അനുഷ്ക കൂടെയുള്ളപ്പോഴും കോലി നിരാശനാണ്, അദ്ദേഹം മിസ് ചെയ്യുന്നുണ്ട്... ചില ഓർമപ്പെടുത്തലുമായി നടി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വീരാട് കോലിയും നടി അനുഷ്ക ശർമയും. ബോളിവുഡിൽ കത്തി നിൽക്കുമ്പോഴായിരുന്നു അനുഷ്കയുടെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കുകയായിരുന്നു അനുഷ്ക. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും താരങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് ഇപ്പോഴും ഏറെ താൽപര്യമാണ്. താരങ്ങളുടെ യാത്രകളും ഒരുമിച്ചുള്ള ആഘോഷങ്ങളും ബോളിവുഡ് കോളങ്ങളിൽ ഹോട്ട് ടോപ്പിക്കാറുണ്ട്.

Recommended Video

Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അനുഷ്ക. കൂടുതലും ഭർത്താവ് കോലിയുടേയും തങ്ങളുടെ ചെറിയ കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കുവാനുമാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. കൊവിഡ ബാധയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനത വീടുകളിൽ ഒതുങ്ങി കൂടുകയാണ്. താരങ്ങൾ ഉൾപ്പെടെ എല്ലാവരും ലോക്ക് ഡൗൺ ജീവിതവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. ലോക്ക് ഡൗൺ ദിനത്തിൽ കോലി ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതിനെ കുറിച്ച് അനുഷ്ക. ഇൻസ്റ്റഗ്രാം പേജിൽ കൂടിയാണ് താരത്തിന്റെ വെളിപ്പെടുത്തിയിരിക്കുന്നത്.

 സോഷ്യൽ മീഡിയിൽ  സജീവം

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി അനുഷ്ക ശർമ. സിനിമ ജീവിതത്തിന് താൽക്കാലികമായി വിട പറഞ്ഞ്, ഉത്തമ കുടുംബിനി ആയിരിക്കുകയാണ് താരം. കോലിയ്ക്കൊപ്പം നിഴലു പോലെ അനുഷ്ക എപ്പോഴും കൂടെയുണ്ടാകാറുണ്ട്. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുണ്ടെങ്കിലും ആരാധകരുമായി നല്ല ബന്ധം താരം സൂക്ഷിക്കുമന്നുണ്ട്. സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്.

  ലോക്ക്  ഡൗൺ ജീവിതം

താരങ്ങളുടെ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർ ഏറെ താൽപര്യമാണ്. തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് പായുന്ന ഇവരുടെ ലോക്ക് ഡൗൺ ജീവിതം എങ്ങനെയായിരിക്കും. ലോകക് ഡൗൺ തുടങ്ങിയ ആദ്യ നാളുകളിൽ നിരവധി സംശയങ്ങൾ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനൊക്കെ ഇപ്പോൾ ഏകദേശം ഉത്തര ലഭിച്ചിരിക്കുകയാണ്. വീട്ടിലിരിക്കുമ്പോൾ കോലി ഏറ്റവും കൂടുതൽ നിരാശയിലാഴ്ത്തുിന്നതിനെ കുറിച്ച് അനുഷ്ക.

  മിസ് ചെയ്യുന്നു

ലോക്ക് ഡൗൺ ദിനത്തിൽ കോലി ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് തന്റെ ഗ്രൗണ്ടും ക്രിക്കറ്റുമാണെന്ന് അനുഷ്ക.കളിക്കുമ്പോള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന പ്രതികരണങ്ങളാണ് ഏറ്റവും അധികം ഇപ്പോള്‍ മിസ് ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു. രസകരമായ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു അനുഷ്കയുടെ വെളിപ്പെടുത്തൽ. കോഹ്ലി ഗ്രൗണ്ടില്‍ പോകുന്നത് മിസ് ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ വിചാരിച്ചത്. ലക്ഷക്കണക്കിന് ആരാധകരില്‍ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്‌നേഹത്തിനൊപ്പം തന്നെ ഇങ്ങനെയുള്ള ആരാധകരെയും അദ്ദേഹം മിസ് ചെയ്യുന്നുണ്ടാവും. അതുകൊണ്ട് ഒന്ന് ഓര്‍മിപ്പിക്കാം എന്ന് വിചാരിച്ചു... എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കോലി സിക്സർ

'കോലി, ഏയ് കോലി കോലി. സിക്‌സര്‍ അടിക്ക് സിക്‌സര്‍ എന്ത് ചെയ്യുകയാണ് സിക്‌സര്‍ അടിക്ക്' എന്ന് വിളിച്ച് പറയുകയാണ് വീഡിയോയില്‍ അനുഷ്‌ക. താരത്തിന്റെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. താരങ്ങൾ ഉൾപ്പെടെ പ്രതികരിച്ച രംഗത്തെത്തിയിട്ടുണ്ട്.ബോളിവുഡ് താരങ്ങളായ ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, കുണാല്‍ കേമു, സറീന്‍ ഖാന്‍, ദിയ മിര്‍സ, ഡയാന പെന്റി ഒപ്പം സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഭുവൻ ഭാമി, സംവിധായകൻ കരൺ ജോഹർ കാജൽ അഗർവാൾ തുടങ്ങിയവർ കമന്റുമായി എത്തിയിട്ടുണ്ട്.

   ഏറ്റവും  വലിയ ആരാധിക


കോലിയുടെ ഏറ്റവും വലിയ ആരാധികയാണ് അനുഷ്ക. വിവാഹത്തിന് മുൻപും തന്റെ തിരക്കുകൾ മാറ്റിവെച്ച് കോലിയുടെ മാച്ച് കാണാൻ അനുഷ്ക എത്താറുണ്ട്. വിവാഹ ശേഷം കോലിയുടെ യാത്രകളിൽ അനുഷ്കയും അനുഗമിക്കാറുണ്ട്. കോലി ബാറ്റേന്തുന്ന ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഗ്യാലറിയിൽ മുൻനിരയിൽ തന്നെ അനുഷ്ക ഉണ്ടാകാറുണ്ട്. തിരക്കുകൾക്കിടയിലും ഇരുവരും തങ്ങളുടേതായ സമയം കണ്ടെത്താറുണ്ട്. കോലി ഒപ്പം ഉണ്ടെങ്കിൽ താൻ ചുറ്റുമുള്ള ലോകം തന്നെ മറക്കും എന്ന് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

 വിവാദ വിവാഹം

ഏറെ വിവാദമായ ഒരു താര വിവാഹമായിരുന്നു അനുഷ്കയുടേയും കോലിയുടേയും. ഗോസിപ്പ് വാർത്തകൾ പ്രചരിച്ചപ്പോഴ്‍ തന്നെ പ്രണയത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് കോലി. അതിനാൽ തന്നെ അനുഷ്കയുമായുള്ള പ്രണയം കോലി ആരാധകർക്കിടയിൽ കല്ലുകടി സൃഷ്ടിച്ചിരുന്നു. ഏറെ വൈകാതെ തന്നെ കാര്യങ്ങൾ ബ്രേക്കപ്പിലേയ്ക്ക് പോകുകയായിരുന്നു. ഇത് പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. എന്നാൽ ബോളിവുഡ് സിനിമ കഥയെ പോലെ പിന്നീട് ഇവർ വീണ്ടും ഒന്നിക്കുകയായിരുന്നു..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X