ആരാധകരുമായി ചാറ്റ് ചെയ്യുന്നതിനിടയിൽ കോലിയോട് അനുഷ്കയുടെ ചോദ്യം...
രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് അനുഷ്ക ശർമയും വീരാട് കോലിയും താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലുമെല്ലാം വലിയ വാർത്തയാകാറുണ്ട് . ചെറിയ വിശേഷങ്ങൾ പങ്കുവെച്ച് വിരുഷ് ദമ്പതിമാരും എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് താരങ്ങളുടെ രസകരമായ സംഭാഷണമാണ്.

കോലിയുടെ ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് രസകരമായ ചോദ്യവുമായി അനുഷ്ക എത്തിയിരിക്കുന്നത്. തന്റെ ഹെഡ്സെറ്റ് എവിടെയാണ് നിങ്ങൾ വെച്ചിരിക്കുന്നതെന്നായിരുന്നു നടിയുടെ ചോദ്യം. പ്രിയതമയുടെ ചോദ്യത്തിന് സ്നേഹപൂർവ്വമുള്ള ഉത്തരവും കോലി പങ്കുവെച്ചിട്ടുണ്ട്. 'കിടക്കക്ക് സമീപമുള്ള സൈഡ് മേശയിൽ ഉണ്ട് പ്രിയപ്പെട്ടവളെ ' എന്നായിരുന്നു കോലിയുടെ കമന്റ്റ്. എന്തായാലും ഇവരുടെ രസകരമായ സംഭാഷണം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേർ കോലിയുടെ സ്റ്റോറിയുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെക്കുന്നുണ്ട്.
ഇതുകൂടാതെ കോലിയുടെ മറ്റ് ചില ചോദ്യങ്ങളും പ്രേക്ഷകരുടെ ഇടയിലും സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. എങ്ങനെയാണ് ഒഴിവു സമയങ്ങൾ ചിലവഴിക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം. 'അനുഷ്കയോടൊപ്പം ടിവി ഷോകൾ കാണും എന്നായിരുന്നു കോലിയുടെ മറുപടി. കൂടാതെ മകൾ വമികയുടെ പേരിന്റെ അർത്ഥവും ആരാധകൻ ചോദിച്ചിരുന്നു, ഹിന്ദു ദൈവമായ ദുർഗ്ഗയുടെ മറ്റൊരു പേരാണ് വാമിക എന്നാണ് താരം നൽകിയ മറുപടി. താരത്തിന്റെ ക്യൂ എ സെക്ഷൻ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.
Recommended Video
നിലവിൽ ടെസ്റ്റ് മത്സരത്തിന് വേണ്ടി ഇംഗ്ലണ്ടിലേയ്ക്ക് പോകുന്നതിനായി ക്വാറന്റൈനിലാണ് താരം. അതിനിടയിലാണ് ആരാധകരുമായി താരം സംവദിക്കാൻ എത്തിയത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് കോലിയും അനുഷ്ക ശർമയും വിവാഹിതരാകുന്നത്. ഇവർക്ക് വാമിക എന്നൊരു മകളുണ്ട്. 2021 ലാണ് താരങ്ങൾക്ക് കുഞ്ഞ് ജനിക്കുന്നത്. കോലിയും അനുഷ്കയും ചേർന്നാണ് സന്തോഷവിവരം ആരാധകരെ അറിയിച്ചത്.


Click it and Unblock the Notifications











