twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞു വയറുമായി വിരാട് കോലിക്കൊപ്പം അനുഷ്ക ശർമ! ആദ്യത്തെ കൺമണി ജനുവരിയിൽ എത്തുമെന്ന് താരങ്ങൾ

    |

    ലോകമെമ്പാടും ആരാധകരുള്ള താരദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയും നടിയും നിർമ്മാതാവുമായ അനുഷ്ക ശർമയും. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമയിരുന്നു ഇവരുടേത്. ആരാധകർ ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒരു ബോളിവുഡ് റൊമാന്റിക് സിനിമയെ വെല്ലുന്ന തരത്തിലുള്ള പ്രണയ കഥയായിരുന്നു ഇവരുടേത്. സാധരണ സെലിബ്രിറ്റി കപ്പിൾസിൽ കാണാത്ത പിണക്കവും ഇണക്കവും ഇവരുടെ പ്രണയ കഥയിൽ ഉണ്ടായിരുന്നു.

    വിവാഹ ശേഷം ജീവിതം ആഘോഷമാക്കുകയായിരുന്നു താരദമ്പതികൾ. കരിയറിനോടൊപ്പം തന്നെ കുടുംബത്തിനും പരിഗണന നൽകി കൊണ്ടായിരുന്നു ഇവരുടെ ജീവിതം. ഇപ്പോഴിത ഒരു സന്തോഷ വാർത്തയുമായി താരങ്ങൾ എത്തിയിരിക്കുകയാണ്. അമ്മയാകാൻ തയ്യാറെടുക്കുകയാണ് താരമിപ്പോൾ. ദമ്പതിമാർ തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്.

    കുഞ്ഞു വയറുമായി അനുഷ്ക

    കോലിക്കൊപ്പം കുഞ്ഞു വയറുമായി നിൽക്കുന് അനുഷ്കയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പുതിയ അതിഥിയെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. രണ്ട് പേരും സമൂഹ മാധ്യമങ്ങളിൽ ഓരേ ചിത്രങ്ങൾ തന്നെയാണ് പങ്കുവെച്ചിരിക്കുന്നതും. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ എത്തുമെന്ന് ഇരുവരും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരങ്ങളുടെ ചിത്രം

    ആഘോഷമാക്കി   ആരാധകർ

    കോലിയുടേയും അനുഷ്കയുടേയും സന്തോഷത്തിൽ പങ്കുചേർന്നിരിക്കുകയാണ് ആരാധകർ. ഇരുവർക്കും ആശംസ നേർന്ന് ബോളിവുഡും ഫാൻസും രംഗത്തെത്തിയിട്ടുണ്ട്. പ്രണയവും വിവാഹ രഹസ്യമാക്കിയെങ്കിലും പുതിയ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചതിലുള്ള സന്തോഷവും വിരുഷ് ഫാൻസ് പങ്കുവെയ്ക്കുന്നുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ ചെറിയ ഇടവേള എടുത്ത അനുഷ്ക സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. തന്റേയും ഭർത്താവിന്റേയും ചെറിയ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ ആയതോട് കൂടി വിരാട് കോലിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇത് ആരാധകരിൽ ആവേശം സൃഷ്ടിച്ചിരുന്നു.

    Recommended Video

    Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam
      വാക്ക്പാലിച്ച താരങ്ങൾ

    വിവാഹത്തിന് ശേഷം നിരവധി തവണ അനുഷ്ക അമ്മയാകുന്നതിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ നേരിട്ടും ഇതേ ചോദ്യം നേരിട്ടിട്ടുണ്ട്. തങ്ങൾ തന്നെ നേരിട്ട് അറിക്കുമെന്നായിരുന്നു അന്ന് ഇവർ പറഞ്ഞത് . ആ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോൾ . ആഴ്ചകൾക്ക് മുൻപ് അമ്മയാകുന്നതിനെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് നടി മറുപടി നൽകിയിരുന്നു.

    അനുഷ്കയുടെ പ്രതികരണം

    മറ്റുമുള്ള ആളുകൾ നിങ്ങളോട് കുട്ടികൾ വേണമെന്നു പറയുന്നില്ലേ എന്ന ആരാധകന്റെ ചോദ്യം. .ഒരിക്കലും ഇല്ല. ഇത്തരം ചോദ്യങ്ങൾ സാമൂഹ്യമാധ്യമത്തിലേ ഉള്ളൂവെന്നും അനുഷ്‍ക അന്ന് മറുപടി നൽകിയത്. നടിയുടെ അന്നത്തെ പ്രതികരണം .ഇത് പറഞ്ഞ് ആഴ്ചകൾ കഴിയവെയാണ് സന്തോഷ വാർത്ത താരം പങ്കുവെച്ചിരിക്കുന്നത്.

    വിവാഹത്തിന്റെ രഹസ്യം

    ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിലെ ടസ്ക്കാനിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതു പോലും ഏറെ രഹസ്യമായിട്ടായിരുന്നു. കുടുംബാംഗങ്ങൾക്കും കുറച്ച് സുഹൃത്തുക്കൾക്കും പുറമേ അനുഷ്കയുടെ വെഡ്ഡിങ് പ്ലാനറിനും, മനേജർക്കും സ്റ്റൈലിസ്റ്റിനും മാത്രമേ വിവാഹത്തെ കുറിച്ച് അറിയാമായിരുന്നുളളൂ. വ്യാജ ഈ-മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു അനുഷ്ക ബാക്കിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നതെന്ന് കോലി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    അനുഷ്ക ഇൻസ്റ്റഗ്രാം പോസ്റ്റ്

    Read more about: anushka sharma
    English summary
    Anushka Sharma Announced Her Pregnancy, Star Couples Expecting Their Baby In January 2021
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X