മകളുടെ ഫോട്ടോ പുറത്ത് വിട്ടാൽ സംഭവിക്കുന്നത് അനുഷ്കയ്ക്കറിയാം; മകനെയും ആരാധകർ കാണില്ല; കാരണം

ആരാധകരുടെ പ്രിയ താര ദമ്പതികളായ വിരാട് കോലിക്കും അനുഷ്ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. അകായ് എന്നാണ് ആൺകുഞ്ഞിന് നൽകിയിരിക്കുന്ന പേര്. സോഷ്യൽ മീഡിയയിലൂ‌ടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് കുഞ്ഞ് ജനിച്ച വിവരം അനുഷ്കയും വിരാടും അറിയിച്ചത്. നിരവധി പേരാണ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. വാമിക എന്നാണ് ഇവരുടെ മൂത്ത മകളുടെ പേര്. 2017 ലാണ് അനുഷ്കയും വിരാടും വിവാഹിതരായത്.

ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. 2021 ൽ മൂത്ത മകൾ വാമിക ജനിച്ചു. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന വിരാടും അനുഷ്കയും ഇതുവരെ മകൾ വാമികയുടെ ഫോട്ടോ പുറത്ത് വിട്ടിട്ടില്. വാമികയുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികൾക്ക് നിർദ്ദേശവുമുണ്ട്. വാമികയുടെ മുഖം മറച്ച് വെക്കുന്നത് എന്തിനാണെന്ന് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്.

Anushka Sharma, Virat Kohli

അനുവാ​ദമില്ലാതെ മകളുടെ ഫോട്ടോ പുറത്ത് വിട്ട മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അനുഷ്ക നേരത്തെ സംസാരിച്ചിട്ടുമുണ്ട്. അച്ഛനമ്മമാരെന്ന നിലയിൽ മകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നാണ് അനുഷ്ക പറയുന്നത്. സോഷ്യൽ മീഡിയ എന്താണെന്ന് മകൾ മനസിലാക്കും വരെ വാമികയുടെ ഫോട്ടോ പുറത്ത് വി‌ടേണ്ടെന്നാണ് തീരുമാനമെന്ന് വിരാടും വ്യക്തമാക്കി. കുട്ടികൾ എല്ലാവരും ഒരുപോലെയാണ് മകൾ എല്ലാവരെയും പോലെ വളരണമെന്നും താര ദമ്പതികൾ ചൂണ്ടിക്കാട്ടി. ലോകമെമ്പാടും ആരാധകരുള്ള താരമാണ് വിരാട് കോലി.

അനുഷ്ക ബോളിവുഡിലെ മുൻനിര താരവും. ഫോട്ടോ പുറത്ത് വിട്ടാൽ വലിയ തോതിൽ വൈറലാതുമെന്ന് താര ദമ്പതികൾക്ക് അറിയാം. മോശം കമന്റുകളും താരതമ്യങ്ങളുമെല്ലാം വരാനിടയുണ്ട്. അനുഷ്കയ്ക്ക് നേരത്തെ പലപ്പോഴും ഹേറ്റേഴ്സിന്റെ സൈബറാക്രമണം നേരി‌ടേണ്ടി വന്നിട്ടുണ്ട്. ക്രിക്കറ്റ് മാച്ചുകളിൽ വിരാട് മോശം പ്രകടനം കാഴ്ച വെക്കുമ്പോൾ അനുഷ്കയ്ക്കാണ് പഴി കേട്ടിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ നിന്ന് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ അനുഷ്കയ്ക്കുണ്ടായിട്ടുണ്ട്.

Anushka Sharma, Virat Kohli

മകളെ ഇത്തരത്തിൽ സോഷ്യൽ മീഡ‍ിയ വിചാരണയ്ക്ക് വിട്ട് കൊടുക്കാൻ അനുഷ്കയും വിരാ‌ടും താൽപര്യപ്പെടുന്നില്ല. ഇളയ മകന്റെ ഫോട്ടോയും താരങ്ങൾ പുറത്ത് വിടില്ലെന്ന് ഉറപ്പാണ്. ഏറെനാളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് അനുഷ്ക. അമ്മയായ ശേഷം കരിയറിന് പ്രാധാന്യം നൽകുന്നില്ലെന്ന് അനുഷ്ക വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം ചെയ്ത് കുട്ടികളായി ജീവിക്കുമെന്നും അമ്മയായ ശേഷം അഭിനയ രം​ഗം വിട്ടേക്കുമെന്നും കരിയറിലെ തുടക്ക കാലത്ത് തന്നെ അനുഷ്ക പറഞ്ഞിട്ടുണ്ട്.

സിനിമാ രം​ഗത്ത് അനുഷ്ക ഇനി സജീവമാകില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. റബ് നേ ബനാ ദി ജോഡി, പികെ, സുൽത്താൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ നായികയായെത്തിയ അനുഷ്ക സിനിമാ നിർമാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിലെ തിരക്കേറിയ സമയത്തായിരുന്നു അനുഷ്കയുടെ വിവാഹം. വിവാഹ ശേഷവും സിനിമാ രം​ഗത്ത് തുടർന്നെങ്കിലും ​അമ്മയായതോടെ ന‌ടി മാറി നിന്നു. ചക്ട എക്സ്പ്രസ് എന്ന സിനിമ മാത്രമാണ് അനുഷ്കയുടേതായി ഇനി റിലീസിനുള്ളത്.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X