ഇവൻ നല്ല ജീവിത പങ്കാളിയാവുമെന്ന് തോന്നിയ നിമിഷം; പ്രണയകാലം ഓർത്ത് അനുഷ്ക ശർമ്മ

ബോളിവുഡിൽ വൻ ജനസ്വീകാര്യത നേടിയ നിരവധി താര ദമ്പതികളുണ്ട്. ഏവർക്കും ഒരേ പോലെ സ്വീകാര്യരായ താര ദമ്പതികളാണ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. മേഡ് ഫോർ ഈച്ച് അദർ എന്ന പ്രയോ​ഗത്തിന് ഏറ്റവും അനുയോജ്യർ വിരാട് കോലിയും അനുഷ്കയുമാണെന്ന് ആരാധകർ പറയുന്നു. അത്രമാത്രം ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ് ഈ താരങ്ങൾ.

തങ്ങളുടെ കരിയറിലെ തിരക്കുകളോ താരപദവിയോ ബന്ധത്തെ ബാധിക്കരുതെന്ന് രണ്ട് പേർക്കും നിർബന്ധമുണ്ട്. കുടുംബ ജീവിതത്തിന് രണ്ട് പേരും പ്രഥമ പരി​ഗണനയും നൽകുന്നു. മകൾ ജനിച്ച ശേഷം കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക ശർമ്മ. കരിയറിനപ്പുറം ഇനി തന്റെ പ്രാഥമിക ശ്രദ്ധ മകൾക്കാണെന്ന് അനുഷ്ക വ്യക്തമാക്കിയിട്ടുണ്ട്.

Anushka Sharma

ഒരു വർഷം ഒരു സിനിമ മാത്രം ചെയ്യാനാണ് അനുഷ്കയുടെ തീരുമാനം. മകൾക്ക് തന്റെ സാമീപ്യം ആവശ്യമായ സമയമാണിതെന്നും അമ്മയായതിന് ശേഷം ജീവിതത്തോടുള്ള തന്റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അനുഷ്ക വ്യക്തമാക്കി.

സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നൽകുന്നവരാണ് അനുഷ്കയും വിരാടും. മകളുടെ ഫോട്ടോ ഇതുവരെ ഇവർ പുറത്ത് വിട്ടിട്ടില്ല. മകൾ എല്ലാ കുട്ടികളെയും പോലെ സാധാരണ ജീവിതം നയിക്കട്ടെ എന്ന തീരുമാനത്തിലാണ് താരദമ്പതികൾ. മകളുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കരുതെന്ന് പാപ്പരാസി മാധ്യമങ്ങൾക്ക് നിർദ്ദേശവുമുണ്ട്.

വിരാട് കോലിയെക്കുറിച്ച് അനുഷ്ക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കോലിക്കൊപ്പമുള്ള ഡേറ്റിം​ഗ് കാലത്തെക്കുറിച്ചാണ് അനുഷ്ക മനസ് തുറന്നത്. വിരാട് കോലി ഒരു നല്ല ഭർത്താവാകുമെന്ന് തോന്നിയ നിമിഷമേതെന്ന് അനുഷ്ക തുറന്ന് പറഞ്ഞു. കോലി വളരെ ഓർമ്മ ശക്തിയുള്ള വ്യക്തിയാണ്.

ഡേറ്റിം​ഗ് ചെയ്യുന്ന സമയത്ത് ഇവൻ ഒരു നല്ല ജീവിത പങ്കാളിയാവുമെന്ന് തോന്നി. ഞാൻ എല്ലാ കാര്യങ്ങളും മറക്കുന്ന വ്യക്തിയാണ്. എന്തെങ്കിലും എവിടെയെങ്കിലും വെച്ച് മറക്കും. പക്ഷെ മകളുടെ ഒരു കാര്യവും മറക്കില്ലെന്നും അനുഷ്ക കൂട്ടിച്ചേർത്തു.

Anushka Sharma, Virat Kohli

2017 ലാണ് അനുഷ്കയും വിരാട് കോലിയും വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് രണ്ട് പേരും ആദ്യമായി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് വളർന്നു. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചില്ല.

മുമ്പ് പല ​ഗോസിപ്പുകളും രണ്ട് പേരും വന്നിട്ടുണ്ടെങ്കിലും പ്രണയത്തിലായ ശേഷം ഇത്തരം വിവാദങ്ങളിലൊന്നും ഇവർ അകപ്പെട്ടില്ല. അനുഷ്കയുടെ സത്യസന്ധമായ പെരുമാറ്റമാണ് തനിക്കിഷ്ടമായതെന്ന് വിരാട് കോലി മുമ്പ് പറഞ്ഞിട്ടുണ്ട്.

കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു അനുഷ്കയുടെ വിവാഹം. വിവാഹ ശേഷം നടി കരിയറിൽ തുടർന്നെങ്കിലും ​ഗർഭിണിയായ ശേഷം പിൻമാറി. മകൾ പിറന്ന ശേഷം ക്രിക്കറ്റിൽ നിന്ന് കുറച്ച് മാസം വിരാട് കോലിയും അവധിയെടുത്തു. 2019 ൽ പുറത്തിറങ്ങിയ സീറോയാണ് അനുഷ്ക ശർമ്മയുടെ അവസാന സിനിമ. ചക്ഡാ എക്സ്പ്രസ് എന്ന സിനിമ പുറത്തിറങ്ങാനുണ്ട്. ഇതിനിടെ ക്വാല എന്ന സിനിമയിൽ അതിഥി വേഷത്തിലും അനുഷ്കയെത്തി.

കരിയറിൽ പികെ, സുൽത്താൻ, റബ് നേ ബനാ ദി ജോഡി തുടങ്ങി ഒരുപിടി ഹിറ്റ് സിനിമകൾ അനുഷ്കയ്ക്ക് ലഭിച്ചിട്ടുണ്ട്. അവസാനം പുറത്തിറങ്ങിയ സീറോ എന്ന സിനിമ പരാജയമായിരുന്നു. കഴിഞ്ഞ ദിവസം കാൻ ഫിലിം ഫെസ്റ്റിലെ റെഡ് കാർപറ്റിൽ അനുഷ്ക ശർമ്മ എത്തി. നടിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X