ആരാധകർ നോക്കി നിൽക്കെ വിരാട് കോലിക്ക് ഉമ്മ നൽകി അനുഷ്ക, നിറവയറുമായി നടി ഐപിഎൽ വേദിയിൽ

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ലോകമെമ്പാടും ഇവർക്ക് കൈനിറയെ ആരാധകരുമുണ്ട്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. താരങ്ങളും ആരാധകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. തിരക്കുകൾക്കിടയിലും തങ്ങളുടെ ആരാധകരുമായി സംവദിക്കാൻ ഇരുവരും സമയം കണ്ടെത്താറുണ്ട്.

ലോക്ക് ഡൗൺ കാലം താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ആരാധകർ ഏറ്റവും കൂടുതൽ തിര‍ഞ്ഞത് അനുഷ്കയുടെ ഇൻസ്റ്റഗ്രാം പേജാണ്. അമ്മയാകാൻ തയ്യാറെടുക്കുന്ന അനുഷ്ക തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് നടിയുടെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ്. ഐപിഎൽ വേദിയിൽ നിന്നുള്ള അനുഷ്കയുടെ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്

കോലിയുടെ ആരാധിക

ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോലി. സ്പോർട്സ് താരങ്ങളുടെ ഇടയിൽ പോലും കോലിക്ക് ആരാധകരുണ്ട്. എന്നാൽ താരത്തിന്റെ ഏറ്റവും വലിയ ആരാധിക ഭാര്യയും നടിയുമായ അനുഷ്ക ശർമയാണ്. ഇത് നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുൻപും കോലി ബാറ്റേന്തുന്നത് കാണാൻ ഗ്യാലറിയിൽ അനുഷ്കയുണ്ടായിരുന്നു. വിവാഹ ശേഷവും ഗ്യാലറിയിൽ ഇരുന്ന് പ്രിയപ്പെട്ടവന് അവേശം പകരുന്ന അനുഷ്ക ക്രിക്കറ്റ് മൈതാനത്തിലെ സ്ഥിരം കാഴ്ചയാണ്.

 നടിയിൽ നിന്ന്  ഹൗസ് വൈഫിലേയ്ക്ക്

ബോളിവുഡിൽ കൈനിറയെ ആരാധകരുള്ള അഭിനേത്രിയാണ് അനുഷ്ക. ഒരുപിടി വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നു നടി. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കോലിയുമായുള്ള വിവാഹം. പിന്നീട് പ്രേക്ഷകർ കണ്ടത് മറ്റൊരു അനുഷ്കയെയാണ്. അഭിനയത്തിന് ചെറിയ ഇടവേള നൽകി കൂടുതൽ സമയവും ഭർത്താവിന് ഒപ്പം സമയം ചിലവഴിക്കുകയായിരുന്നു താരം. അഭിനയത്തിൽ നിന്ന് വിട്ടു നിന്നെങ്കിലും സിനിമ നിർമ്മാണ മേഖലയിൽ നടി സജീവമായിരുന്നു. ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് അനുഷ്ക ശർമ.

പ്രിയപ്പെട്ടവന് ഉമ്മ

ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം കോലിയാണ്. താരം മൈതാനത്ത് നിറഞ്ഞാടുമ്പോൾ ഗ്യാലറിയിലിരുന്ന് ആവേശം പകരുന്ന അനുഷ്ക ശർമ്മയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കോലി കാഴ്ച വെച്ചത്. 52 പന്തിൽ 4 ഫോറും 4 സിക്സുമടക്കം 90 റൺസാണ് താരം നേടിയത്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മത്സരമായിരുന്നു ഇത്. കോലിയുടെ ഈ പ്രകടനത്തിന് സാക്ഷിയായി അനുഷ്കയും ഉണ്ടായിരുന്നു. ഭർത്താവിന് സ്നേഹ ചുംബനം നൽകുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്.

നിറവയറുമായി അനുഷ്ക

അമ്മയാകാൻ തയ്യാറെടുക്കുകയാണ് അനുഷ്ക. കുഞ്ഞു വയറുമായിട്ടാണ് നടി കോലിയുടെ മത്സരം കാണാൻ ഗ്രൗണ്ടിൽ എത്തിയത്. നടിയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫുൾ സ്ലീവ് ലൂസ് വസ്ത്രം ധരിച്ചാണ് അനുഷ്ക മത്സരം കാണാൻ എത്തിയത്. വയറ്റിൽ താങ്ങി നിൽക്കുന്ന നടിയുടെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ജനുവരിയിലാണ് കോലിയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നത്. താരദമ്പതിമാരെ പോലെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുഞ്ഞ് അതിഥിക്കായി.

ചിത്രങ്ങൾ ,വീഡിയോ കടപ്പാട്ഃ ഇൻസ്റ്റാബോളിവുഡ്

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X