»   » അനുഷ്‌ക ബോളിവുഡിലെ ഏറ്റവുംപ്രായം കുറഞ്ഞനിര്‍മാതാവ്

അനുഷ്‌ക ബോളിവുഡിലെ ഏറ്റവുംപ്രായം കുറഞ്ഞനിര്‍മാതാവ്

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ സിനിമാക്കരൊന്നും തങ്ങളുടെ സിനിമയ്ക്ക് പുറത്തു നിന്ന് നിര്‍മ്മാതാക്കളെ സ്വീകരിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്. സംഗതി സത്യമാണെന്ന് തോന്നുന്നു. സ്വന്തമായി പണമിറക്കി സിനിമ നിര്‍മിക്കുക എന്നിട്ട് അതില്‍ നായികയോ, നായകനോ ആയി അവര്‍ തന്നെ അഭിനയിക്കുക.

മലയാളത്തില്‍ സാന്ദ്ര തോമസിനെ പോലെയുള്ള നായികമാര്‍ ഈ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയാണ് നിര്‍മാതാവിന്റെ കുപ്പായമണിയാന്‍ പോകുന്നത്. എന്‍ എച്ച് 10 എന്ന് പേരിട്ടിരിക്കുന്ന തന്റെ ചിത്രത്തിലൂടെ തന്നെയാണ് അനുഷ്‌കയും സിനിമാ നിര്‍മാണ രംഗത്തേക്ക് കാല് വയ്ക്കുന്നത്.

Anushka Sharma

ഇതോടെ ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിര്‍മാതാവ് എന്ന പട്ടമാണ് അനുഷ്‌ക്കയ്ക്ക് കിട്ടുന്നത്. 25 വയസ്സുകാരിയാണ് അനുഷ്‌ക. ആദ്യമായി ഒരു ചിത്രം നിര്‍മിക്കുന്നതിന്റെ സന്തോഷവും താരം മറച്ചുവയ്ക്കുന്നില്ല.

നവനീത് സിങ് സംവിധാനം ചെയ്യുന്ന എന്‍എച്ച്10 അടുത്തവര്‍ഷം സെപ്തംബര്‍ 12ന് റിലീസ് ചെയ്യാനാണ് അണിയറയുടെ ഒരുക്കം. ഒരു റോഡ് മൂവിയായ എന്‍എച്ച്10 ആക്ഷന്‍ ത്രില്ലര്‍ കൂടെയാണ്. ഫാന്റം ഫിലീംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അനുഷ്‌കയുടെ മുന്‍ ചിത്രമായ ബോബെ വെല്‍വറ്റും ഫാന്റം ഫിലിംസാണ് നിര്‍മിച്ചത്.

റണ്‍ബീര്‍ കപൂറിന്റെ നായികയായ ബോംബെ വെല്‍വറ്റും അമീര്‍ഖാനൊപ്പം പികെ എന്ന ചിത്രവുമാണ് ഒടുവില്‍ റിലീസ് ആയത്. ഷാരൂഖ് ഖാനൊപ്പം രബ്‌നേ ബനാ ദി ജോഡിയില്‍ നായികയായി തിളങ്ങിയ താരമാണ് അനുഷ്‌ക

English summary
Anushka Sharma is the latest to join the bandwagon of Bollywood actors turning producers with her upcoming film 'NH 10', co-produced by Phantom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam