»   » മറ്റുള്ളവരുടെ ഫോട്ടോ കോപ്പിയാവാന്‍ താല്‍പര്യമില്ല!! ബോളിവുഡ് സൂപ്പര്‍ നായിക നിര്‍മാണത്തിലേക്ക്

മറ്റുള്ളവരുടെ ഫോട്ടോ കോപ്പിയാവാന്‍ താല്‍പര്യമില്ല!! ബോളിവുഡ് സൂപ്പര്‍ നായിക നിര്‍മാണത്തിലേക്ക്

Posted By: Ambili
Subscribe to Filmibeat Malayalam

ബോളിവുഡ് നായികയും മോഡലുമായ അനുഷ്‌ക ശര്‍മ സിനിമ നിര്‍മാണത്തിലേക്കിറങ്ങുന്നു. നിലവില്‍ നടിക്ക് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ഉണ്ട്. വിഷയത്തെ കുറിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ നിര്‍മാണം എന്ന തന്റെ തീരുമാനം ആരെയും സ്വാധീനിക്കാന്‍ അല്ലെന്നും സ്വന്തം താല്‍പര്യം മാത്രമാണ് താന്‍ നോക്കാറുള്ളതെന്നും ഇതാണ് ഈ തീരുമാനത്തിനു പിന്നിലുമെന്നും അനുഷ്‌ക പറയുന്നു.

തന്റെ അഭിരുചികളെയാണ് പിന്തുടരുന്നതെന്ന് അനുഷ്‌ക

താന്‍ തന്റെ അഭിരുചികളെ മാത്രമാണ് പിന്തുടരുന്നതെന്ന് അനുഷ്‌ക പറയുന്നു. മാത്രമല്ല ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളാല്ലെങ്കില്‍ അവിടുത്തെ രീതികളുമായി പരിചയപ്പെടാന്‍ സമയമെടുക്കും. മുന്‍വിധികളില്ലാത്ത തീരുമാനങ്ങളെടുത്താലാണ് മുന്നോട്ട് പോകാന്‍ കഴിയു എന്നും താരം പറയുന്നു.

ഇരുപത്താഞ്ചാം വയസില്‍ സിനിമ നിര്‍മ്മാതാവുന്നു

എല്ലാവരും താന്‍ നിര്‍മ്മാതാവ് ആവുന്നു എന്നു പറയുമ്പോള്‍ എനിക്ക് വട്ടാണെന്നായിരിക്കും പറയുക മാത്രമല്ല അഭിനയ ജീവിതം സുഖകരമാണെന്നും ഇവളെന്തിനാണ് നിര്‍മാണത്തിന് ഇറങ്ങുന്നതെന്നും ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ നായികമാര്‍ നിര്‍മ്മാതാവ് ആവുമ്പോള്‍ അവര്‍ക്ക് എല്ലാം ഒരു പോലെ ചെയ്യാന്‍ കഴിയില്ലെന്നും അനുഷ്‌ക പറയുന്നു.

ഹൃദയം എന്ത് പറയുന്നുവോ അത് താന്‍ ചെയ്യും

മറ്റുള്ളവര്‍ പറയുന്നത് എന്താണെന്ന് താന്‍ കേള്‍ക്കാറില്ലെന്നും തന്റെ ഹൃദയം എന്താണ് പറയുന്നത് അതാണ് താന്‍ ചെയ്യുന്നതെന്നും അനുഷ്‌ക പറയുന്നു. അതിനാല്‍ മറ്റുള്ളവരുടെ ഫോട്ടോ കോപ്പി ആവാന്‍ താന്‍ തയ്യാറല്ല എന്നും താരം പറയുന്നു. ഞാന്‍ എന്തു ചെയ്യണം എന്നു തോന്നുവാണേല്‍ ഞാന്‍ അത് ചെയ്യും. മറ്റുള്ളവര്‍ എന്റെ തീരുമാനങ്ങളെ കുറിച്ച് എന്താണ് പറയുന്നതെന്ന് താന്‍ ശ്രദ്ധിക്കാറില്ലെന്നും അനുഷ്‌ക പറയുന്നു.

മോശം അവസ്ഥകള്‍ നല്ല കാലത്തിന്റെ മുന്നോടിയാണ്

ബോളിവുഡില്‍ ചിലപ്പോഴുണ്ടാവുന്ന മോശം അവസ്ഥകള്‍ നല്ല കാലത്തിന്റെ മുന്നോടിയായിരുന്നെന്നാണ് താരം പറയുന്നത്. മാത്രമല്ല ആളുകള്‍ തിരിച്ചറിയുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലെന്നും അനുഷ്‌ക പറയുന്നു. താന്‍ നടിയായിരിക്കുമ്പോള്‍ ആളുകള്‍ക്ക് ഓട്ടോഗ്രാഫ് മാത്രമെ ആവശ്യം ഉണ്ടാവുക എന്നും എന്നാല്‍ താന്‍ ഒരു അഭിനയിത്രി അല്ലെങ്കില്‍ താന്‍ എന്തു ചെയ്താലും അത് നിങ്ങള്‍ അന്വേഷിക്കുകയില്ലെന്നും താരം പറയുന്നു.

English summary
Anushka Sharma believes that she has achieved success because her decisions are not influenced by what others think.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam