തമ്മിലുളള മല്‍സരത്തിനിടെ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
നേരത്തെ മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ കോഹ്ലിക്ക് ഫ്‌ളൈയിങ് കിസ് നല്‍കുന്ന അനുഷ്‌കയുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരദമ്പതികള്‍ കൂടിയാണ് ഇവര്‍. 2017ലായിരുന്നു കോലിയും അനുഷ്‌കയും വിവാഹിതരായത്. അച്ഛനാവുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരഭിമുഖത്തില്‍ കോഹ്ലി പറഞ്ഞ കാര്യങ്ങള്‍ മുന്‍പ് ശ്രദ്ധേയമായി മാറിയിരുന്നു. ഇത് നല്ലൊരു ഫിലീംഗാണെന്ന് അച്ഛനാവാന്‍ പോകുന്നതിനെ കുറിച്ച് നടന്‍ പറയുന്നു. ഇത് നിങ്ങളുടെ കാഴ്ചപ്പാടിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.
Recommended Video
ഇതൊരു മനോഹരമായ ഫിലീംഗാണ്. ഈ സമയം എന്തുതോന്നുന്നുവെന്ന് വിവരിക്കുക ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങള്‍ അത് കണ്ടെത്തിയപ്പോള്‍ ഞങ്ങള്‍ ചന്ദ്രനു മുകളിലായിരുന്നു. ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, അത് നമ്മില്‍ പകര്‍ന്ന സ്‌നേഹം അതിശയകരമായിരുന്നു. ഞങ്ങളെ കുറിച്ച് വളരെ ആത്മാര്‍ത്ഥമായി ഇമോഷണലായും സന്തോഷപരമായും ആളുകള്‍ പ്രതികരിച്ചു. മൂന്നാമത്തെയാള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തുവാനായി കാത്തിരിക്കുകയാണ്. വിരാട് കോഹ്ലി അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.


Click it and Unblock the Notifications