ഗിബെരിഷ് ചലഞ്ചില്‍ പരാജയപ്പെട്ട് അനുഷ്‌ക! ശരിയുത്തരം പറഞ്ഞ് വിരാട് കോലി
ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. വീട്ടില്‍ നിന്നുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് വിവിധ തരം വിനോദങ്ങളില്‍ ഏര്‍പ്പെട്ട അനുഷ്‌കയെയും വിരാടിനെയും എല്ലാവരും കണ്ടിരുന്നു. മുന്‍പ് വീട്ടില്‍ അച്ഛനും അമ്മയ്ക്കും വിരാടിനുമൊപ്പം ലുഡോ കളിച്ചതിന്റെ ചിത്രങ്ങളും അനുഷ്‌ക പങ്കുവെച്ചിരുന്നു.

അനുഷ്‌ക ശര്‍മ്മയുടെതായി വന്ന പുതിയൊരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗിബെരിഷ് എന്ന പേരിലുളള ഒരു ചലഞ്ച് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാണ്. ഇതില്‍ പങ്കെടുത്തുകൊണ്ടുളള ഒരു വീഡിയോ ആണ് അനുഷ്‌ക ശര്‍മ്മയുടെതായി പുറത്തിറങ്ങിയത്. അര്‍ത്ഥ ശൂന്യമായ ഒരു കൂട്ടം വാക്കുകളില്‍ നിന്നും ശരിയായ വാചകം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു ചലഞ്ച് ആണിത്.
അനുഷ്‌കയും ചലഞ്ചില്‍ പങ്കെടുത്തെങ്കിലും തെറ്റായ ഉത്തരമാണ് നല്‍കിയത്. അതേസമയം അടുത്തുണ്ടായിരുന്ന വിരാട് കോഹ്ലി ശരിയായ ഉത്തരം നല്‍കുകയും ചെയതു. stir range earth links എന്ന വാചകമാണ് അനുഷ്‌കയ്ക്ക് ചലഞ്ചില്‍ ലഭിച്ചത്. strange things എന്നായിരുന്നു നടി ഇതിന് ഉത്തരം നല്‍കിയത്. എന്നാല്‍ stranger things എന്നായിരുന്നു ശരിയായ ഉത്തരം.
ഇത് വീഡിയോയില്‍ നോക്കാതെ വിരാട് കോഹ്ലി പറയുകയും ചെയ്തു. അനുഷ്‌കയുടെയും വിരാടിന്റെയും പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടാണ് അനുഷ്‌ക ശര്‍മ്മ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുന്‍പ് കുടുംബവുമൊത്ത് മോണോപോളി കളിക്കുന്നതിന്റെ ഫോട്ടോയും നടി പോസ്റ്റ് ചെയ്തിരുന്നു.
കുടംബത്തിനൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താം എന്നാണ് അനുഷ്‌ക ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരുന്നത്. നേരത്തെ വിരാട് കോഹ്ലിയ്‌ക്കൊപ്പമുളള അനുഷ്‌കയുടെ രസകരമായ ഒരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. രസകരമായ വീഡിയോകള്‍ക്കൊപ്പം കൊറോണ ബോധവല്‍ക്കരണവുമായും അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. താരജോഡികളുടെ പോസ്റ്റുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ മിക്കപ്പോഴും തരംഗമാവാറുണ്ട്.


Click it and Unblock the Notifications