ക്രിക്കറ്റ് മാത്രമല്ല നെഞ്ചിനുള്ളിൽ, അനുഷ്ക പറഞ്ഞതിൽ തിരുത്ത് , കോലിയുടെ ഹൃദയം ഇവർക്കൊപ്പമാണ്...

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമ്മയും. ബോളിവുഡ് റൊമാന്റിക് ചിത്രങ്ങൾക്ക് സമാനമായ പ്രണയ കഥയായിരുന്നു ഇവരുടേത്. സാധാരണ പോലെ സൗഹൃദത്തി തുടങ്ങിയ ബന്ധം പ്രണയത്തിലാവുകയും പിന്നീട് വേർപിരിയലിലേയ്ക്ക് പോകുകയായിരുന്നു. പ്രണയകഥയെ പോലെ തന്നെ ഇവരുടെ ബ്രേക്കപ്പ് കഥകളും വളരെ വേഗം വൈറലാവുകയായിരുന്നു. സാധരണ ബോളിവുഡ് പ്രണയം പോലെ ടൈംപ്പാസാണെന്ന് എല്ലാവരും വിധിയൊഴുതിയപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് അവരുടെ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ബ്രേക്കപ്പിനെ കുറിച്ചുളള കഥകൾ പ്രചരിക്കവെയായിരുന്നു ഇവരുടെ വിവാഹം.

ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അനുഷ്ക വിവാഹിതയാകുന്നത് തുടർന്ന് സിനിമയിൽ നിന്ന് താരം പിൻവാങ്ങുകയായിരുന്നു.സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അനുഷ്ക. കൂടുതലും ഭർത്താവ് കോലിയുടേയും തങ്ങളുടെ ചെറിയ കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കുവാനുമാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ ജീവിതത്തെ കുറിച്ച് അറിയാനും പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോൾ ൽ ചർച്ചയാകുന്ന കോലിയുടെ ഇൻസ്റ്റഗ്രാ സ്റ്റോറിയാണ്.

 കോലിയുടെ ഇൻസ്റ്റഗ്രാ സ്റ്റോറി

അനുഷ്കയുടെ ഇൻസ്റ്റഗ്രാം പേജിൽ കൂടുതലും കോലിയുമായി ബന്ധപ്പെട്ട് ചിത്രങ്ങളാണ് . ഭർത്താവിനൊപ്പമുള്ള അതി മനോഹരമായ നിമിഷങ്ങളാണ് അനുഷ്ക അധികവും പങ്കുവെയ്ക്കുന്നത്. എന്നാൽ ഇപ്പോൾ കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. നെഞ്ചിൽ അനുഷ്കയുടെ ചിത്രവുമായി നിൽക്കുന്ന കോലിയുടെ സ്കെച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷവും ഇരുവരും തമ്മിലുള്ള സ്വര ചേർച്ചകളെ കുറിച്ചുള്ള നിരവധി കഥകൾ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കാറുണ്ടായിരുന്നു. ഇതിനെല്ലാം കൂടിയുള്ള മറുപടിയാണ് കോലിയുടെ പോസ്റ്റ്

കൃത്യമായ ചിത്രം

അതിമനോഹരമായ കൃത്യമായ ചിത്രമെന്നുള്ള അടിക്കുറിപ്പോടെയാണ് കോലി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു ആരധകന്റെ സ്നേഹ സമ്മാനമായിരുന്നു ഇത്. കോലിയുടെ സ്റ്റോറി ട്രെന്റിങ്ങായിട്ടുണ്ട്. ലോകമെമ്പാടും ആരാധകനുള്ള ക്രിക്കറ്റ് താരമാണ് കോലി. കോലിയുടെ ഹൃദയത്തിനുള്ളി ആരാണെന്ന് അറിയാൻ എല്ലാവർക്കും അതിയായ താൽപര്യമുണ്ടായിരുന്നു. ചിത്രം പുറത്തു വന്നതോടെ ക്രിക്കറ്റ് മാത്രമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

 മികച്ച ഭാര്യ

കോലിയുടെ ഏറ്റവും വലിയ ആരാധികയാണ് അനുഷ്ക. വിവാഹത്തിന് മുൻപും തന്റെ തിരക്കുകൾ മാറ്റിവെച്ച് കോലിയുടെ മത്സരം കാണാൻ അനുഷ്ക എത്താറുണ്ട്. വിവാഹ ശേഷവും തൻരെ കരിയർ പോലും ഉപേക്ഷിച്ചിട്ട് ഭർത്താവിന്റെ യാത്രകളിൽ അനുഷ്കയും അനുഗമിക്കാറുണ്ട്. കോലി ബാറ്റേന്തുന്ന ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഗ്യാലറിയിൽ മുൻനിരയിൽ തന്നെ അനുഷ്ക ഉണ്ടാകാറുണ്ട്. തിരക്കുകൾക്കിടയിലും ഇരുവരും തങ്ങളുടേതായ സമയം കണ്ടെത്താറുണ്ട്. കോലി ഒപ്പം ഉണ്ടെങ്കിൽ താൻ ചുറ്റുമുള്ള ലോകം തന്നെ മറക്കും എന്ന് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

 അനുഷ്കയുടെ വീഡിയോ

ഗ്രൗണ്ടിൽ മാത്രമല്ല വീട്ടിലിരിക്കുമ്പോഴും കോലിയെ പിന്തുച്ച് അനുഷ്ക എത്താറുണ്ട്. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ദിനത്തിൽ കോലി ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതിനെ കുറിച്ച് അനുഷ്ക വെളിപ്പെടുത്തിയിരുന്നു. .കളിക്കുമ്പോള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന പ്രതികരണങ്ങളാണ് ഏറ്റവും അധികം ഇപ്പോള്‍ മിസ് ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു. രസകരമായ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു അനുഷ്കയുടെ വെളിപ്പെടുത്തൽ. കോഹ്ലി ഗ്രൗണ്ടില്‍ പോകുന്നത് മിസ് ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ വിചാരിച്ചത്. ലക്ഷക്കണക്കിന് ആരാധകരില്‍ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്‌നേഹത്തിനൊപ്പം തന്നെ ഇങ്ങനെയുള്ള ആരാധകരെയും അദ്ദേഹം മിസ് ചെയ്യുന്നുണ്ടാവും. അതുകൊണ്ട് ഒന്ന് ഓര്‍മിപ്പിക്കാം എന്ന് വിചാരിച്ചു... എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X