മകളുടെ പേരിൽ ദേഷ്യപ്പെട്ട് അനുഷ്ക ശർമ്മ; ഇതെന്തൊരു അഹങ്കാരമാണെന്ന് സോഷ്യൽ മീഡിയ

ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും ഏറെ ആരാധകരുള്ള ദമ്പതികളാണ്. തങ്ങളുടെ കരിയറിൽ വ്യക്തിമുദ്ര പതിപ്പിച്ച അനുഷ്കയും കോലിയും കരിയറിനൊപ്പം തന്നെ വ്യക്തി ജീവിതത്തിനും വളരെ പ്രധാന്യം നൽകുന്നവരാണ്. കരിയറിൽ തിരക്കേറുമ്പോഴും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾക്കായി ഇരുവരും സമയം കണ്ടെത്താറുണ്ട്.

ഉദാഹരണത്തിന് മകൾ വാമിക ജനിച്ച സമയത്ത് വിരാട് കോലി ക്രിക്കറ്റിൽ നിന്നും ഔദ്യോ​ഗിക അവധി എടുത്തിരുന്നു. അമ്മമാർ കുഞ്ഞിനെ നോക്കാൻ ജോലിയിൽ നിന്ന് അവധി എടുക്കുമെങ്കിലും പിതാക്കൻമാർ കുഞ്ഞിനെ നോക്കാൻ അവധി എടുക്കുന്ന രീതി ഇന്ത്യയിൽ പതിവില്ലാത്തായിരുന്നു. അതിനാൽ തന്നെ കോലിയുടെ തീരുമാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

 മകളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവും

2017 ലാണ് അനുഷ്കയും വിരാട് കോലിയും വിവാഹം കഴിക്കുന്നത്. ഇരുവർക്കും വാമിക എന്ന മകളുമുണ്ട്. മകൾ ജനിച്ച് ഇന്നുവരെയും മകളുടെ ഫോട്ടോ രണ്ട് പേരും പുറത്തു വിട്ടിട്ടില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവും ഉണ്ട്.

മകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നുമായിരുന്നു വിരാടും അനുഷ്കയും പറഞ്ഞത്. കുട്ടികൾ എല്ലാവരും തുല്യരാണെന്നും അവരിൽ തങ്ങൾ വ്യത്യസ്തരാണെന്ന തോന്നൽ ഉണ്ടാക്കരുതെന്നും അനുഷ്ക വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് പെരുമാറുന്ന അനുഷ്കയെ ആണ് വീഡിയോയിൽ കാണാനാവുന്നത്

അനുഷ്കയുടെയും കോലിയുടെയും തീരുമാനം മാനിച്ച് കൊണ്ട് മാധ്യമങ്ങൾ മകളുടെ ഫോട്ടോ പ്രചരിപ്പിച്ചിട്ടുമില്ല. ഇതിനിടെ അനുഷ്ക ശർമ്മയ്ക്കെതിരെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മകളോടും കോലിക്കുമൊപ്പം പുറത്തിറങ്ങിയിരിക്കെ പിന്നാലെ വന്ന പാപ്പരാസി മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് പെരുമാറുന്ന അനുഷ്കയെ ആണ് വീഡിയോയിൽ കാണാനാവുന്നത്. മകളെ വേ​ഗം തന്നെ കാറിലേക്ക് കയറ്റിയ ശേഷം വിരാട് കോലിക്കൊപ്പം നടി ഫോട്ടോയ്ക്ക് പോസ് ചെയ്തു.

'ഏതൊരു അമ്മയും ചെയ്യുന്നതേ അനുഷ്കയും ചെയ്തിട്ടുള്ളൂ'

അനുഷ്കയുടെ അഹങ്കാരം ആണ് വീഡിയോയിൽ കാണാനാവുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. ഇത്രയൊക്കെ സ്വകാര്യത വേണമെന്നുണ്ടെങ്കിൽ പൊതു ജീവിതം തെരഞ്ഞെടുക്കാവുമോയെന്നും ചിലർ ചോദിക്കുന്നു. എന്നാൽ നടിയെ അനുകൂലിച്ച് കൊണ്ടും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. മകളുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഏതൊരു അമ്മയും ചെയ്യുന്നതേ അനുഷ്കയും ചെയ്തിട്ടുള്ളൂയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

പാർട്ടികളിലോ മറ്റ് ആഘോഷങ്ങളിലോ നടിയെ അധികം കാണാറുമില്ല

ബോളിവുഡിലെ ഏറ്റവും സ്വകാര്യ ജീവിതം നയിക്കുന്ന താരങ്ങളിൽ ഒരാളാണ് അനുഷ്ക ശർമ്മ. 2017 ൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ താരം ക്ഷണിച്ചിരുന്നുള്ളൂ. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അനുഷ്ക അധികം സംസാരിക്കാറില്ല.

ബി ടൗൺ പാർട്ടികളിലോ മറ്റ് ആഘോഷങ്ങളിലോ നടിയെ അധികം കാണാറുമില്ല. അഭിനേത്രി ആണെങ്കിലും ലൈം ലൈറ്റിലെ ജീവിതത്തേക്കാൾ കൂടുതൽ സ്വകാര്യ ജീവിതമാണ് തനിക്ക് പ്രിയമെന്ന് അനുഷ്ക വ്യക്തമാക്കിയിരുന്നു. നാല് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ചക്ട എക്സ്പ്രസ് എന്ന സിനിമയിലൂടെ തിരിച്ച് വരാനൊരുങ്ങുകയാണ് അനുഷ്ക.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X