നിര്‍മ്മാതാവായി അനുഷ്‌ക ശര്‍മ്മ എത്തുന്നു
പികെ എന്ന ചിത്രത്തിലെ വ്യത്യസ്ത വേഷത്തിനുശേഷം അനുഷ്‌ക ശര്‍മ്മ നിര്‍മ്മാതാവാകുന്നു. പുതിയ ചിത്രമായ എന്‍എച്ച്10 എന്ന ചിത്രമാണ് അനുഷ്‌കയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്നത്. ആദ്യമായാണ് അനുഷ്‌ക നായികയായും നിര്‍മ്മാതാവായും എത്തുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് എന്‍എച്ച്10. ചിത്രത്തിലെ ട്രെയിലര്‍ കണ്ടാല്‍ നിങ്ങള്‍ക്കതു മനസ്സിലാകും.

ആരാധകരെ ഞെട്ടിപ്പിക്കുകയും അമ്പരിപ്പിക്കുന്നതുമായ പ്രകടനമാണ് അനുഷ്‌ക ശര്‍മ്മ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് ട്രെയിലര്‍ കാണുമ്പോള്‍ തന്നെ മനസ്സിലാകും. നീല്‍ ഭൂപാലം ആണ് നായകനായി ചിത്രത്തില്‍ എത്തുന്നത്. നവദീപ് സിംഗാണ് അനുഷ്‌കയെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ഒരു യാത്രക്കിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവമാണ് ചിത്രത്തിന്റെ പ്രമേയം.

കഥ ഇഷ്ടപ്പെട്ട അനുഷ്‌ക നിര്‍മ്മാണത്തിനു തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. അനുഷ്‌കയുടെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. പികെയിലെ അനുഷ്‌കയുടെ അഭിനയം കണ്ട പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ഈ ചിത്രത്തെയും കാണുന്നത്. മാര്‍ച്ച് ആറിനു ചിത്രം തിയറ്ററുകളില്‍ എത്തുന്നതാണ്.


Click it and Unblock the Notifications