അനുഷ്‌കയ്ക്ക് സല്‍മാനൊപ്പം അഭിനയിക്കാന്‍ സമയമില്ല
അനുഷ്‌കയ്ക്ക് സല്‍മാനൊപ്പം അഭിനയിക്കാന്‍ സമയമില്ല. സല്‍മാന്റെ പുതിയ ചിത്രമായ സുല്‍ത്താനില്‍ അനുഷ്‌ക നായികയായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇനി അഥവാ സമീപിച്ചാല്‍ തന്നെ തനിക്ക് സമയമില്ലാത്തതിനാല്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നും അനുഷ്‌ക വ്യക്തമാക്കി.
ഈ വര്‍ഷം അനുഷ്‌കയുടെ എന്‍ എച്ച് 10, ബോംബം വെല്‍വറ്ര്, ദില്‍ ധഡക്‌നെ ദോ എന്നീ ചിത്രളാണ് റിലീസിങ്ങിന് തയ്യാറെടുത്തിരിക്കുന്നത്. ഈ മൂന്ന് സിനിമകള്‍ക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും അനുഷ്‌ക പറഞ്ഞു.

റബ് നെ ബനാ ദി ജോഡി എന്ന സിനിമയിലൂടെയാണ് അനുഷ്‌ക ഹിന്ദി സിനിമയില്‍ അരങ്ങേറിയത്. പികെ ആണ് ഏറ്റവും അനുഷ്‌കയുടെ ഒടുവില്‍ റിലീസായ സിനിമ. അമീര്‍ ഖാന്‍ നായകനായ ചിത്രം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ ഹിറ്റായിരുന്നു.
അനുഷ്‌ക സമയമില്ലെന്ന് അറിയിച്ചതോടെ സല്‍മാന്റെ സുല്‍ത്താനില്‍ നായിക ആരാണെന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകറര്‍


Click it and Unblock the Notifications