ഇങ്ങനെയൊക്കെ കോലിയെ പറ്റിക്കാമോ!! അനുഷ്ക കൊടുത്ത എട്ടിന്റെ പണി, കാണൂ
ഇന്ത്യയ്ക്ക് അകത്തും പുറത്തും ആരാധകരുളള താരദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയയും നടിയുമായ അനുഷ്ക ശർമയും. ക്രിക്കറ്റിൽ മാത്രമല്ല പരസ്യങ്ങളിലും കോലി തിളങ്ങി നിൽക്കാറുണ്ട്. അനുഷ്ക -കോലി പ്രണയം തുടങ്ങിയതു തന്നെ പരസ്യ ചിത്രത്തിലൂടെയാണ്. വിവാഹത്തിനു മുൻപും ശേഷവും ഇരു താരങ്ങളും പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പാൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കോലി- അനുഷ്ക താരജോഡികളുടെ പുതിയ പരസ്യമാണ്.

ഗൂഗിൾ ഡ്യൂ വീഡിയോ കോളിന്റെ പരസ്യത്തിലാണ് ഇരു താരങ്ങളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . പരസ്പരം ഒന്ന് പറ്റിക്കാമോ എന്ന ആരാധകൻ ഇവരോട് ആവശ്യപ്പെടുന്നു. ഇതിനെ തുടർന്ന് കോലി അനുഷ്കയെ വിളിച്ച് ആക്ടിങ് ടീപ്പ്സ് ചോദിക്കുകയാണ്. ഇതിനെ തുടർന്ന് അനുഷ്ക കോലിയ്ക്കായി ചില ടിപ്പ്സ് ഉപദേശിച്ചു കൊടുക്കുന്നു.
ഒരു വിത്ത് ചെടിയായി വളരുന്ന ഘട്ടമാണ് കോലിയ്ക്ക് അഭിനയിക്കാനായി അനുഷ്ക നിർദ്ദേശിച്ചത്. കോലി അഭിനയിക്കുന്നതിനിടെ അനുഷ്ക ചിരിക്കുകയും ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്നു.താരദമ്പതിമാരുടെ പരസ്യത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനു മുൻപ് ഇരുവരും ഒന്നിച്ചെത്തിയ പരസ്യങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications











