അനുഷ്‌ക ശര്‍മ ഗര്‍ഭിണിയാണോ? സോഷ്യൽ മീഡിയ വഴി ഗോസിപ്പുകൾ പ്രചരിക്കുന്നു..
അടുത്തിടെ അനുഷ്‌ക ശര്‍മ വയറില്‍ വെറുതേ കൈ വച്ച ഒരു ഫോട്ടോയ്‌ക്കൊപ്പം നടി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വെറും കിംവദന്തിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ അനുഷ്‌ക. കഴിഞ്ഞ വര്‍ഷമാണ് അനുഷ്‌കയും ക്രിക്കറ്റ്താരം വിരാട് കോലിയും തമ്മിലുള്ള വിവാഹം ഇറ്റലിയില്‍ വച്ചു നടന്നത്.
ഒരിക്കലും കിംവദന്തികളോട് പ്രതികരിക്കാത്ത ആളാണ് അനുഷ്‌ക. വിവാഹത്തെ പറ്റിയും പ്രണയത്തെ പറ്റിയും ഇതിന് മുന്‍പ് വന്ന വാര്‍ത്തകളോടും അനുഷ്‌ക പ്രതികരിച്ചിരുന്നില്ല. അത്തരം നേരം പോക്കുകളോട് പ്രതികരിക്കാന്‍ നേരമില്ലെന്നാണ് അനുഷ്‌ക പറഞ്ഞിട്ടുള്ളത്. തന്നെപ്പറ്റിയുള്ള ഗോസിപ്പുകള്‍ ചിരിച്ചു തള്ളുകയാണ് നടി പൊതുവെ ചെയ്യാറുള്ളത്.

എന്നാല്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച ഗോസിപ്പിനോട് അനുഷ്‌ക പ്രതികരിച്ചു. എത്രയൊക്കെയായാലും ഏതാനും മാസങ്ങള്‍ മാത്രമല്ലേ ഈ വാര്‍ത്ത നിലനില്‍ക്കൂ. അതെനിക്ക് മറച്ചുവയ്ക്കാനും കഴിയില്ലല്ലോ. പ്രചരിപ്പിച്ച വാര്‍ത്തകള്‍ വിഡ്ഡിത്തമാണെന്ന് അപ്പോള്‍ അവര്‍ക്ക് തോന്നിക്കോളും - എന്നാണ് അനുഷ്‌ക പറഞ്ഞത്.ഇപ്പോള്‍ ഏതായാലും അനുഷ്‌കയ്ക്ക് പ്രസവിക്കാനുള്ള സമയമില്ല. ഏറ്റെടുത്ത സിനിമകളുമായി തിരക്കിലാണ് നടി. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച സീറോ എന്ന ചിത്രം ഡിസംബര്‍ അവസാനം തിയേറ്ററിലെത്തും. പരി, സഞ്ജു, സൂയി ദാഗ: മേഡ് ഇന്‍ ഇന്ത്യ എന്നിവയാണ് അനുഷ്‌കയുടെ മറ്റഅ ചിത്രങ്ങള്‍.


Click it and Unblock the Notifications











