അനുഷ്കയ്ക്ക് ബള്‍ജിങ് ഡിസ്ക് !! പ്രത്യേകതരം അസുഖമെന്ന് ഡോക്ടന്മാർ, രോഗത്തോട് മല്ലിട്ട് താരം
നട്ടെല്ലിന്റെ അസ്ഥിയെ ബാധിക്കുന്ന രോഗമാണ് ബൾജിങ്ങ് ഡിസീസ്.
കുറഞ്ഞ സമയത്തിനുളളിൽ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ബോളിവുഡ് നടി അനുഷ്ക ശർമ. 2008 ൽ റബ് നെ ബനാ ഡി ജോഡി എന്ന ചിത്രത്തിൽ ഷാരൂഖാന്റെ നായികയായിട്ടാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല . കൈ നിറയെ ചിത്രങ്ങളായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ബോളിവുഡിൽ ശക്തമായ ഒരു സ്ത്രീ സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ അനുഷ്കയ്ക്ക് സാധിച്ചു. നയകന്മാർക്ക് ലഭിക്കുന്ന അതേ പരിഗണനയും അനുഷ്കയ്ക്കും ലഭിച്ചു.
താരമായി മിന്നി നിൽക്കുന്ന സമയത്തായിരുന്നു വിവാഹവും. ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയെയായിരുന്നു അനുഷ്ക തന്റെ ജീവന്റെ നേർ പകുതിയാക്കിയത്. ഇതോടെ ബോളിവുഡിൽ മാത്രമല്ല കായിക ലോകത്തും അനുഷ്കയ്ക്ക് ആരാധകരുടെ എണ്ണം വർധിച്ച്. വിവാഹത്തിനു ശേഷം അനുഷ്ക വിരാട് വാർത്ത കേൾക്കാൻ ആരാധകർക്ക് പ്രത്യേക താൽപര്യമാണ്. ഇവരുടെ ചെറിയ ചെറിയ സന്തോഷങ്ങൾ വരെ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ഇവരുടെ ഇടയിൽ നിന്ന് അത്ര സുഖകരമായ വാർത്തകളല്ല കേൾക്കുന്നത്. അനുഷ്ക ബൾജിങ്ങ് ഡിസീസ് രോഗം പിടിപ്പെട്ടിരിക്കുകയാണത്രേ.

ബൾജിങ് ഡിസീസ്
നട്ടെല്ലിന്റെ അസ്ഥിയെ ബാധിക്കുന്ന രോഗമാണ് ബൾജിങ്ങ് ഡിസീസ്. തരുണാസ്ഥികൾ കൊണ്ട് നിർമ്മിക്കുന്ന വൃത്താകൃതിയിലുളള പ്ലേറ്റുകൾ തെന്നിമാറുന്ന അവസ്ഥയാണിത്. നട്ടെല്ലുമയി ചേർന്ന് കിടക്കുന്ന നാഡീവ്യൂഹത്തിൽ സമ്മർദ്ദമുണ്ടാക്കുന്ന തരത്തിൽ എല്ലിന്റെ പുറം ഭാഗം പുറത്തോയ്ക്ക് തള്ളി വരുന്നതാണ് ഈ രോഗത്തിന് കാരണമാകുന്നതെന്ന് ഡോക്ടർമാർ പറയുന്നുണ്ട്.

അനുഷ്കയ്ക്ക് ഈ ആസുഖം പിടിപ്പെട്ടത്
ശരീരം ഭാരം അമിതമായി കൂടുമ്പോഴോ അല്ലെങ്കിൽ അമിതമായ ഭാരം ഉയർത്തുമ്പോഴോ ആണ് സാധാരണ ഗതിയിൽ ഈ അസുഖം പിടിപെടുന്നത്. ജിമ്മിൽ സ്ഥിരമായി വർക്കൗട്ട് ചെയ്യുന്ന അനുഷ്കയ്ക്ക് അങ്ങനെയാകാം ബൾജിങ് ഡിസ്ക് ബാധിച്ചതെന്നാണ് സൂചന. പ്രായമായവർക്കാണ് ഈ അസുഖം കൂടുതലായി പിടിപെടുന്നത്. കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങളിലെ വേദന, മരവിപ്പ്, പെരുപ്പ് എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

അനുഷ്കയോട് ഡോക്ടർ പറഞ്ഞത്
തുടർച്ചയായി ഷൂട്ടിങ്ങിന്റേയും പ്രേമോഷന്റേയും തിരക്കിലാണ് താരം. സൂചി ദാഗയാണ് അനുഷ്കയുടെ പുറത്തു വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ നടക്കുന്നതിനിടെയാണ് താരത്തിന്റെ അസുഖം കണ്ടെത്തിയത്. ഡോക്ടർ പരിപൂർണ്ണ വിശ്രമമാണ് താരത്തിന് നിർദ്ദേശിച്ചിട്ടുള്ളത്. അതേ സമയം ബള്‍ജിങ് ഡിസ്ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഇതിന് ചികിത്സയും ആവശ്യമായി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താരത്തിന്റെ രോഗത്തിന്റെ ഇപ്പോഴത്തെ സ്റ്റേജിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം തിരക്കുകൾ മാറ്റി നിർത്തി അനുഷ്ക പരിപൂർണ്ണ വിശ്രമത്തിലാണത്രേ.

വിവാഹം ശേഷം
വിവാഹത്തിനു മുൻപ് ലഭിച്ചിരുന്ന അതേ സ്വീകാര്യത തന്നെയാണ് വിവാഹ ശേഷവും താരത്തിന് ലഭിച്ചത്. കല്യണത്തിനു ശേഷം അൽപം നിമിഷം പോലും സിനിമയിൽ നിന്ന് മാറി നിൽക്കാൻ അനുഷ്ക ശ്രമിച്ചിട്ടില്ല. സാധരണ പോലെ സിനിമയിൽ സജീവമാകുകയായിരുന്നു. വിവാഹത്തിനു ശേഷം പുറത്തു വന്ന ആദ്യ ചിത്രമായിരുന്നു പരി. താരത്തിന്റെ കരിയറിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്.

ശക്തമായ കഥാപാത്രങ്ങൾ
തുടക്കം മുതലെ ഒരു പിടി ശക്തമായ കഥാപാത്രങ്ങൾക്കാമ് അനുഷ്ക ജന്മ നൽകിയത്. സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ അത്രത്തോളം പ്രധാന്യമുളള സ്ത്രീകഥാപാത്രങ്ങളായിരുന്നു അനുശ്ക ചെയ്തിരുന്നത്. അഭിനയം മാത്രമല്ല നിർമ്മാതാവ് എന്ന നിലയിലും അനുഷ്ക തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. സ്വന്തം നിർമ്മാണ കമ്പനി നിർമ്മിച്ച രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൻ വമ്പൻ ഹിറ്റായിരുന്നു. ഏറെ സമ്പത്തിക ലാഭവും ചിത്രം നേടിയെടുത്തികരുന്നു.


Click it and Unblock the Notifications