കുഞ്ഞു വയറുമായി കോലിയുടെ മാറോട് ചേർന്ന് നിന്ന് അനുഷ്ക! ചർച്ചയാകുന്നത് നടിയുടെ കുട്ടിയുടുപ്പ്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അനുഷ്ക-വിരാട് കോലി കുടുംബത്തിലെത്തുന്ന പുതിയ അതിഥിയെ കാണാൻ. താരങ്ങൾ തന്നെയാണ കുഞ്ഞഥിതിയെ കുറിച്ച് തങ്ങളുടെ ആരാധകരോട് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ പേജിൽ ഇരുവരുടേയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം കോലിയും അനുഷ്കയും പങ്കുവെച്ചത്. താരങ്ങളെ പോലെ തന്നെ ആരാധകരും ഇവരുടെ സന്തോഷം ആഘോഷമാക്കുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങൾ പങ്കുവെച്ച ചിത്രമാണ് . എല്ലാ പ്രാവശ്യത്തെ പോലേയും സിമ്പിൾ ലുക്കിലാണ് അനുഷ്കയും കോലിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിമ്പിൾ ലുക്കാണെങ്കിലും ഫാഷൻ ലോകത്ത് അനുഷ്കയുടെ വസ്ത്രം ചർച്ച വിഷയമായിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണിപ്പോൾ ആരാധകർ.

സിമ്പിൾ ലുിക്കിലാണ് അനുഷ്ക അധികവും പ്രത്യക്ഷപ്പെടുന്നത്. ഇത്തവണയും ലൈറ്റ് മേക്കപ്പിൽ തന്നെയാണ് നടി എത്തിയിരിക്കുന്നത്. ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ച വിഷയമായിരിക്കുന്നത് അനുഷ്കയുടെ വസ്ത്രമാണ്. കറുപ്പിൽ വെളുത്ത ഡോട്ടുകളുളള ഫുൾ സ്ലീവ് വസ്ത്രമാണ് നടി ധരിച്ചിരിക്കുന്നത്. ഗർഭകാലത്ത് ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രമാണ്ത്. വയർ വലുതാകുന്നതനുസരിച്ച് ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാൻ ഇലാസ്റ്റിക്കും നൽകിയിട്ടുണ്ട്. 45000 രൂപയാണ് ഇതിന്റ വിലയത്രേ. ലൊസാഞ്ചലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലേബൽ നിക്കോളസിൽ നിന്നുള്ളതാണ്.

സാധാരണ ഗതിയിൽ ലൈറ്റ് മേക്കപ്പിൽ സിമ്പിൽ ലുക്കിലാണ് അധികവും അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇക്കുറി മേക്കപ്പ് ഒട്ടും മില്ലാതെയായിരുന്നു താരം എത്തിയത്. ഫ്രഷ് ഫേസ് ലുക്കിൽ ആഭരണങ്ങൾ ഒഴിവാക്കി കൊണ്ടായിരുന്നു അനുഷ്ക ചിത്രത്തിന് പോസ് ചെയ്തത്. ഈ വസ്ത്രത്തിൽ താരത്തിന്റെ ബേബി ബംപ് കാണാൻ സാധിക്കുന്നുണ്ട്. ടി ഷർട്ട് ധരിച്ചാണ് കോലി പ്രത്യക്ഷപ്പെട്ടത്. താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Recommended Video

ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ ഇങ്ങ് എത്തുമെന്ന് കുറിച്ച് കൊണ്ടാണ് കുഞ്ഞ് പിറക്കാൻ പോകുന്ന വാർത്ത താരങ്ങൾ പങ്കുവെച്ചത് . രണ്ട് ഓരേ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ച് കൊണ്ടാണ് കുഞ്ഞഥിതിയെ കുറിച്ച് വെളിപ്പെടുത്തിയത്. ബോളിവുഡും ഇന്ത്യൻ ക്രിക്കറ്റ് ലോകവും താരങ്ങൾക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. ഗൂഗിളിലെ ട്രെന്റിങ്ങ് ടോപ്പിക്കുകളിൽ ഒന്നാണിത്.

ബേളിവുഡ് സിനിമയെ വെല്ലുന്ന പ്രണയകഥയായിരുന്നു ഇവരുടേത്. സൗഹൃദം, ബ്രേക്കപ്പ്, കരിയറിലെ ഉയർച്ച താഴ്ചകൾ ഏറ്റവും ഒടുവിൽ വിവാഹം... ഒരു ബോളിവുഡ് സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ഇവരുടെ ബന്ധത്തിലുണ്ടായിരുന്നു. 2017 ൽ ഇറ്റലിയിലെ ടസ്ക്കാനിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം നടന്നത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് അനുഷ്ക വിട്ട് നിൽക്കുകയായിരുന്നു.സിനിമ,വെബ് സീരീസ് നിർമ്മാണ മേഖലയിൽ സജീവമാണ് നടി. ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് അനുഷ്ക ശർമ.


Click it and Unblock the Notifications











