കോഹ്ലിയുടെ ജന്മദിനം ആഘോഷമാക്കി അനുഷ്‌കയും ആര്‍സിബി ടീമും, വൈറലായി വീഡിയോ

By Midhun Raj

ക്രിക്കറ്റ് ആരാധകരുടെയും സിനിമാ പ്രേമികളുടെയുമെല്ലാം ഇഷ്ട താരദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലി. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. അടുത്തിടെയാണ് അനുഷ്‌ക ഗര്‍ഭിണിയായ വിവരം എല്ലാവരും അറിഞ്ഞത്. അടുത്ത വര്‍ഷം ജനുവരിയില്‍ ആദ്യത്തെ കണ്‍മണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നാണ് അനുഷ്‌കയും കോഹ്ലിയും ആരാധകരെ അറിയിച്ചിരുന്നത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ഇരുവരും. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു അനുഷ്‌ക. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ബോളിവുഡില്‍ തിളങ്ങിയിരുന്നു താരം. സിനിമകള്‍ക്കൊപ്പം കോഹ്ലിയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും നടി എത്താറുണ്ട്. അതേസമയം വിരാട് കോഹ്ലിയുടെ 32ാം ജന്മദിനമാണ് ഇന്ന്.

ഇത്തവണ ദുബായില്‍

ഇത്തവണ ദുബായില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിനൊപ്പമായിരുന്നു കോഹ്ലിയുടെ പിറന്നാളാഘോഷം. അനുഷ്‌കയും തന്റെ ടീമിനുമൊപ്പം പിറന്നാളാഘോഷിക്കുന്ന വിരാടിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കോഹ്ലിക്കും അനുഷ്‌കയ്ക്കുമൊപ്പം സഹതാരം യുസവേന്ദ്ര ചാഹലിനെയും പ്രതിശ്രുത വധു ധനശ്രീ വര്‍മ്മയെയും വീഡിയോയില്‍ കാണാം.

അടുത്തിടെ മല്‍സരത്തിനിടെ

അടുത്തിടെ മല്‍സരത്തിനിടെ ഗ്യാലറിയില്‍ നില്‍ക്കുന്ന അനുഷ്‌കയോട് ആംഗ്യഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്ന വിരാടിന്റെ വീഡിയോയും തരംഗമായി മാറിയിരുന്നു. കഴിച്ചെന്ന് ആംഗ്യത്തിലൂടെ മറുപടി നല്‍കിയ അനുഷ്‌കയെയും വീഡിയോയില്‍ കാണിച്ചിരുന്നു. കൂടാതെ കളിക്കിടെ വിരാടും അനുഷ്‌കയും ആംഗ്യത്തിലൂടെയും മറ്റും സംസാരിക്കുന്നതിന്റെ വീഡിയോകളും വൈറലായി മാറിയിരുന്നു.

ബാംഗ്ലൂരും ചെന്നൈയും തമ്മിലുളള

ബാംഗ്ലൂരും ചെന്നൈയും തമ്മിലുളള മല്‍സരത്തിനിടെ എടുത്ത വീഡിയോ ആയിരുന്നു ഇപ്പോള്‍ ട്രെന്‍ഡിംഗായിരുന്നത്. നേരത്തെ മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ കോഹ്ലിക്ക് ഫ്‌ളൈയിങ് കിസ് നല്‍കുന്ന അനുഷ്‌കയുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിരാട് കോഹ്ലിയുമായുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

താരദമ്പതികളുടെതായി

താരദമ്പതികളുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരദമ്പതികളാണ് അനുഷ്കയും വിരാടും. വിവാഹം നടന്ന് മൂന്ന് വര്‍ഷമാകുന്ന സമയത്താണ് ഇരുവരും കുഞ്ഞതിഥി എത്തുന്ന സന്തോഷം പങ്കുവെച്ചിരുന്നത്. ഇത് നല്ലൊരു ഫിലീംഗാണെന്ന് അച്ഛനാവാന്‍ പോകുന്നതിനെ കുറിച്ച് വിരാട് കോഹ്ലി പറഞ്ഞിരുന്നു.

ഇത് നിങ്ങളുടെ കാഴ്ചപ്പാടിലേക്ക്

ഇത് നിങ്ങളുടെ കാഴ്ചപ്പാടിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഇതൊരു മനോഹരമായ ഫിലീംഗാണ്, ഈ സമയം എന്തുതോന്നുന്നുവെന്ന് വിവരിക്കുക ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങള്‍ അത് കണ്ടെത്തിയപ്പോള്‍ ഞങ്ങള്‍ ചന്ദ്രനു മുകളിലായിരുന്നു. ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, അത് നമ്മില്‍ പകര്‍ന്ന സ്‌നേഹം അതിശയകരമായിരുന്നു. ഞങ്ങളെ കുറിച്ച് വളരെ ആത്മാര്‍ത്ഥമായി ഇമോഷണലായും സന്തോഷപരമായും ആളുകള്‍ പ്രതികരിച്ചു. മൂന്നാമത്തെയാള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തുവാനായി കാത്തിരിക്കുകയാണ്, എന്നും കോഹ്ലി പറഞ്ഞിരുന്നു.

വീഡിയോ

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X