അനുഷ്ക ശർമ അമ്മയായി, സന്തോഷ വാർത്ത പങ്കുവെച്ച് വിരാട് കോലി

2020 ൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരദമ്പതികളായിരുന്നു അനുഷ്ക ശർമയും വിരാട് കോലിയും. വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം അമ്മായാകാൻ തായ്യാറെടുത്തതോടെയാണ് വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രേക്ഷകർ ശ്രവിച്ച ഒരു നല്ല വാർത്തയായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ സജീവമായ വിരുഷ് ദമ്പതികൾ തന്നെയാണ് അമ്മയാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. താരങ്ങളെ പോലെ ആരാധകരും കുഞ്ഞിനെ കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോഴിത പ്രേക്ഷകരെ തേടി ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. അനുഷ്ക പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. വിരാട് കോലിയാണ് സോഷ്യൽ മീഡിയ പേജിലൂടെഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു അനുഷ്ക പെൺകുഞ്ഞിന് ജന്മം നൽകിയത്.

അമ്മയ്ക്കും കു‍ഞ്ഞിനും  സുഖം

ട്വിറ്ററിലൂടെയാണ് അനുഷ്ക അമ്മയായ വിവരം കോലി തങ്ങളുടെ ആരാധകരെ അറിയിച്ചത്. ഇന്ന് ഉച്ചയോടെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. അക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതിൽ വളരെ സന്തോഷമുണ്ട്. നിങ്ങൾ നൽകിയ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി. ഇതോടെ ഞങ്ങളുടെ ജീവിതത്തിൽ പുതിയൊരും അധ്യായം ആരംഭിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഈ സമയത്ത് നിങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കോലി ട്വിറ്ററിൽ കുറിച്ചു. താരങ്ങൾക്ക് ആശംസയുമായി ആരാധകരും സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്.

ലോക്ക് ഡൗണിൽ പുറത്തു വന്ന സന്തോഷം

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം വിരുഷ് ദമ്പതിമാർ തന്റെ ആരാധകരുമായി പങ്കുവെച്ചത് കുഞ്ഞ് വയറിൽ നിൽക്കുന്ന അനുഷ്കയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പുറത്തു വിട്ടത്. പുതിയ അതിഥി ഉടൻ എത്തുമെന്ന് കുറിച്ചുകൊണ്ടായിരുന്നു അമ്മയാകാൻ പോകുന്ന വിവരം ആരാധകരോട് വെളിപ്പെടുത്തിയത്. 2021 ജനുവരിയിൽ പുതിയ അതിഥി എത്തുമെന്നും താരങ്ങൾ അന്ന് വെളിപ്പെടുത്തിയിരുന്നു.

ഗർഭകാലം  ആഘോഷമാക്കി നടി

ഗർഭകാലം ആഘോഷമാക്കുകയായിരുന്നു അനുഷ്ക ശർമ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിലെ ഓരോ നിമിഷവും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇഷ്ട ഭക്ഷണം കഴിക്കുന്നതിന്റേയും യോഗ ചെയ്യുന്നതിന്റേയും ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിറ വയറിൽ ശീർഷാസനം ചെയ്ത അനുഷ്കയെ തേടി വിമർശങ്ങളെത്തിയിരുന്നു. കുഞ്ഞിന് ദോഷം ചെയ്യുമെന്നാണ് ഒരുകൂട്ടം പേർ പറഞ്ഞത്. കോലിയുടെ സഹായത്തോടെ ശീർഷാസനം ചെയ്യുന്ന ചിത്രമായിരുന്നു നടി അന്ന് പങ്കുവെച്ചത്,

Recommended Video

Anushka Sharma warns Papparazis | FilmiBeat Malayalam
പ്രണയ വിവാബഹം

ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമായിരുന്നു അനുഷ്കയും കോലിയും 2016 ൽ വിവാഹിതരായത്. ഇംഗ്ലണ്ടിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വളരെ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി വിവാഹിതയായത്. പിന്നീട് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തു മാറി നിൽക്കുകയായിരുന്നു.

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X